twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജാസ്മിന്റെ തുണി കഴുകിയത് സ്ട്രാറ്റജിയായിരുന്നില്ല! സൈക്കിള്‍ വേണമെന്നാണ് ഉണ്ണിക്കുട്ടന്‍ പറഞ്ഞത്: ശാലിനി

    |

    മൂന്നാമത്തെ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത് ശാലിനിയായിരുന്നു. ശാലിനിയുടെ പുറത്താകല്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. ബിഗ് ബോസ് വീട്ടില്‍് വളരെയധികം ആക്ടീവായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശാലിനി. ഇപ്പോഴിതാ തന്റെ പുറത്താകലിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ശാലിനി.

    ഇതായിരുന്നു അമ്മയാവാനുള്ള കൃത്യസമയം, ആഗ്രഹിച്ചപ്പോള്‍ തന്നെ സംഭവിച്ചു, കാരണം പറഞ്ഞ് സോനം കപൂര്‍ഇതായിരുന്നു അമ്മയാവാനുള്ള കൃത്യസമയം, ആഗ്രഹിച്ചപ്പോള്‍ തന്നെ സംഭവിച്ചു, കാരണം പറഞ്ഞ് സോനം കപൂര്‍

    ഒരുപാട് സ്വപ്‌നങ്ങളുമായാണ് കടന്നു വന്നത്. അതൊന്നും പൂര്‍ത്തിയാക്കാതെയാണ് പോകുന്നതെന്ന് ശാലിനി. എന്റെ കടങ്ങളിലേക്കും കഷ്ടപ്പാടുകളിലേക്കും ഞങ്ങളുടെ പഴയ വീട്ടിലേക്കും തിരികെ എത്തുകയാണെന്നും ശാലിനി പറയുന്നു. തന്റെ നാടിന് അഭിമാനമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശാലിനി പറയുന്നു. വേഗം വാ, നാട് മൊത്തെം നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്നായിരുന്നു അമ്മ പറഞ്ഞതെന്നും ശാലിനി പറയുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ബാലമണി

    രണ്ട് പേരുകളായിരുന്നു എന്നെ വിളിച്ചിരുന്നത്. കരയുന്നതിനും ക്യാമറയോട് സംസാരിക്കുന്നതിനും ബാലമണിയെന്നും ജാസ്മിനെ സഹായിച്ചതിന് വേലക്കാരി ജാനുവെന്നും. വൈകാരിമാകുന്നതിനും ക്യാമറയോട് സംസാരിക്കുന്നതിനും എന്നെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ 16 മത്സരാര്‍ത്ഥികളും ഒറ്റപ്പെടുത്തുകയും ബിഗ് ബോസ് വീട്ടില്‍ ഒറ്റപ്പെടുകയും ചെയ്താല്‍ പിന്നെ എന്ത് ചെയ്യും? സിമ്പതി നേടാനോ വോട്ട് നേടാനോ ഉള്ള തന്ത്രമായിരുന്നില്ല അതൊന്നും. തുടക്ക ദിവസങ്ങളില്‍ ഞാന്‍ ബിഗ് ബോസ് വീട്ടില്‍ ഒറ്റപ്പെട്ടിരുന്നു. തുണിയലക്കാന്‍ ജാസ്മിനെ സഹായിച്ചതിനേയും ബിഗ് ബോസിലുള്ള ചിലര്‍ വിളിച്ചത് സ്ട്രാറ്റജിയെന്നായിരുന്നു. വയ്യാതിരിക്കുന്ന ഒരാളെ സഹായിക്കന്നത് സ്ട്രാറ്റജിയല്ല, മനുഷ്യത്വമാണ്.

    Recommended Video

    എനിക്ക് ശത്രുതയുള്ളത് ദിൽഷയോട്..പണി തന്നത് ഇവരൊക്കെ | Shalini Bigg Boss 1st Exclusive Interview
    കിച്ചണ്‍ പ്രശ്‌നം

    പിന്നീട് എന്റെ പുറത്താകലിന് കാരണമായി മാറിയ കിച്ചണ്‍ പ്രശ്‌നത്തിന്റെ ഭാഗമായതില്‍ എനിക്ക് കുറ്റബോധമുണ്ട്. നന്നായി പാചകം അറിയുന്ന ഒരാളെ ടീമില്‍ വേണമെന്ന് ക്യാപ്റ്റനോട് പറഞ്ഞിരുന്നു. എന്നാല്‍ അത് കേള്‍ക്കാന്‍ അവർ തയ്യാറായില്ല. പിന്നീട് ലാലേട്ടന്‍ വന്നപ്പോഴും ക്യാപ്റ്റനോട് അത് ചോദിച്ചിരുന്നു. അതേപോലെ തന്നെയായിരുന്നു അഖിലുമായുണ്ടായ വഴക്കും. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പ്രയോഗം എന്നെ അസ്വസ്ഥയാക്കിയിരുന്നു. ഇപ്പോഴും എനിക്കത് ശരിയായി തോന്നുന്നില്ല. പക്ഷെ എന്നോട് വഴക്കുണ്ടാക്കിയത് അഖിലായിരുന്നു. പിന്നീട് അഖില്‍ എന്റെ ഭാഗം മനസിലാക്കുകയും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു.

    ഗ്രൂപ്പിസം

    ഗ്രൂപ്പിസം ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ നോമിനേഷനെ സ്വാധീനിക്കുന്ന തരത്തിലുള്ള കൂട്ടായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. കഴിഞ്ഞ ആഴ്ച ഞാന്‍ എന്റെ ഏറ്റവും മികച്ചത് തന്നെ നല്‍കിയിരുന്നു. ടാസ്‌ക് ആയാലും വീട്ടിലെ ജോലികളായാലും. എന്നിട്ടും ഞാന്‍ പുറത്തായി. കൂട്ടായി തീരുമാനം എടുക്കുന്ന രീതി ബിഗ് ബോസ് വീട്ടിലുണ്ട്. പക്ഷെ എല്ലാവര്‍ക്കും അവരവരുടേതായ ഗെയിമുണ്ട്. ഫേക്ക് ആയ ആളുകളുണ്ട്. വിഷക്കുപ്പികളുണ്ട്. പറഞ്ഞ പറ്റിക്കുന്നവരുണ്ട്. ഉള്ളിലെ ക്രൂരത മറച്ചു വച്ച് നിഷ്‌കളങ്കമായി ചിരിക്കുന്നവരുണ്ട്. ജയിക്കാനായി എന്തും ചെയ്യുന്നവരുണ്ട്. കുറച്ച് നിഷ്‌കളങ്കരുമുണ്ട്. തങ്ങളുടെ സത്യസന്ധതയും മനുഷ്യത്വവും മുറുകെ പിടിക്കുന്നവര്‍.

    ഉണ്ണിക്കുട്ടന്‍

    എനിക്ക് അവസരം നല്‍കിയതിന് നന്ദിയുണ്ട്. ഞാന്‍ കരിയര്‍ ആരംഭിക്കുന്നത് തുണിക്കടയില്‍ വെല്‍ക്കം ഗേള്‍ ആയിട്ടായിരുന്നു. പിന്നെ ചില പരിപാടികളുടെ അവതാരകയാവുകയും സമ്പാദിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അന്നും സംഘാടകര്‍ എന്നോട് 500നും 1000നും ബാര്‍ഗെയിന്‍ ചെയ്യുമായിരുന്നു. ബിഗ് ബോസിലൂടെ വലിയ അവസരമാണ് ലഭിച്ചത്. ഷോയിലുണ്ടായിരുന്ന എല്ലാം എനിക്ക് ലക്ഷ്വറിയായിരുന്നു. ബിഗ് ബോസ് വീട്ടിലെ കിടക്ക പോലും. വീട്ടിലെ പഴയ കിടക്കയില്‍ കിടന്നുറങ്ങുന്നൊരാള്‍ക്ക് അതുപോലും അപ്രാപ്യമായിരുന്നു. ഞാന്‍ ഈ അവസരം പരമാവധി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

    ബിഗ് ബോസ് വീട്ടില്‍ സെലിബ്രിറ്റിയല്ലാതിരുന്ന ഒരേയൊരാള്‍ ഞാനായിരുന്നു. മറ്റെല്ലാവരും അ്‌വരവരുടെ മേഖലയില്‍ വൈറല്‍ താരങ്ങളായിരുന്നു. ഞാന്‍ ബിഗ് ബോസിലെത്തുന്നത് ഇന്‍സ്റ്റഗ്രാമില്‍ വെറും 1460 ഫോളോവേഴ്‌സിനെയുമായാണ്. എനിക്കൊരു പിആര്‍ ടീമുണ്ടായിരുന്നില്ല. എന്നെ പോലെയുള്ളവര്‍ക്കല്ലേ പ്രേക്ഷകരുടെ പിന്തുണ ശരിക്കും വേണ്ടതെന്നും ശാലിനി ചോദിക്കുന്നു. രണ്ടാമാതൊരു അവസരം കിട്ടണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ശാലിനി പറയുന്നു. എനിക്കൊരു സൈക്കിള്‍ വേണമെന്നാണ് മകന്‍ ഉണ്ണിക്കുട്ടന്‍ പറഞ്ഞതെന്നും അവനെ കാണാന്‍ കാത്തിരിക്കുകയാണെന്നം ശാലിനി പറയുന്നു.

    Read more about: bigg boss malayalam bigg boss
    English summary
    Bigg Boss Malayalam Season 4 Evicted Shalini Nair Recalls He Days Inside And Whats Next
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X