ബിഗ് ബോസ് ടോപ് 5 ല്‍ ആരൊക്കെ? അപ്രതീക്ഷിത പേരുകളുമായി ആര്യയുടെ പ്രവചനം
ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. എന്നാല്‍ സീസണ്‍ പാതി വഴിയില്‍ വച്ച് നിര്‍ത്തേണ്ടി വരികയായിരുന്നു. ഇപ്പോഴിതാ സീസണ്‍ 4 ലെത്തി നില്‍ക്കുകയാണ് ബിഗ് ബോസ്. മുമ്പത്തേതിനാക്കാള്‍ കളര്‍ഫുള്‍ ആണ് ഈ സീസണില്‍ ബിഗ് ബോസ്. അടിയും വഴക്കും ഗെയിമും സ്ട്രാറ്റജിയുമൊക്കെ ശക്തമായി കൊണ്ടിരിക്കെ നാടകീയമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുന്നത്.
ഇപ്പോഴിതാ ഈ സീസണില്‍ ആരൊക്കെയായിരിക്കും ഫിനാലെയില്‍ എത്തുക എന്ന ചോദ്യത്തിന് ആര്യ നല്‍കിയിരിക്കുന്ന മറുപടി ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആര്യ.താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ജാസ്മിന്‍, അഖില്‍, ബ്ലെസ്ലി, ധന്യ, റോബിന്‍ എന്നീ പേരുകളായിരുന്നു ടോപ് ഫൈവിലെത്തുന്നവരായി താന്‍ കരുതുന്നവരായി ആര്യ പറഞ്ഞത്. ഇതെന്റെ പ്രവചനമല്ല. പുറത്ത് നടക്കുന്ന കാര്യങ്ങളും ഷോ പോകുന്ന രീതിയും കണക്കിലെടുക്കുമ്പോള്‍ തോന്നുന്ന കാര്യം പറഞ്ഞതാണെന്നാണ് താരം പറയുന്നത്. അതേസമയം ഈ വ്യക്തികളുടെ ആരാധികയല്ല താനെന്നും പക്ഷെ പല കാരണങ്ങളാല്‍ ഇവര്‍ ഫൈനലില്‍ എത്തുമെന്നാണ് തോന്നുന്നതെന്നും ആര്യ പറയുന്നു.
ബിഗ് ബോസില്‍ നന്നായി കളിക്കുന്നതിനേക്കാല്‍ പ്രാധാന്യം പിആറിന് ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിനും ആര്യ മറുപടി പറയുന്നുണ്ട്. ഉണ്ട്. എനി്ക്കങ്ങനെ തോന്നിയിട്ടുണ്ടെന്നും എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും താരം പറയുന്നു. ഞങ്ങളുടെ സീസണും 24 മണിക്കൂറും ലൈവായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ വളരെയധികം വ്യത്യസ്തമാകുമായിരുന്നുവെന്നും ആര്യ പറയുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ ടുവില്‍ ആര്യേച്ചി ചെയ്ത, തെറ്റായി തോന്നിയൊരു കാര്യം എന്താണ്? എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നു. കോടതിയില്‍ ബിഗ് ബോസിനെ വെല്ലുവിളിച്ചത്. ആ സമയത്തെ ഒരു മാനസികാവസ്ഥയില്‍ ചെയ്തതാണെന്നായിരുന്നു ആര്യ പറഞ്ഞത്. ബിഗ് ബോസ് കളിക്കാരുടെ കളിക്കാരന്‍ ആണെന്നത് താന്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നും എന്നാല്‍ ആ തീരുമാനത്തില്‍ തനിക്ക് കുറ്റബോധമില്ലെന്നും ആര്യ പറയുന്നത്.
വേറേയും ചോദ്യങ്ങള്‍ക്ക് ആര്യ മറുപടി പറയുന്നുണ്ട്. എഥ്ര തവണ നിങ്ങള്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ആര്യ നല്‍കിയ മറുപടി നിയമപരമായി ഒരു തവണയെന്നും സ്വപ്‌നത്തില്‍ ലക്ഷക്കണക്കിന് തവണയെന്നുമായിരുന്നു. വരന്മാരില്‍ ഹോളിവുഡ് സുന്ദരമാരും ഉണ്ടെന്നും താരം പറയുന്നുണ്ട്.

ഏറ്റവും മികച്ച സീസണ്‍ നിങ്ങളുടേതാണെന്ന് വാദിക്കുമോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിന് ആര്യ നല്‍കിയ മറുപടി എന്തിനാണ് താന്‍ അങ്ങനൊരു വാദം മുന്നോട്ട് വെക്കുന്നതെന്നായിരുന്നു. ഒാരോ സീസണും വ്യത്യസ്തമാണ്. കാരണം ഓരോ തവണയും വരുന്നത് വ്യത്യസ്തരായ വ്യക്തികളാണെന്നാണ് ആര്യ പറയുന്നത്. അതേസമയം ബിഗ് ബോസിന്റെ ചരിത്രത്തില്‍ പൂര്‍ത്തിയാകാത്ത ഏക സീസണെന്ന നിലയിലും അകത്തും പുറത്തും ഒരാള്‍ നിയന്ത്രിച്ച സീസണ്‍ എന്ന നിലയിലും തങ്ങളുടെ സീസണ്‍ വ്യത്യസ്തമായിരുന്നുവെന്നും ആര്യ പറയുന്നുണ്ട്.

അതേസമയം സംഭവബഹുലമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് ഇന്ന് സാക്ഷ്യം വഹിച്ചത്. ടാസ്‌കിനിടെ റിയാസിനെ കയ്യേറ്റം ചെയ്തതിന് റോബിനെതിരെ നടപടിയെടുത്തിരിക്കുകയാണ് ബിഗ് ബോസ്. താരത്തെ ഇപ്പോള്‍ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. എന്തായിരിക്കും അന്തിമ തീരുമാനം എന്ന് അറിയണമെങ്കില്‍ വീക്കെന്‍ഡ് വരെ കാത്തിരിക്കണം. സഹമത്സരാര്‍ത്ഥിയെ കായികമായി കയ്യേറ്റം ചെയ്തതിനുള്ള ശിക്ഷയാണ്. അടുത്തൊരു അറിയിപ്പുണ്ടാകുന്നത് വരെ നിങ്ങളെ മറ്റുള്ളവരുമായി യാതൊരു ബന്ധവുമില്ലാതെ ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്.


Click it and Unblock the Notifications











