For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങനെ ആദ്യമായി ഒരാള്‍ക്ക് വോട്ട് ചെയ്തു, എന്തോ വല്ലാത്തൊരിഷ്ടം! റിയാസിന് കയ്യടിച്ച് ജസ്ല മാടശ്ശേരി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫിനാലെയിലേക്ക് അധികംനാളുകളില്ലെന്നിരിക്കെ താരങ്ങള്‍ക്കിടയിലെ മത്സരാവേശത്തിലും പോരാട്ടവീര്യത്തിലുമെല്ലാം അത് പ്രതിഫലിക്കുന്നുണ്ട്. തങ്ങളുടെ ഏറ്റവും മികച്ച ഗെയിം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് താരങ്ങള്‍. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് രസകരമായ നിമിഷങ്ങളാണ്.

  Also Read: ഒന്നൊന്നര ആറാട്ട് തന്നെ! സീരിയല്‍ നടിമാരെ കടത്തിവെട്ടുന്ന റിയാസിന്റെ പ്രകടനം വേറെ ലെവലെന്ന് പ്രേക്ഷകര്‍

  ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ കടന്നു വന്ന താരമാണ് റിയാസ് സലീം. നാളിതുവരെയുള്ള ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് റിയാസ് സലീമിനെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താന്‍ ബിഗ് ബോസ് എന്ന ഷോയ്ക്ക് വേണ്ടി ജനിച്ചവനാണെന്ന് പ്രേക്ഷകരേയും സഹതാരങ്ങളേയും കൊണ്ട് പറയിപ്പിക്കാന്‍ റിയാസിന് സാധിച്ചിട്ടുണ്ട്.

  എന്നാല്‍ വന്ന അന്നു മുതല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടേയും ബിഗ് ബോസ് വീടിന് അകത്തും പലപ്പോഴും അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് റിയാസിന്. സ്‌ത്രൈണതയുള്ള റിയാസിന്റെ ശരീരഭാഷയും സംസാരശൈലിയും അകത്തും പുറത്തും വലിയ തോതില്‍ പരിഹസിക്കപ്പെട്ടിരുന്നു.

  എന്നാല്‍ ഇപ്പോഴിതാ റിയാസിനുള്ള ജനപിന്തുണ വര്‍ധിച്ചു വരികയാണ്. ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയാണ് റിയാസെന്നും ഫൈനലിലെത്താനും വിന്നറാകാനും വരെ യോഗ്യതയുളള താരമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. തുടക്കത്തില്‍ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ റിയാസിന്റെ ആരാധകരായി മാറിയിരിക്കുകയാണ്.

  ഇതിനിടെ റിയാസിന് വോട്ട് ചെയ്ത വിവരം പങ്കുവെക്കുകയാണ് മുന്‍ ബിഗ് ബോസ് താരം ജസ്ല മാടശ്ശേരി. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ താരമായിരുന്നു ജസ്ല. തന്റെ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ജസ്ല. എന്നാല്‍ താരത്തിന് ഷോയില്‍ അധികനാള്‍ തുടരാന്‍ സാധിച്ചിരുന്നില്ല. താനിത് ആ്ദ്യമായിട്ടാണ് ബിഗ് ബോസിലെ ഒരു താരത്തിന് വേണ്ടി വോട്ട് ചെയ്യുന്നതെന്നാണ് ജസ്ല പറയുന്നത്.

  ആദ്യമായി ബിഗ് ബോസില്‍ ഒരു വോട്ട് ചെയ്തു. ഞാനിതുവരെ ബിഗ് ബോസ്സ് ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല. വിശ്വസിക്കില്ലെന്നറിയാം. എങ്കിലും സത്യമാണ്. സീസണ്‍ 2 പോലും കണ്ടിട്ടിട്ടില്ല. കാണാന്‍ ആഗ്രഹമൊട്ടും തോന്നീട്ടില്ല. കാരണം അതിനുള്ളില്‍ നടക്കുന്ന അവസ്ഥകള്‍ അതുപോലെ അല്ല പലപ്പോഴും പുറത്തെത്തീട്ടുള്ളത് എന്ന തിരിച്ചറിവ് തന്നെയാവാം എന്നാണ് ജസ്ല പറയുന്നത്.

  പൊതുവേ ഞാന്‍ ടിവി ഷോസ് കാണാറില്ല. സമയമില്ല, താത്പര്യവുമില്ല. എന്നാല്‍ ഫേസ്ബുക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഇടക്ക് ഒരു മിനുറ്റ് ക്ലിപ്‌സ് കാണാറുണ്ട്. ബിഗ് ബോസ്സിലെ എന്റെ കൂട്ടുകാരി ജാസ്മിന്‍ ഉണ്ടായിരുന്നപ്പോള്‍ മാത്രം ഇടക്ക് അത് കാണാറുണ്ടായിരുന്നു. പിന്നീടതും നിര്‍ത്തി . ഇടക്കെപ്പോഴോ കണ്ണില്‍ തടഞ്ഞ കുറച്ചു ക്ലിപ്‌സ്. വല്ലാത്ത സന്തോഷം തോന്നി, അങ്ങനെ ആദ്യമായി ഞാന്‍ ഒരാള്‍ക്ക് വോട്ട് ചെയ്തു എന്നാണ് ജസ്ല പറയുന്നത്. റിയാസിനോട് എന്തോ വല്ലാത്തൊരിഷ്ടം ആണെന്നും ജസ്ല പറയുന്നുണ്ട്.

  കഴിഞ്ഞ ദിവസം ആള്‍മാറാട്ടം എന്ന വീക്കിലി ടാസ്‌കില്‍ റിയാസിന്റെ പ്രകടനം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ടാസ്‌കില്‍ ലക്ഷ്മിപ്രിയയായി തകര്‍ത്താടുകയായിരുന്നു് റിയാസ്. ലക്ഷ്മിപ്രിയയുടെ ഭാവങ്ങളും ഹിറ്റായ ഡയലോഗുകളുമെല്ലാം അഭിനയിച്ച് ഫലിപ്പിക്കുകയാണ് താരം. റിയാസ് ലക്ഷ്മിപ്രിയയായി അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. സഹതാരങ്ങള്‍ പോലും റിയാസിന്റെ പ്രകടനം കണ്ട് പൊട്ടിച്ചിരിച്ചു പോയിരുന്നു.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  'ആര്‍ത്തവവും ജെന്‍ഡറും ഫെമിനിസവും ഇന്ത്യന്‍ ടിവി ചരിത്രത്തില്‍ ഒരുപക്ഷെ, ആദ്യമായി ആകും ഇത്രയും സ്മൂത്ത് ആയി, ക്ലിയര്‍ ആയി, സരസമായി ഏതോ ഒരു ചെക്കന്‍ നടന്നുകയറി കസേര വലിച്ചിട്ട് പറയുന്നതും അവന്‍ പറഞ്ഞു തുടങ്ങിയാല്‍ കേട്ടിരിക്കാനേ പറ്റൂ എന്നാണ് റിയാസിനെക്കുറിച്ചുള്ളൊരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡീയയിലൂടെ എത്തിക്കൊണ്ടിരിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Ex Contestant Jazla Madasseri Votes For The First And Its For Riyas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X