നിങ്ങളൊരു ബുദ്ധിമാനാണ്! റോബിന്റെ പുകഴ്ത്തലില്‍ വീണ് നവീന്‍; ആക്കിയതാണെന്ന് മനസിലായെന്ന് ആരാധകര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ മത്സരം ആവേശകരമായി മാറിയിട്ടുണ്ട്. താരങ്ങളുടെ ബുദ്ധിപരമായ നീക്കങ്ങളും പൊട്ടിത്തെറികളും പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറി. പോയ വാരം ബിഗ് ബോസ് വീടിനെ നയിച്ചത് നടന്‍ നവീന്‍ ആയിരുന്നു. മികച്ചതായിരുന്നു നവീന്റെ ക്യാപ്റ്റന്‍സി എന്നാണ മത്സരാര്‍ത്്ഥികള്‍ പറയുന്നത്. ഇപ്പോഴിതാ നവീനും ഡോക്ടര്‍ റോബിനും തമ്മിലുള്ള സംസാരം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
നവീനെ അഭിനന്ദിക്കുകയാണ് റോബിന്‍. എനിക്കൊരു കാര്യം മനസിലായി, ടാസ്‌ക് വളരെ ബ്രില്യന്റായി കളിക്കുന്നുണ്ട്. സത്യം പറയട്ടെ, പതിനൊന്ന് മണിക്കൂര്‍ അതിനകത്തിരുന്ന ഞാന്‍ മണ്ടന്‍. വെറുതെ ഉറക്കവും കളഞ്ഞു. ലാസ്റ്റ് വന്ന് അതിനകത്തിരുന്നത് കളിച്ച് അതങ്ങ് കൊണ്ടുപോയി. ഞാന്‍ നിങ്ങളില്‍ നിന്നും അത് പഠിച്ചുവെന്നാണ് റോബിന്‍ നവീനോട് പറയുന്നത്. ഇപ്പോഴാണല്ലേ നിനക്കത് മനസിലായതെന്നായിരുന്നു ഇതിന് നവീന്റെ മറുപടി. റോബിന്റെ പുകഴ്ത്തല്‍ കേട്ട് അഭിമാനത്തോടെ ചിരിക്കുകയാണ് നവീന്.

എനിക്കത് മനസിലായിരുന്നു പക്ഷെ ഞാന്‍ എന്റേതായ ട്രാക്കില്‍ പോയി എന്ന് റോബിന്‍ പറഞ്ഞപ്പോള്‍ അതല്ലായിരുന്നു അതിന്റെ ട്രാക്ക് എന്ന് നവീന്‍ തിരുത്തി. ഓരോ ടാസ്‌കിനും അനുസരിച്ച് കളിക്കണം. ജയിലില്‍ പോകേണ്ട ടാസ്‌ക് വന്നാല്‍ അങ്ങനെ കളിക്കണം. ഇങ്ങനെത്തെ ടാസ്‌ക് ഒക്കെ ഗ്രൂപ്പ് എഫേര്‍ട്ടാണ്. എല്ലാവരും കൂടെയാണ് എഫേര്‍ട്ട് ഇടേണ്ടത് എന്ന് മനസിലായെന്നാണ് റോബിന്‍. ഞാന്‍ അതല്ലേ കാത്തു നിന്നത്. നിങ്ങളൊക്കെ പോകട്ടെ എന്ന് കരുതി എന്നാണ് നവീന്‍ പറഞ്ഞത്. നവീനെ കെട്ടിപ്പിടിച്ചും, കൈ കൊടുത്തുമൊക്കെ അഭിനന്ദിക്കുന്നുണ്ട് റോബിന്‍. നിങ്ങള്‍ നല്ലൊരു പ്ലെയറാണ്. സ്‌ട്രോങ് കണ്ടസ്റ്റന്റ്. ആദ്യം എനിക്കങ്ങനെ തോന്നിയില്ല. പക്ഷെ ഈ കഴിഞ്ഞ ആഴ്ച മനസിലായെന്നും റോബിന്‍ പറയുന്നു.

എല്ലാവര്‍ക്കും സമയമുണ്ട് ദാസാ എന്നായിരുന്നു ഇതിന് നവീന്‍ നല്‍കിയ മറുപടി. നവീന് എങ്ങനെ എവിടെ എത്രമാത്രം. ഏത് ചെയ്യാന്‍ പാടില്ല എല്ലാം അറിയാം എന്ന് റോബിന്‍ പറഞ്ഞപ്പോള്‍ ഞാനൊരു പാവം എന്നായിരുന്നു നവീന്‍ ചിരിച്ചു കൊണ്ട് പറഞ്ഞത്. റോബിന്റെ പുകഴ്ത്തല്‍ നവീന്‍ ആസ്വദിക്കുകയാണ്. വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. നവീനെ റോബിന്‍ ആക്കുകയാണെന്നും റോബിന്‍ ഇപ്പോള്‍ തന്റെ ഇമേജ് മാറ്റാനായി എല്ലാവരോടും അങ്ങോട്ട് പോയി അമിതായി സംസാരിക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇതൊക്കെ ഒക്കെ കേട്ട് ദൃതങ്കപുളകിതനായി നില്‍ക്കുന്ന naveen ചേട്ടന്‍, നവീന്‍ : ഞാന്‍ ആരാ മോന്‍, എന്റെ കളികള്‍ ഇനിയും കാണാന്‍ കിടക്കുന്നതേയുള്ളൂ. ഞാന്‍ എന്തോ വല്ല്യ സംഭവമാണെന്ന് തെറ്റിദ്ധ രിച്ചിരിക്കുകയാണ് പാവം, നവീന്‍ ആത്മ:ഞാന്‍ ഒരു സംഭവം ആണല്ലേ, ഇതിപ്പോ ഡോക്ടര്‍ നവീനെ അഭിനന്ദിച്ചത് ആണോ അതോ അപമാനിച്ചത് ആണോ? എന്തായാലും നവീന്‍ നന്നായിട്ട് സുഖിച്ചു, ചുമ്മാ ഒന്നു സുഖിപ്പിച്ചു കൊടുത്തതാന് ആര്‍ക്കും മനസിലായില്ല, ഡോക്ടറുടെ മുഖത്തുണ്ട് എല്ലാം, Dr ആക്കിയതാണോ അഭിനന്ദിച്ചതാണോ പെട്ടന്ന് വിചാരിച്ചു റോബിനു നവീനെ ചിരിപ്പിക്കാന്‍ വല്ല ടാസ്‌ക്കും നല്‍കിയത് ആണെന്ന്, ഈ ഡോക്ടറെ ജാസ്മിനൊഴികെ വേറെ ആര്‍ക്കും ഇതുവരെ പിടിക്കിട്ടിയില്ല എന്നാണ് തോന്നുന്നത് ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ഗെയിം പ്ലാന്‍ ആണ് പുള്ളിക്കാരന് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

അതേസമയം ബിഗ് ബോസ് വീട്ടിലെ രണ്ടാമത്തെ എവിക്ഷന്‍ ഇന്ന് നടക്കും. അശ്വിനും ദില്‍ഷയും ഇന്നലെ രക്ഷപ്പെട്ടിരുന്നു. ജാസ്മിന്‍, നിമിഷ, ബ്ലെസ്ലി, ഡെയ്‌സി, റോബിന്‍ എന്നിവരാണ് ഇന്ന് എവിക്ഷനെ നേരിടുക. ഇതില്‍ നിമിഷ ഇന്ന് പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ നിമിഷയെ സീക്രട്ട് റൂമിലേക്കായിരിക്കും കൊണ്ടു പോവുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഈ ആഴ്ചയൊരു വൈല്‍ഡ് കാര്‍്ഡ് എന്‍ട്രിയും സോഷ്യല്‍ മീഡിയ പ്രവചിക്കുന്നുണ്ട്.


Click it and Unblock the Notifications