റോബിനില്ലാതെ നവീന്റെ ഫൈനല്‍ ഫൈവ് പ്രവചനം; പുറത്തായ ഡെയ്‌സിയും ഫൈനലില്‍ കാണുമെന്ന് താരം

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ അഞ്ചാം ആഴ്ചയിലെ എവിക്ഷന്‍ ഇന്നലെയായിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്നതായിരുന്നു എവിക്ഷന്‍. സാധാരണ ബിഗ് ബോസ് വീടിനോട് യാത്ര പറയുന്നത് ഒരാള്‍ ആണെങ്കില്‍ ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് വന്നത് രണ്ട് പേരായിരുന്നു. ബിഗ് ബോസ് വീട്ടിലെ നിറ സാന്നിധ്യമായിരുന്ന, വഴക്കുകളുണ്ടാക്കുകയും ഗെയിം കളിക്കുകയുമൊക്കെ ചെയ്തിരുന്ന രണ്ട് ശക്തരാണ് ഇന്നലെ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്.

ഡെയ്‌സിയും നവീനുമായിരുന്നു ഇന്നലെ പുറത്തായത്. ആരാധകരെ സംബന്ധിച്ച് വളരെ ഞെട്ടിക്കുന്ന പുറത്താകലായിരുന്നു ഇത്. പുറത്ത് വന്നതിന് പിന്നാലെ തന്റെ ഫൈനല്‍ ഫൈവ് പ്രചരണം നടത്തിയിരിക്കുകയാണ് നവീന്‍ അറക്കല്‍. ഡെയ്‌സിയുടെ പുറത്താകല്‍ നവീന്‍ അറിയുന്നതിന് മുമ്പായിരുന്നു ഈ പ്രവചനം. നവീന്റെ ഫൈനല്‍ ഫൈവ് പ്രവചനം വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

അഞ്ചു പേരില്‍ നവീന്‍ ആദ്യം പറഞ്ഞ പേര് തന്റെ സുഹൃത്തായ റോണ്‍സന്റേതായിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ താന്‍ ഏറെ മിസ് ചെയ്യുന്ന വ്യക്തി റോണ്‍സണ്‍ ആയിരിക്കുമെന്ന് നേരത്തെ നവീന്‍ പറഞ്ഞിരുന്നു. രണ്ടാമതായി നവീന്‍ പറയുന്ന പേര് ജാസ്മിന്റേതാണ്. ലക്ഷ്മി പ്രിയയും ഫൈനലിലുണ്ടാകുമെന്ന് നവീന്‍ കരുതുന്നുണ്ട്. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും സ്വന്തം തലയിലേക്ക് എടുത്തുവെക്കുന്ന ശീലം കാരണം ഉറപ്പ് പറയാനാകില്ലെന്നും നവീന്‍ പറയുന്നു.

പിന്നെ നവീന്‍ പറയുന്ന പേര് ദില്‍ഷയുടേതാണ്. ദില്‍ഷയുടെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വരുന്നതേയുള്ളൂവെന്നും നവീന്‍ പറയുന്നു. അവസാനമായി നവീന്‍ പറയുന്ന പേര് ഡെയ്‌സിയുടേതാണ്. എന്നാല്‍ ഡെയ്‌സി ഇന്നലെ തന്നെ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരുന്നു. നവീന്‍ പുറത്തായതിന് ശേഷമായിരുന്നു ഡെയ്‌സിയുടെ പുറത്താകല്‍. ഇത് നവീന്‍ അറിഞ്ഞിരുന്നില്ല.അതിനാലാകാം നവീന്റെ ഫൈനല്‍ ഫൈവില്‍ ഡെയ്‌സിയുടെ പേര് വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

അതേസമയം ഡെയ്‌സിയുടേയും നവീന്റേയും പുറത്താകല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇരുവരും നല്ല മത്സരാര്‍ത്ഥികളായിരുന്നു. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റുണ്ടാക്കുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഡെയ്‌സി. അങ്ങനെയുള്ള ഡെയ്‌സി പുറത്താകുമെന്ന് ആരും നിനച്ചിരുന്നില്ല. ഇന്ന് പുറത്തായെങ്കിലും ഡെയ്‌സി ഷോയിലേക്ക് തിരികെ വരുമെന്നാണ് ചിലരുടെ പ്രതീക്ഷ. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഈ പ്രവചനം നടത്തുന്നുണ്ട്. ഡെയ്‌സി പോയതോടെ ബിഗ് ബോസ് വീട്ടിലേക്ക് ഒരു തീപ്പൊരി വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വേണമെന്നാണ് ആരാധകരുടെ ആവശ്യം. രണ്ടു പേരെ ഒരുമിച്ച് പുറത്താക്കയതിന് പിന്നിലെ കാരണവും അതാകാമെന്ന് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നുണ്ട്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X