വല്ലാതെ ഒറ്റപ്പെട്ടു, ആരോടും ഒന്നും പറയാനായില്ല; ബിഗ് ബോസില്‍ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് അപര്‍ണ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപര്‍ണ മള്‍ബറി. സോഷ്യല്‍ മീഡിയയിലൂടെ മലയാളികളേക്കാള്‍ നന്നായി മലയാളം പറഞ്ഞ് കയ്യടി നേടിയ താരമായി മാറുകയായിരുന്നു അപര്‍ണ. ബിഗ് ബോസ് പോലൊരു ഷോയിലേക്ക് അപര്‍ണ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അപര്‍ണയുടെ ബിഗ് ബോസ് എന്‍ട്രി.
ബിഗ് ബോസിന് പുറത്ത് എല്ലാവരുടേയും പ്രിയങ്കരിയായിരുന്ന അപര്‍ണ ഷോയിലൂടെ ആ ഇഷ്ടം നഷ്ടപ്പെടുത്തുമോ എന്ന ഭയം ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അപര്‍ണ ബിഗ് ബോസിന്റെ പടിയിറങ്ങിയത് മലയാളികളുടെ മനസില്‍ ഇടം നേടിക്കൊണ്ടാണ്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ഒരുപക്ഷെ ഇത്രയും പോസിറ്റീവ് ഇമേജുള്ള മറ്റൊരു താരമുണ്ടാകില്ല.

ആരോടും കലഹിക്കാതെ തന്റെ ജോലി വൃത്തിയായി ചെയ്ത് മനസ് കവര്‍ന്നായിരുന്നു അപര്‍ണ പോയത്. അപര്‍ണയെ പോലൊരു താരത്തിന് ചേര്‍ന്നതല്ല ബിഗ് ബോസ് ഷോ എന്നതായിരുന്നു താരത്തിന്റെ പുറത്താകലിനെക്കുറിച്ച് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അപര്‍ണ.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അപര്‍ണ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും പ്രയാസം തോന്നിയ കാര്യമെന്തായിരുന്നുവെന്നായിരുന്നു ഒരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ഇതിന് അപര്‍ണ നല്‍കിയ മറുപടി ഇതായിരുന്നു.
''ആളുകളുമായി എന്റെ മനസിലുള്ളത് പങ്കുവെക്കാന്‍ സാധിക്കുന്നില്ല എന്നതായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ട്. മിക്കപ്പോഴും ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. എന്റെ ചിന്തകളും വികാരങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഞാന്‍ എന്നെ തന്നെ അനുവദിച്ചില്ല. പിന്നെ സിഐഡി ഡിറ്റക്ടീവായി അഭിനയിച്ച ടാസ്‌കും ഇഷ്ടപ്പെട്ടില്ല''.
അതേസമയം ഷോയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം തനിക്ക് സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ നേരത്തേതിനെ അപേക്ഷിച്ച് മടി തോന്നുന്നില്ലെന്നാണ് അപര്‍ണ പറയുന്നത്. ബിഗ് ബോസ് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട താരമായിരുന്നു അപര്‍ണ മള്‍ബറി. മോഹന്‍ലാല്‍ പോലും താരത്തോട് നന്ദി പറഞ്ഞിരുന്നു. മലയാളിയല്ലാതിരുന്നിട്ടും മലയാളത്തെ സ്‌നേഹിച്ചതിനായിരുന്നു അപര്‍ണയോട് മോഹന്‍ലാല്‍ നന്ദി പറഞ്ഞത്.


Click it and Unblock the Notifications











