എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നില്ല, ഗെയിം പ്ലാനൊന്നും അവിടെ നടക്കില്ല; പുറത്ത് വന്ന ശേഷം വിനയ് പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ നിന്നും ഒരാള്‍ കൂടി പുറത്തായിരിക്കുകയാണ്. വിനയ് മാധവ് ആണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് യാത് പറഞ്ഞിരിക്കുന്നത്. ഇതോടെ റോണ്‍സണ്‍, ധന്യ എന്നിവര്‍ സുരക്ഷിതരായി. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന രണ്ടു പേരില്‍ ഒരാളായിരുന്നു വിനയ്.

ടാസ്‌കിലൂടെയാണ് വിനയ് ആണ് പുറത്തായതെന്ന് ബിഗ് ബോസ് അറിയിച്ചത്. പുറത്ത് വന്ന ശേഷം തന്റെ ബിഗ് ബോസ് വീട്ടിനുള്ളിലെ ജീവിതത്തെക്കുറിച്ച് വിനയ് മനസ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

ഈ എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് എവിക്ഷനിലും ഞാനുണ്ടായിരുന്നു. ഇത്തവണും പ്രേക്ഷകര്‍ കടത്തിവിടുമെന്ന് കരുതിയിരുന്നു. എന്റെ ഭാഗത്തു നിന്നും എവിടെയെങ്കിലും എന്തെങ്കിലും പിഴവ് വന്നിട്ടുണ്ടാകാം. അതുകൊണ്ടാകാം പുറത്തായത്. പക്ഷെ ഇത്രയും ദിവസം നില്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം എന്നായിരുന്നു വിനയ് പറഞ്ഞത്.

ബിഗ് ബോസ് വീടൊരു പ്രഷര്‍ കുക്കറായി ഉപമിക്കാം. അതിന്റകത്ത് വരുന്ന സമ്മര്‍ദ്ദത്തിന്റേയും ടെന്‍ഷന്റേയും ഭാഗമായി സംഭവിക്കുന്ന അതിരുവിട്ട വാക്ക് തര്‍ക്കങ്ങളാണ്. ചിലസമയത്ത് അറിയാതെ സംഭവിച്ച് പോകും. അത് ആ വീടിന്റെ രീതിയും സ്വഭാവവും അങ്ങനെയാണ്. ആരും വ്യക്തിഹത്യ ചെയ്യണമെന്ന് മനപ്പൂര്‍വ്വം കരുതി ചെയ്യുന്നതല്ലെന്നും വിനയ് പറഞ്ഞു.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

ഞാന്‍ വൈല്‍ഡ് കാര്‍ഡായി വന്നപ്പോള്‍ ഷോ കണ്ടിട്ടായിരുന്നു വന്നത്. എന്നാല്‍ പുറത്ത് കാണുന്നത് പോലെ അതിനകത്ത് നടക്കില്ല. ആ വീടിനൊരു പ്രത്യേക സ്വഭാവമുണ്ട്. ഞാന്‍ ഒരു പ്ലാനും നടപ്പിലാക്കാന്‍ ശ്രമിച്ചില്ല. പുറത്ത് ഞാന്‍ എങ്ങനെയാണോ അതുപോലെ നില്‍ക്കാനാണ് ശ്രമിച്ചത്. പക്ഷെ എന്തെങ്കിലും പ്ലാനുണ്ടെങ്കിലും അത് നടക്കാന്‍ സാധ്യത കുറവാണെന്നും വിനയ് വ്യക്തമാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X