For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ പറഞ്ഞത് ശരിയാണ്, അവളുടേത് നാടകം! ധന്യയെ ജാസ്മിനെതിരെ തിരിക്കാന്‍ കുത്തിതിരിപ്പുമായി റോബിന്‍!

  |

  ബി്ഗ് ബോസ് മലയാളം സീസണ്‍ 5 അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അമ്പത് ദിവസം പിന്നിട്ടതോടെ ബിഗ് ബോസ് താരങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത് മുട്ടനൊരു ടാസ്‌ക് തന്നെയാണ്. ടാസ്‌ക് എന്ന പറയുന്നതിനേക്കാള്‍ നല്ലത് മുട്ടന്‍ പണി എന്ന് പറയുന്നതാകും. ഈ ആഴ്ച രാവിലെ ഉറക്കമുണര്‍ന്ന താരങ്ങള്‍ കണ്ടത് വീട്ടിലെ സൗകര്യങ്ങളെല്ലാം അപ്രതക്ഷ്യമായിട്ടായിരുന്നു. ബാത്ത് റൂം പോലും തുറന്ന് നല്‍കിയില്ല.

  Also Read: എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ട സുചിത്രയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി, ബിഗ് ബോസ് ഹൗസില്‍ ട്വിസ്റ്റ്

  പിന്നാലെ ഒാരോ സൗകര്യവും ടാസ്‌ക് ജയിച്ച് തിരിച്ചുപിടിക്കാം എന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. ഇങ്ങനെ വെള്ളവും ബാത്ത്‌റൂമും പാത്രങ്ങളുമൊക്കെ താരങ്ങള്‍ തിരിച്ചു പിടിച്ചു. ഇന്നലെ നടന്ന ടാസ്‌കുകളില്‍ ചിലര്‍ പരാജയപ്പെടുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയുണ്ടായി. നാടകീയ രംഗങ്ങള്‍ക്കും ബിഗ് ബോസ് വീട് പിന്നാലെ സാക്ഷ്യം വഹിച്ചു.

  ഇന്നലെ സുചിത്രയും ധന്യയും തങ്ങള്‍ക്ക് നല്‍കിയ ടാസ്‌കില്‍ വിജയിച്ചിരുന്നില്ല. ഇംഗ്ലീഷ് സ്‌പെല്ലിംഗും കേരളത്തിന്റെ മാപ്പ് ഒരുക്കലുമായിരുന്നു ടാസ്‌കുകള്‍ രണ്ട് ടാസ്‌കിലും പരാജയപ്പെടുകയായിരുന്നു അവര്‍. എന്നാല്‍ പുറത്ത് വന്ന രണ്ടു പേരും മറ്റുള്ളവര്‍ ആശ്വസിപ്പിച്ചപ്പോള്‍ ജാസ്മിന്‍ കളിയാക്കുകയുണ്ടായി. ബിഗ് ബോസിനോട് ബാര്‍ഗെയിന്‍ ചെയ്യാമായിരുന്നുവെന്നും താനായിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നുവെന്നും ജാസ്മിന്‍ ധന്യയോട് പറഞ്ഞു.

  ഇത് പക്ഷെ ധന്യയെ പ്രകോപിതയാക്കി. തോറ്റത് അംഗീകരിക്കുന്നുവെങ്കിലും ഇത്രത്തോളം അഹങ്കാരത്തോടെ പെരുമാറരുതെന്നും ധന്യ ജാസ്മിനോട് പറഞ്ഞു. ധന്യ നിയന്ത്രണം നഷ്ടമായെന്ന് കണ്ടതോടെ താന്‍ തമാശയ്ക്ക് ധന്യയെ പ്രൊവോക്ക് ചെയ്യാനായി പറഞ്ഞതാണെന്ന് ജാസ്മിന്‍ വ്യക്തമാക്കുകയായിരുന്നു. റോണ്‍സനും ജാസ്മിനും ചേര്‍ന്നായിരുന്നു തമാശ ഒപ്പിച്ചത്. ഇതിനിടെ റോബിന്‍ ധന്യയുടെ അരികിലെത്തുകയും ജാസ്മിനെതിരെ കുത്തിതിരിപ്പ് നടത്തുകയും ചെയ്തത് രസകരമായിരുന്നു.

  നീ ചെയ്യുന്നത് ശരിയാണെന്നേ ഞാന്‍ പറയൂ, കാരണം നീ ആരേയും അങ്ങോട്ട് പോയി പ്രൊവോക്ക് ചെയ്യാറില്ല. ഇപ്പോള്‍ ഞാന്‍ നിന്നോട് വന്ന് സംസാരിച്ചു, ഗെയിമല്ലേ തോറ്റതില്‍ സാരമില്ല പോട്ടെ എന്ന്. അങ്ങനെ സംസാരിക്കുന്നവരുമുണ്ട്, വേണമെന്ന് വെച്ച് ഇവള്‍ പറയുന്നത് പോലെ മൂന്നാം കിട നാടകം കളിച്ചെന്നൊക്കെ പറഞ്ഞ് പ്രൊവോക്ക് ചെയ്യും, അവള്‍ ചെയ്യുന്നതും അതാണ്. ഒരാള്‍ നമുക്ക് വേണ്ടി ഗെയിം കളിക്കാന്‍ പോയി ചെയ്യാന്‍ കഴിയാതെ തോറ്റിട്ട് വരുമ്പോള്‍ അവരെ സ്വീകരിക്കാതെ നിങ്ങള്‍ കാരണം ആണ് തോറ്റതെന്ന് പറഞ്ഞ് പ്രൊവോക്ക് ചെയ്യുന്നതാണ് നാടകം എന്നായിരുന്നു റോബിന്‍ പറഞ്ഞത്.

  ആ കുട്ടി തമാശ പറഞ്ഞതാണെന്ന് എനിക്കപ്പോള്‍ തോന്നിയില്ല. അപ്പോള്‍ ആ സ്ഥലം തുറന്ന് കിട്ടാത്തതിന്റെ വിഷമത്തിലാണത് പറഞ്ഞതെന്നാണ് ഞാന്‍ കരുതിയത്. അവള്‍ പറഞ്ഞത് ഞാനാണ് പോയതെങ്കില്‍ രണ്ടും ഞാന്‍ ശരിയാക്കുമായിരുന്നുവെന്ന്. ഇവിടെ പലരു പറഞ്ഞത് അവര്‍ക്കും അറിയില്ലായിരുന്നുവെന്നാണ്. ഞാന്‍ ഇന്നുവരെ ആ കുട്ടിയ്ക്ക് നല്ല സ്ഥാനം കൊടുത്തിട്ടുണ്ട്. മോശമായിട്ട് എവിടേയും പറഞ്ഞിട്ടില്ല. എടുത്ത്ചാട്ടം കൂടുതലാണെന്നേ പറഞ്ഞിട്ടുള്ളൂ. അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് മനുഷ്യര്‍ക്ക് അഹങ്കാരം കൂടരുതെന്ന് മാത്രമാണെന്നും ധന്യ പറഞ്ഞു.

  റോബിൻ ആലോചനയുമായി വന്നാൽ കെട്ടിക്കുമോ? | Bigg Boss Malayalam Dilsha's Sister Interview | FilmiBeat

  അഖിലില്ലായിരുന്നുവെങ്കില്‍ അവളത് ജയിക്കുമായിരുന്നോ എന്ന് ഞാന്‍ ചോദിച്ചില്ല. അത്രയേ ഞാന്‍ പറഞ്ഞുള്ളൂവെന്നും ധന്യ പറഞ്ഞു. ഇതൊരു ടാസ്‌ക് എന്ന രീതിയില്‍ എടുക്കണ്ടേ. ഈ വീക്കെന്‍ഡില്‍ ലാലേട്ടന്‍ വന്ന് അവളോട് ഇതേപോലെയുള്ള വാക്കുകളുടെ സ്‌പെല്ലിംഗ് ചോദിച്ചാല്‍ അവള്‍ പറയുമോ എന്ന് നോക്കാം എന്നായിരുന്നു റോബിന്റെ പ്രതികരണം. പുറമെ താന്‍ നല്ല കുട്ടിയായി എന്ന് പറയുമ്പോഴും ജാസ്മിനെതിരെ ധന്യയെ തിരിച്ചുവിടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് റോബിന്‍ എന്ന് വ്യക്തമായിരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 4: Dr Robin And Dhanya's Discussion About Jasmin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X