രാധാകൃഷ്ണന്റെ മോനേ അടിക്കെടാ! തല്ലണമെങ്കില്‍ വാടി; ബിഗ് ബോസില്‍ പൊരിഞ്ഞ അടി

വലിയൊരു പൊട്ടിത്തെറിക്കാണ് ഇന്നത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 4 എപ്പിസോഡ് സാക്ഷ്യം വഹിക്കാനിരിക്കുന്നത്. ഡോക്ടര്‍ റോബിനും ജാസ്മിനും തമ്മിലുള്ള പ്രശ്‌നം ജയില്‍ നോമിനേഷന്‍ സമയത്ത് വലിയ അടിയായി മാറുകയായിരുന്നു. ഇന്നലെ ഡെയ്‌സിയും റോബിനും തമ്മില്‍ വലിയ വഴക്കുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഡെയ്‌സി ജാസ്മിനോട് റോബിന്‍ നേരത്തെ പറഞ്ഞ പലതും വെളിപ്പെടുത്തുകയാണ് ഇന്ന്.

ലക്ഷ്മി പ്രിയയ്‌ക്കെതിരെ നോമിനേറ്റ് ചെയ്യാന്‍ പറഞ്ഞത് റോബിനായിരുന്നു. എന്നിട്ട് ആ റോബിന്‍ ഇന്ന് ലക്ഷ്മിയുടെ കൂടെ നില്‍ക്കുകയാണ്. ജാസ്മിനെ മൂസയുടെ മോളെന്ന് വിളിച്ചിരുന്നു. ഇവിടെ ആയതു കൊണ്ടാണെന്നും പുറത്തായിരുന്നുവെങ്കില്‍ അവളുടെ തലയടിച്ച് പൊട്ടിച്ചേനെ എന്ന് പറഞ്ഞുവെന്നും ജാസ്മിനോട് ഡെയ്‌സി പറയുന്നു. ഈ സമയം നിമിഷയും അരികിലുണ്ടായിരുന്നു. പ്രകോപിതയായ ജാസ്മിന്‍ കാണിച്ചു കൊടുക്കാം എന്ന് പറയുന്നുണ്ട്.

ന

ഇതേസമയമം ഡോക്ടര്‍ തന്റെ ഇമേജ് നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു. ഡെയ്‌സി ഒറ്റയ്ക്ക് നില്‍ക്കുകയാണെന്നും അവള്‍ക്ക് സപ്പോര്‍ട്ട് കൊടുക്കണമെന്നും ഡോക്ടര്‍ ശാലിനോയും ദില്‍ഷയോടും ലക്ഷ്മി പ്രിയയോടും മറ്റും റോബിന്‍ പറയുന്നുണ്ട്. കഴിഞ്ഞാഴ്ച ഞാന്‍ ഒറ്റപ്പെട്ടു നിന്നല്ലോ എന്ന് ശാലിനി എന്ന് ഇതിനിടെ ശാലിനി ചോദിക്കുന്നുണ്ട്. ദില്‍ഷയുടെ അടുത്തു പോയി ഡെയ്‌സി തെറ്റ് ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. ഈ സമയം അച്ഛനെ വിളിച്ചത് നോമിനേഷനില്‍ പറയുമെന്നും ഡെയ്‌സി സാക്ഷി പറയണമെന്നും ജാസ്മിന്‍ പറയുന്നുണ്ട്.

ജയില്‍ നോമിനേഷന്‍

പിന്നാലെ ജയില്‍ നോമിനേഷന്‍ ആയതോടെ റോബിന്‍ തന്റെ തന്ത്രം പുറത്തെടുക്കുകയായിരുന്നു. എനിക്കാരേയും പറയാന്‍ പറ്റില്ലെന്ന് റോബിന്‍ അറിയിച്ചു. ഡെയ്്‌സിയോട് തനിക്ക് മാപ്പ് പറയണമെന്നും റോബിന്‍. ഡെയ്‌സിയല്ല തെറ്റുകാരി. അയാം സോറി. ഞാന്‍ ജയലില്‍ പോകാമെന്നും റോബിന്‍ പറയുകയുണ്ടായി. ഇത് കേട്ടതും മത്സരാര്‍ത്ഥികളെല്ലാം അമ്പരന്നു പോവുകയായിരുന്നു. പേര് പറയണമെന്ന് ബിഗ് ബോസ് പറഞ്ഞിട്ടും പറ്റില്ലെന്ന് റോബിന്‍. ഗെയിം കളിക്കാനാണ് വന്നതെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ നല്ല പിള്ള ചമയുകയാണോ എന്ന് ജാസ്മിന്‍ ചോദിക്കുന്നു. ആദ്യ ആഴ്ച ഒരു മടിയുമില്ലാതെ ബിഗ് ബോസില്‍ വരാന്‍ യോഗ്യതയില്ലാത്തവരുടെ പേര് പറഞ്ഞിരുന്നല്ലോ. ഇപ്പോഴെന്താ ആരും ഒരു തെറ്റും ചെയ്തില്ലേയെന്നും ജാസ്മിന്‍. നമ്മള്‍ എന്താ വിഡ്ഢികളോ എന്നും ജാസ്മിന്‍.

അഖിലും റോബിനെതിരെ

പിന്നാലെ അഖിലും റോബിനെതിരെ രംഗത്ത് എത്തുകയായിരുന്നു. ഡോകറുടെ നല്ല പിള്ള ചമയലിനെതിരെയാണ് അഖില്‍ രംഗത്ത് എത്തിയത്. ഇത്രയും പ്രശ്‌നമുണ്ടായിട്ടും ഡെയ്‌സിയുടെ പേര് പറയുന്നില്ലേ എന്ന് അഖില്‍ ചോദിച്ചു. ഇതോടെ റോബിന്‍ ഇന്നലെ നടന്ന പ്രശ്‌നത്തിന് ഞാനാണ് ഉത്തരവാദിയെന്ന് പറഞ്ഞു. അത് കാരണം എല്ലാവരും എന്നെ നോമിനേറ്റ് ചെയ്തു. എന്നിട്ട് ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്താണെന്ന് ചോദിച്ചു കൊണ്ട് ഡെയ്‌സി രംഗത്ത് എത്തി. പേര് പറയുന്നത് വരെ എഴുന്നേല്‍ക്കാന്‍ അനുവദിക്കില്ലെന്ന് ബിഗ് ബോസ് വീണ്ടും വ്യക്തമാക്കുകയുണ്ടായി.

ഒടുവില്‍ ഡെയ്‌സിയുടേയും സുചിത്രയുടേയും നവീന്റേയും പേര് പറയുകയായിരുന്നു റോബിന്‍. എന്നാല്‍ മതിയായ കാരണം നല്‍കാന്‍ റോബിന്‍ തയ്യാറായില്ല. സുചിത്ര താന്‍ ഡെയ്‌സിയെ അടിക്കുമെന്ന് കരുതിയെന്നായിരുന്നു റോബിന്‍ പറഞ്ഞത്. അപ്പോള്‍ ജാസ്മിന്‍ എഴുന്നേറ്റു. സുചിത്ര പറഞ്ഞതില്‍ തെറ്റില്ല. നീ അടിക്കുമെന്ന് കരുതിയതല്ലേ. എന്നെ മൂസയുടെ മോളെ പുറത്തിറങ്ങിയാല്‍ അടിക്കുമെന്ന് നീ പറഞ്ഞില്ലേയെന്ന് ജാസ്മിന്‍ ചോദിച്ചു. ഡെയ്‌സി സാക്ഷിയാണെന്നും ജാസ്മിന്‍. നീ പറഞ്ഞതാണ് നിനക്ക് തല്ലാന്‍ ഒരു മടിയുമില്ലെന്ന്. തല്ലണമെങ്കില്‍ തല്ലെടാ വാടായെന്ന് ജാസ്മിന്‍. ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് റോബിന്‍. എന്ത് പയലേ മൊടയാ എന്നും റോബിന്‍.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
 തല്ലണെങ്കില്‍ വാടി

നിനക്ക് തല്ലണോ, തല്ലണെങ്കില്‍ വാടിയെന്ന് റോബിന്‍. ഞാന്‍ എന്തിന് വരണം നീ ഇവിടെ വാടായെന്ന് ജാസ്മിന്‍. ഞാന്‍ ഇങ്ങനെയാടിയെന്നും റോബിന്‍. നീ രാധാകൃഷ്ണന്റെ മോന്‍ ആണെന്നല്ലേ പറഞ്ഞത് വാടായെന്ന് ജാസ്മിന്‍. ആംഗ്യത്തിലൂടെ തെറി വിളിച്ചും റോബിനും ജാസ്മിനും ഇരുവരും തമ്മില്‍ ശക്തമായ വാക് പോരാണ് നടന്നത്. മറ്റുള്ളവര്‍ ഇരുവരേയും പാട് പെട്ടാണ് പിടിച്ചു നിര്‍ത്തിയത്. ഇരുവരും മോശം വാ്ക്കുകള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സോറി പറയണമെന്ന് റോണ്‍സണ്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സോറി പറഞ്ഞു റോബിന്‍. എന്നാല്‍ റോബിനോട് സോറി പറയില്ലെന്നും തനിക്ക് സോറി പറയാനുള്ളത് റോബിന്റെ അച്ഛനോടാണെന്നും ഡോക്ടറുടെ അച്ഛനോട് സോറി പറയുന്നതായും ജാസ്മിന്‍ പറയുകയായിരുന്നു.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X