For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിമിഷയുടെ മനസിലെ ടോപ് ഫൈവില്‍ ആരൊക്കെ? പ്രവചനവുമായി താരം

  |

  അമ്പത് ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. പാതി ദൂരം പിന്നിടുമ്പോഴേക്കും മോഹന്‍ലാല്‍ പറഞ്ഞത് പോലെ മത്സരാവേശം ടോപ് ഗിയറിലാണ്. താരങ്ങള്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനായി പലതരത്തിലുള്ള തന്ത്രങ്ങളും പ്രയോഗിക്കുന്നത് കണ്ടു. അടികളും വഴക്കുകളും പൊട്ടിത്തെറികളും നല്ല സൗഹൃദങ്ങളുമെല്ലാം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറി. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

  Also Read: എല്ലാത്തിനോടും വഴക്കിടും; നിമിഷ ഇല്ലാത്ത വീട്ടിൽ ജാസ്മിൻ ഇനി എങ്ങനെയാവും പെരുമാറുക

  ഇന്നലെ അമ്പതാം ദിവസം ബിഗ് ബോസ് വീടിനോട് ഒരാള്‍ യാത്ര പറഞ്ഞു. നേരത്തെ സോഷ്യല്‍ മീഡിയ സംശയം ഉന്നയിച്ചത് പോലെ തന്നെ നിമിഷയായിരുന്നു ഈ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. വളരെ വൈകാരികമായിരുന്നു നിമിഷയുടെ പുറത്താകല്‍. അടുത്ത സുഹൃത്തായ ജാസ്മിന്‍ ആണ് നിമിഷയുടെ പേരിലുള്ള പെട്ടി തുറന്ന് വിധി വായിച്ചത്. നിമിഷ എവിക്റ്റഡ് എന്ന കാര്‍ഡ് കീറി കളഞ്ഞു കൊണ്ടായിരുന്നു ജാസ്മിന്‍ തന്റെ വിഷമം അറിയിച്ചത്.

  പുറത്ത് വന്ന ശേഷം നിമിഷ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആരൊക്കെയായിരിക്കും ടോപ് ഫൈവില്‍ ഉണ്ടാവുക എന്ന ചോദ്യത്തിന് നിമിഷ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. ടോപ് ഫൈവ് അല്ലേ, ജാസ്മിന്‍, ജാസ്മിന്‍, ജാസ്മിന്‍, വീണ്ടും ജാസ്മിന്‍, എഗെയ്ന്‍ ജാസ്മിന്‍ എന്നായിരുന്നു ടോപ് ഫൈവില്‍ ആരൊക്കെയുണ്ടാകുമെന്ന ചോദ്യത്തിന് നിമിഷ നല്‍കിയ മറുപടി. നേരത്തെ പുറത്തേക്ക് വരുന്നതിനിടെ ജാസ്മിനോടായി തനിക്ക് വേണ്ടി ഷോ വിജയിക്കണമെന്ന് നിമിഷ പറഞ്ഞിരുന്നു.

  ജാസ്മിനെ ആദ്യമായി കാണുന്നത് ഈ ഷോയില്‍ വച്ചാണ്. അതിന് മുമ്പ് ജാസ്മിന്‍ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ലായിരുന്നു. ഷോയിലേക്ക് കയറി വരുമ്പോള്‍ ഞാന്‍ കാണുന്നത് ജാസ്മിന്‍ സോഫയില്‍ കൈയ്യും കെട്ടി ഇരിക്കുകയാണ്. ഒരു റെഡ് കോട്ട് ഒക്കെയിട്ട്. ഈ കുട്ടി എന്താ ആരോടും മിണ്ടാത്തത്, എന്നാല്‍ മിണ്ടി നോക്കാം എന്ന് കരുതി മിണ്ടാന്‍ പോയതാണ്. പിന്നെ അവള്‍ എന്റെ തലയില്‍ നിന്നും ഇറങ്ങിയിട്ടില്ലെന്നാണ് നിമിഷ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറയുന്നത്.

  ജാസ്മിന്റെ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഈ ഷോയില്‍ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ജാസ്മിന്‍. ഞങ്ങള്‍ തമ്മില്‍ ഒരുപാട് നല്ല നിമിഷങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ ക്യാപ്റ്റന്‍സി അവള്‍ക്ക് കൊടുത്തതടക്കം. പുറത്തെ ഗാര്‍ഡനിലെ പട്ടുമെത്തയാണ് ഞങ്ങളുടെ പ്രിയപ്പെട്ടയിടം. അവിടെ കിടന്നാണ് ഞങ്ങള്‍ സംസാരിക്കാറുള്ളതെന്നും നിമിഷ പറയുന്നു.

  അതേസമയം തന്നെ ജാസ്മിന്റെ നിഴല്‍ എന്ന് വിളിക്കുന്നതിനേയും നിമിഷ വിമര്‍ശിക്കുന്നുണ്ട്. ഞാന്‍ ആരുടേയും നിഴലല്ല. എന്റേതായ വ്യക്തിത്വമുണ്ട് എനിക്ക്. അത് ഞാന്‍ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രീതിയില്‍ കളിക്കാനറിയാം, അങ്ങനെയാണ് കളിച്ചതെന്നുമാണ് നിമിഷ പറയുന്നത്. ഒരു വട്ടം പുറത്ത് പോയി തിരികെ വന്ന ശേഷം ശക്തമായ പ്രകടനമായിരുന്നു നിമിഷ കാഴ്ചവച്ചത്. ക്യാപ്റ്റനുമായിരുന്നു. എന്നാല്‍ ജനവിധി നിമിഷയ്‌ക്കൊപ്പം നിന്നില്ല.

  Also Read: ജാസ്മിന്‍ മനുഷ്യത്വം ഇല്ലാത്തവള്‍ ആണോ? അതിന് കാരണമായി പറയുന്നത് തെറി വിളിയും റോബിനോടുള്ള വ്യക്തി വൈരാഗ്യവുമാണ്

  പ്രേക്ഷകരോട് പറയാനുള്ളത് ഒരായിരം നന്ദിയാണ്. വന്ന അന്ന് മുതല്‍ നോമിനേഷന്‍ ലിസ്റ്റില്‍ എന്റെ പേരുണ്ട്. അമ്പത് ദിവസം വരെ നിങ്ങള്‍ എന്നെ പിന്തുണച്ചു. ഇനിയും ജീവിതത്തില്‍ അവസരങ്ങള്‍ കിട്ടണമെന്ന് കരുതുന്നു. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ പിന്തുണയ്ക്കുമെന്നും കരുതുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

  Recommended Video

  ഭാര്യ ഡോക്ടർ നീരജ പറയുന്നു #ronson #biggbossmalayalamofficial #Biggbossmalayalam

  നിമിഷ പുറത്തായതോടെ നിയന്ത്രണം വിട്ട് കരയുന്ന ജാസ്മിനെയാണ് കാണാന്‍ സാധിച്ചത്. മറ്റുള്ളവര്‍ ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് ജാസ്മിനെ ശാന്തയാക്കിയത്. എന്നാല്‍ താരം രാത്രി ഉറങ്ങാന്‍ സാധിക്കാതെ കഷ്ടപ്പെടുന്നതും നിമിഷയെക്കുറിച്ച് ഓര്‍ത്തോര്‍ത്ത് കരയുന്നതും കണ്ടു. താന്‍ ആണ് പോകേണ്ടതെന്നും നിമിഷ തന്നേക്കാള്‍ നല്ല മത്സരാര്‍ത്ഥിയാണെന്നുമാണ് ജാസ്മിന്‍ പറയുന്നത്. ഇന്ന് നടക്കുന്ന നോമിനേഷിലും തനിക്ക് പോകണമെന്ന് ജാസ്മിന്‍ റോണ്‍സനോട് പറയുന്നതായിട്ടാണ് പ്രൊമോയില്‍ കാണുന്നത്.

  English summary
  Bigg Boss Malayalam Season 4 Evicted Nimisha Predicts Her Top Five Contestants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X