ഇതേ സ്ട്രാറ്റജി, ഇതേ വിധി, ഇതെവിടെയോ കണ്ടതാണല്ലോ? റോബിനെ കളിയാക്കി രേഷ്മ നായര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ പ്രേക്ഷകരേയും താരങ്ങളേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു റോബിന്റെ പുറത്താകല്‍. സഹതാരത്തെ കയ്യേറ്റം ചെയ്തുവെന്ന കാരണത്തെ തുടര്‍ന്നായിരുന്നു റോബിനെ പുറത്താക്കിയത്. താരത്തിന്റെ പുറത്താകല്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ജനപ്രീയനായ താരമെന്നായിരുന്നു റോബിനെ പലരും വിലയിരുത്തിയത്. താരം ഫൈനലിലെത്തുമെന്നും പലരും പ്രവചിച്ചിരുന്നു.

റോബിന്റെ പുറത്താകല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ സ്ഥിരം പ്രശ്‌നക്കാരനെ പുറത്താക്കിയതില്‍ ചിലര്‍ സന്തോഷം അറിയിക്കുമ്പോള്‍ മറ്റു ചിലര്‍ സങ്കടം രേഖപ്പെടുത്തുകയാണ്. ഇപ്പോഴിതാ മുന്‍ ബിഗ് ബോസ് താരമായ രേഷ്മ നായര്‍. ബിഗ് മലയാളത്തിന്റെ രണ്ടാം സീസണിലെ താരമായിരുന്നു രേഷ്മ.

Bigg Boss Malayalam

സീസണ്‍ ടുവില്‍ സമാനമായ രീതിയില്‍ പുറത്തായ താരമായിരുന്നു രജിത്ത് കുമാര്‍. അന്ന് രജിത്തിന്റെ പുറത്താകലിന് കാരണമായത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവമായിരുന്നു. രജിത്തിന്റേയും ഗെയിം തന്ത്രവും റോബിന്റെ ഗെയിം തന്ത്രവും പലപ്പോഴും താരതമ്യം ചെയ്യപ്പെട്ടിരുന്നു. ഒടുവില്‍ രജിത്തിന്റെ അതേ വിധി തന്നെ റോബിനും വരുമ്പോള്‍ അത് ഓര്‍മ്മിപ്പിക്കുകയാണ് രേഷ്മ തന്റെ പ്രതികരണത്തിലൂടെ.

ജാസ്മിന്‍ പൊളിച്ച് മുത്തേ എന്നു പറഞ്ഞുകൊണ്ട് റോബിന്റെ തിരിച്ചുവരവില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ജാസ്മിനെ അഭിനന്ദിക്കുന്നുണ്ട് രേഷ്മ. ഇത് എവിടയോ കണ്ടതല്ലോ? സെയിം ഗെയിം, സെയിം സ്ട്രാറ്റജി, സെയിം പിആര്‍ ഡ്രാമ, സെയിം ടോക്‌സിക് ഫാന്‍സ്, ഹഹഹ സെയിം വിധി എന്നു പറഞ്ഞാണ് രേഷ്മ റോബിന്റെ പുറത്താകലിനെ കളിയാക്കുന്നത്. താരത്തോട് ബിഗ് ബോസ് പുറത്തേക്ക് വരാന്‍ പറയുന്ന വീഡിയോയും രേഷ്മ പങ്കുവച്ചിട്ടുണ്ട്.

അതേസമയം ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന റോബിന് വന്‍ സ്വീകരണമാണ് ആരാധകർ നല്‍കിയത്. താരത്തെ കാത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ വലിയൊരു ജനസമൂഹം തന്നെ എത്തിയിരുന്നു. കഴുത്തില്‍ മാലയിട്ടും കപ്പ് നല്‍കിയുമാണ് ആരാധകർ താരത്തെ സ്വീകരിച്ചത്. ആരാധകരെയും അവരുടെ സ്നേഹത്തേയും കണ്ട് താന്‍ ഞെട്ടിയെന്നാണ് റോബിന്‍ പറഞ്ഞത്. താരത്തെ പുറത്താക്കിയത് ശരിയായില്ലെന്നാണ് ആരാധകർ പറയുന്നത്.

നേരത്തെ റോബിനെ ബിഗ് ബോസിലേക്ക് തിരികെ കൊണ്ടു വരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ജാസ്മിന്‍ ഷോയില്‍ നിന്നും ഇറങ്ങിപ്പോയത്. തനിക്ക് ആത്മാഭിമാനമാണ് വലുതെന്നും റോബിനെ തിരിച്ചു കൊണ്ടു വരുന്നിടത്ത് താനിനി നില്‍ക്കില്ലെന്നും പറഞ്ഞ് ഇറങ്ങിപ്പോയ ജാസ്മിനും സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X