ആ ഹഗ് ഞാന്‍ തീരെ പ്രതീക്ഷില്ല! പോയ കിളികളെ തിരിച്ചു കിട്ടാതെ റോബിന്‍, കളിയാക്കി ദില്‍ഷയും

അങ്ങനെ അഞ്ച് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. അഞ്ച് ആഴ്ചകള്‍ കൊണ്ട് തന്നെ മത്സരം ശക്തമായി മാറിയിരിക്കുകയാണ്. താരങ്ങള്‍ക്കിടയില്‍ ഇണക്കങ്ങള്‍ മാത്രമല്ല പിണക്കങ്ങളും വലിയ പൊട്ടിത്തെറികളുമൊക്കെ അരങ്ങേറിക്കഴിഞ്ഞു. ബിഗ് ബോസ് വീട്ടില്‍ തുടക്കത്തില്‍ തന്നെ വലിയ അടിയുണ്ടാക്കിയവരാണ് ജാസ്മിനും റോബിനും. തല്ലിന്റെ വക്കത്ത് വരെ എത്തിയിരുന്നു ഇരുവരും. പലപ്പോഴായി മറ്റുള്ളവര്‍ ഏറെ പാടു പെട്ടാണ് റോബിനേയും ജാസ്മിനേയും പിടിച്ചുമാറ്റിയത്.

ഈ സീസണിലെ മുഖ്യ ശത്രുക്കളെന്നായിരുന്നു റോബിനേയും ജാസ്മിനേയും വിലയിരുത്തിയത്. എന്നാല്‍ ഒരു നിമിഷം കൊണ്ട് എല്ലാം മാറ്റി മറിച്ചിരിക്കുകയാണ് ജാസ്മിന്‍. കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വേദയില്‍ ഘടികാരങ്ങള്‍ നിലച്ച ആ നിമിഷം അരങ്ങേറിയത്. തീര്‍ത്തും അപ്രതീക്ഷിതമായി ജാസ്മിന്‍ റോബിന്റെ അരികിലെത്തുകയും കെട്ടിപ്പിടിക്കുകയുമായിരുന്നു.

ജാസ്മിന്‍

എന്താണ് സംഭവിച്ചതെന്ന് കണ്ടു നിന്ന മറ്റ് മത്സരാര്‍ത്ഥികള്‍ക്കോ റോബിനോ പോലും മനസിലായിരുന്നില്ല. ഇതേക്കുറിച്ച് തനിക്കുള്ള അമ്പരപ്പ് റോബിന്‍ പിന്നീട് ദില്‍ഷയോട് പങ്കുവെക്കുകയും ചെയ്തിരുന്നു. പുറത്ത് ആട്ടുകട്ടലിന്റെ അരികിലിരുന്ന് സംസാരിക്കുകയായിരുന്നു ദില്‍ഷയും റോബിനും. ഈ സമയത്തായിരുന്നു റോബിന്‍ ദില്‍ഷയോട് ജാസ്മിന്‍ തന്നെ വന്ന് കെട്ടിപ്പിടിച്ചതിനെക്കുറിച്ച് മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഞാന്‍ ഒന്ന് കെട്ടിപ്പിടിക്കട്ടെ

എന്തോ ചോദിച്ചു, എന്ത് കൊച്ചേ എന്ന രീതിയിലാണ് ഞാന്‍ നോക്കുന്നത്. നോക്കുമ്പോള്‍ ഇവള്‍ തന്നെ. ഒരു മിനുറ്റേ എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ കൈ കഴുകി എന്നാണ് റോബിന്‍ ഓര്‍ക്കുന്നത്. ഞാന്‍ ഒന്ന് കെട്ടിപ്പിടിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ തന്നെ ആക്രാന്തത്തോടെ കെട്ടിപ്പിടിക്കുന്നത് ഞാന്‍ കണ്ടു എന്ന് പറഞ്ഞ് റോബിനെ കളിയാക്കുകയായിരുന്നു ദില്‍ഷ. എന്നാല്‍ ആക്രാന്തമല്ലെന്നായിരുന്നു റോബിന്റെ മറുപടി. ഹഗ് ചോദിച്ച് വരുമ്പോള്‍ കൈ കഴുകാന്‍ പോവുകയാണോ എന്ന് ദില്‍ഷ ചോദിച്ചപ്പോള്‍ അവളല്ലേ പറയാന്‍ പറ്റില്ലല്ലോ എന്നാണ് റോബിന്‍ ചിരിച്ചു കൊണ്ട് മറുപടി നല്‍കുന്നത്.

എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല

ഏയ് അവള്‍ അങ്ങനൊന്നും ചെയ്യില്ലെന്ന് ദില്‍ഷ പറയുമ്പോള്‍ അതെ പാവം ആണ് ഞാന്‍ ചുമ്മാ പറഞ്ഞതാണെന്ന് റോബിന്‍ വ്യക്തമാക്കുന്നു. എന്നാലും അവളെന്തിനാകും അങ്ങനെ ചെയ്തത് എന്ന് റോബിന്‍ അമ്പരപ്പോടെ ദില്‍ഷയോട് ചോദിക്കുകയാണ്. അതെനിക്കറിയില്ല, വേണമെങ്കില്‍ ഞാന്‍ ചോദിച്ചിട്ട് പറഞ്ഞ് താരം എന്ന് ദില്‍ഷ പറയുന്നു. വേണ്ട ചോദിക്കരുത്, പ്രത്യേകിച്ച് നീ എന്നായിരുന്നു ഇതിന് റോബിന്‍ നല്‍കിയ മറുപടി. എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. എന്താണ് സംഭവമെന്ന്. ചിലപ്പോള്‍ അവള്‍ക്ക് തോന്നിയിട്ടുണ്ടാകും ഡോക്ടറുടെ അടുത്തു നിന്നുമൊരു ഹഗ്ഗ് വേണമെന്നായിരുന്നു ദില്‍ഷ നല്‍കിയ മറുപടി.

മോഹന്‍ലാല്‍

അതേസമയം ഇന്നലെ മോഹന്‍ലാല്‍ വന്നപ്പോള്‍ അദ്ദേഹവും സംഭവത്തെക്കുറിച്ച് ജാസ്മിനോടും റോബിനോടും ചോദിച്ചിരുന്നു. എന്തായിരിക്കും അതിന്റെ പിന്നിലുള്ള കാരണം എന്ന ചോദ്യത്തിന് കൃത്യമായി അറിയില്ലെങ്കിലും എന്തോ വരാനിരിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് റോബിന്‍ തമാശയായി പറഞ്ഞു.
തുടര്‍ന്ന് ഇതേ കാര്യം ജാസ്മിനോടും മോഹന്‍ലാല്‍ ചോദിച്ചു. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജൂട്ടിയുടെ ഡയലോഗ് കടമെടുത്താണ് ജാസ്മിന്‍ മറുപടി പറഞ്ഞത്. ആ സത്യം തന്നോടു കൂടി മണ്ണടിയട്ടെ എന്ന് തമാശ മട്ടില്‍ പറഞ്ഞു. കാരണം വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ബിഗ് ബോസ് വീട്ടിലുള്ളവരെല്ലാം നല്ല സെന്‍സോടെയായിരുന്നു സംഭവത്തെ എടുത്തത്. പക്ഷെ തന്നോടും പോലും എന്താണ് കാരണമെന്ന് ജാസ്മിന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു നിമിഷ പറയുന്നത്. അതേസമയം റോബിന്‍ ആ ഹഗ് അര്‍ഹിക്കുന്നുണ്ടെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X