എടോ മനുഷ്യാ, നിങ്ങളുടെ മനസിലിരിപ്പ് എനിക്ക് നന്നായി അറിയാം; റോബിന്റെ പ്ലാന്‍ പൊളിച്ച് ധന്യ
ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്ന് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. സംഭവബഹുലമായൊരു ആഴ്ചയായിരുന്നു ബിഗ് ബോസില്‍ കടന്നു പോയത്. നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ഷോ. ബിഗ് ബോസ് വീട്ടില്‍ ശക്തമായ കോള്‍ഡ് വാര്‍ നിലനില്‍ക്കുന്ന താരങ്ങളാണ് ധന്യ മേരി വര്‍ഗീസും ഡോക്ടര്‍ റോബിനും. വന്ന ആദ്യ നാള്‍ മുതല്‍ തന്നെ ഇരുവരും തമ്മില്‍ ഉരസിയിട്ടുണ്ട്. പരസ്യമായി തന്നെ ഇവര്‍ വഴക്കിടുകയും ചെയ്തു. ഇപ്പോള്‍ നേര്‍ക്കുനേര്‍ വരുന്നില്ലെങ്കിലും ഇരുവരും തമ്മിലുള്ള ഭിന്നത പകല്‍ പോലെ വ്യക്തമാണ്.
ഇതിനിടെ ഇന്നലെ റോബിനും ധന്യയും തമ്മില്‍ നടന്ന സംസാരം ശ്രദ്ധേയമമായിരുന്നു. റോബിന്റെ സൗഹൃദത്തെക്കുറിച്ചായിരുന്നു സംസാരം. റോബിന്‍ രണ്ടു പേരെ ഇടവും വലവും നിര്‍ത്തിയിരിക്കുന്നത് അറക്കാനിരിക്കുന്ന മാടുകളെ പോലെയാണെന്നായിരുന്നു ധന്യ പറഞ്ഞത്. ഇതേക്കുറിച്ചായിരുന്നു ഇരുവരും തമ്മില്‍ സംസാരം നടന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ന്യൂക്ലിയര്‍ ബോംബ് എങ്ങനെയാണ് വിടുന്നതെന്ന് റോബിന്‍ ധന്യയോട് ചോദിക്കുന്നു. വിമാനത്തില്‍ നിന്നും താഴേക്ക് എന്ന് ധന്യ മറുപടി നല്‍കുന്നു. ഞാന്‍ ഈ ബോംബും വച്ചു കൊണ്ട് വിമാനം ഓടിക്കുന്നു. വലത് വശത്തും ഇടത് വശത്തും കോ പൈലറ്റുണ്ട്. അവര്‍ ഒന്നും ചെയ്യണ്ട. പക്ഷെ ബോംബ് നിങ്ങളുടെ മണ്ടയില്‍ ഇട്ട് എനിക്കവരെ സേവ് ചെയ്യാനാകുമെന്നാണ് റോബിന്‍ പറയുന്നത്. അതിന് വേണ്ടിയിട്ടാണ് അറക്കാതെ മാറ്റിവച്ചിരിക്കുന്ന വെപ്പണ്‍സ് എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞതെന്ന് ധന്യ പറയുമ്പോള്‍ നീ എഴുതി വച്ചോ അവരെ ഞാന്‍ ഒന്നും ചെയ്യത്തില്ലെന്ന് റോബിന്‍ മറുപടി നല്‍കുന്നത്.

നിങ്ങളുടെ പ്ലാന്‍ എന്താണെന്ന് എനിക്ക് നന്നായി അറിയാം മനുഷ്യാ, കുറഞ്ഞത് രണ്ടു പേര്‍ ഇടതും വലതും വേണമെന്ന് നിങ്ങള്‍ക്ക് നല്ല ആഗ്രഹമുണ്ടെന്ന് എനിക്കറിയാം എന്നായിരുന്നു ധന്യയുടെ പ്ര്തികരണം. നീ എഴുതി വച്ചോ ഈ ഷോ തീരുന്നത് വരെ അവരെ രണ്ട് പേരെയും ഞാന്‍ തൊടില്ല. വേണേല്‍ ബെറ്റ് വെക്കാം എന്ന് റോബിന്‍ ധന്യയോട് പറയുന്നു. ഇതിന് ധന്യ നല്‍കിയ മറുപടി, അറക്കാന്‍ വച്ച മാടിനെ എന്തിന് ഉപയോഗിക്കണമെന്നത് അതിന്റെ ഉടമയ്ക്ക് തീരുമാനിക്കാം. ചിലപ്പോള്‍ പാലിന് വേണ്ടി മാത്രമാണ് വെച്ചിരിക്കുന്നതെങ്കിലോ. ബാക്കിയെല്ലാവരേയും നിങ്ങള്‍ അറക്കാന്‍ വച്ചിരിക്കുന്ന കൂട്ടത്തില്‍ രണ്ടെണ്ണത്തെ നിങ്ങള്‍ മാറ്റി വച്ചിരിക്കുകയാണെന്നായിരുന്നു.

നിനക്കങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് നിന്റെ മാത്രം കാര്യമാണെന്ന് റോബിന്‍ പറയുന്നു. നിങ്ങള്‍ സത്യസന്ധനാകാന്‍ ശ്രമിക്കണ്ട. നിങ്ങളുടെ മനസ് എനിക്ക് നന്നായി അറിയാം. നിങ്ങള്‍ എന്താണെന്ന് എനിക്കറിയാം എന്ന് ധന്യ റോബിനോട് പറയുന്നു. അപ്പോള്‍ ധന്യ എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് റോബിന്‍ പറയുന്നു. ഇതിന് ധന്യ് നല്‍കിയ മറുപടി നിങ്ങള്‍ പഠിച്ച് തീരത്തില്ല. ഇവിടെ നിന്നും ഇറങ്ങിയാലും പഠിച്ച് തീരില്ല എന്നായിരുന്നു.
Recommended Video

അതേസമയം ഇന്നലെ ബിഗ് ബോസ് വീട് ഈ ആഴ്ചയിലേക്കുള്ള നോമിനേഷന് സാക്ഷ്യം വഹിച്ചു. നാല് പേരാണ് ഇത്തവണ നോമിേേനഷനിലുള്ളത്. ഒമ്പത് വോട്ടുകളുമായി റോബിനാണ് മുന്നിലുളളത്. സൂരജ്, ബ്ലെസ്ലി, അശ്വിന്‍ എന്നിവരും നോമിനേഷന്‍ പട്ടികയിലുണ്ട്. അതേസമയം നോമിനേഷനിലുണ്ടായിരുന്ന നവീനെ ക്യാപ്റ്റനായ റോണ്‍സണ്‍ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ബ്ലെസ്ലിയും ഡെയ്‌സിയും തമ്മിലുണ്ടായ വഴക്കായിരുന്നു ഇന്നലെ ബിഗ് ബോസ വീട്ടില്‍ നടന്ന മറ്റൊരു പ്രധാന സംഭവം. രസകരമായൊരു ടാസ്‌കും ബിഗ് ബോസ് ഒരുക്കിയിരുന്നു. വീക്കിലി ടാസ്‌ക് ഇന്ന് ആരംഭിക്കുന്നതായിരിക്കും.


Click it and Unblock the Notifications