For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന്റെ യഥാര്‍ത്ഥ സ്വഭാവം ഇപ്പോള്‍ മനസിലായി, നീ ശരിയായിരുന്നു; ജാസ്മിനോട് മുന്‍ റോബിന്‍ ആരാധകന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ആരാകും ഈ സീസണിലെ വിന്നര്‍ എന്നറിയാന്‍ കേവലം മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതിയാകും. തങ്ങളുടെ പ്രിയ താരത്തിനായി വോട്ട് ചെയ്യുന്ന തിരക്കിലാണ് ഒാരോ ആരാധകരും. താരങ്ങളും ഫിനാലെയ്ക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. സംഭവ ബഹുലവും നാടകീയവുമായൊരു സീസണിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്.

  Also Read: 'ഒരാളെ തേജോവധം ചെയ്തുകൊണ്ടല്ല വോട്ട് വാങ്ങേണ്ടത്, ജനുവിനായി കളിച്ച് വിജയിക്കൂ'; ഫൈനലിസ്റ്റുകളോട് അശ്വതി!

  ഈ സീസണിലുടനീളം ബിഗ് ബോസ് വീട്ടിലെ പ്രധാന പോരാളികളായിരുന്നു ജാസ്മിനും റോബിനും. ഒടുവില്‍ റിയാസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിനാണ് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുന്നത്. പിന്നീട് റോബിനെ തിരികെ കൊണ്ടു വരാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി ആരോപിച്ചു കൊണ്ട് ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. ആരാധകരേയും താരങ്ങളേയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു ഈ സംഭവം.

  വലിയ ആരാധക പിന്തുണയുണ്ടായിരുന്ന താരമായിരുന്നു റോബിന്‍. പുറത്തെത്തിയ റോബിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ വലിയ ആരാധക്കൂട്ടം തന്നെയുണ്ടായിരുന്നു. പലയിടത്തും റോബിന് സ്വീകരണങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ റോബിന്‍ ആരാധകരില്‍ പലരും റോബിനെതിരായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലേക്ക് തിരിക വന്ന റോബിന്‍ ബ്ലെസ്ലിയെക്കുറിച്ച് ദില്‍ഷയോട് പറഞ്ഞ വാക്കുകളാണ് റോബിനെക്കുറിച്ചുള്ള ആരാധകരുടെ അഭിപ്രായം മാറ്റിയത്.

  പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ബ്ലെസ്ലിയ്‌ക്കെതിരെ നടത്തിയ പ്രതികരണവും റോബിനോടുള്ള പലരുടേയും ആരാധനയില്ലാതാക്കിയിട്ടുണ്ട്. ഇപ്പോഴിതാ റോബിന്‍ ആരാധകരില്‍ ഒരാള്‍ തനിക്കയച്ച സന്ദേശം പങ്കുവച്ചിരിക്കുകയാണ് ജാസ്മിന്‍. എന്തുകൊണ്ടാണ് ജാസ്മിന്‍ റോബിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നതെന്ന് താന്‍ മനസിലാക്കുന്നുവെന്നും റോബിന് മള്‍ട്ടിപ്പിള്‍ പേഴ്‌സണലാറ്റിയാണെന്ന് മനസിലാക്കിയെന്നും ആരാധകന്‍ പറയുന്നു.

  ആരാധകന്റെ വാക്കുകള്‍.

  നീ ബിഗ് ബോസില്‍ എന്തായിരുന്നു ചെയ്തിരുന്നത് എന്ന് ഞങ്ങള്‍ ഇപ്പോള്‍ മനസിലാക്കുന്നു ജാസ്മിന്‍. റോബിന്റെ യഥാര്‍ത്ഥ ടോക്‌സിക് മുഖം കാണിച്ചു തരാന്‍ നീ കഷ്ടപ്പെടുകയായിരുന്നു. പക്ഷെ മാര്‍ഗം ശരിയായിരുന്നില്ല. കാരണം നീ ഒരുപാട് മോശം വാക്കുകള്‍ ഉപയോഗിച്ചു. അതിനാല്‍ എല്ലാവരും അതിലാണ് ശ്രദ്ധിച്ചത്. ആ സമയത്ത് മറ്റ് പലരേയും പോലെ ഞാനും റോബിനെ പിന്തുണച്ചു.

  ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തെറ്റെന്ന്. ഇപ്പോഴത്തെ ബ്ലെസ്ലിയുടെ സംഭവത്തിന് മുമ്പ് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് നീയെന്താണ് ഇങ്ങനെ പെരുമാറുന്നത്. ഇപ്പോള്‍ എനിക്ക് കാരണം അറിയാം. സത്യത്തില്‍ റോബിന് വ്യത്യസ്ത വ്യക്തിത്വങ്ങളുണ്ട്. ബിഗ് ബോസിലുണ്ടായിരുന്നത് ഒന്ന്. മറ്റൊന്ന് ഇന്ന് തുറന്ന് കാണിക്കപ്പെട്ടു.

  ഞാന്‍ നിങ്ങളുടെ ആരാധകനല്ല. പക്ഷെ ഇപ്പോള്‍ എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കീപ്പ് റോക്കിംഗ്. തെറി വിളി കുറച്ചാല്‍ ഇങ്ങള് പൊളിയാണ്. നിങ്ങളുടെ വ്യക്തിത്വത്തെ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ എന്തിനെങ്കിലും വേണ്ടിയോ നഷ്ടപ്പെടുത്തരുത്. അതാണ് നിന്റെ അടയാളം, മോശം വാക്കുകള്‍ മാറ്റി വച്ചാല്‍. ലവ് യു എന്ന് പറഞ്ഞാണ് സന്ദേശം അയക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജാസ്മിന്‍ ഈ മെസേജ് പങ്കുവച്ചിരിക്കുന്നത്.

  നേരത്തെ പുറത്താക്കപ്പെട്ട താരങ്ങളെല്ലാം ബിഗ് ബോസ് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ആദ്യം പുറത്തായ ജാനകി സുധീര്‍ മുതല്‍ അവസാനം പുറത്തായ റോണ്‍സണ്‍ വരെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരുന്നു. അതേസമയം ആറ് പേരാണ് ഇന്നത്തെ അന്തിമ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. ബ്ലെസ്ലി, റിയാസ്, ദില്‍ഷ, ലക്ഷ്മി പ്രിയ, ധന്യ മേരി വര്‍ഗീസ്, സൂരജ് എന്നിവരാണ് അവസാന പോരാട്ടത്തിലെത്തി നില്‍ക്കുന്നത്. ഇന്ന് രാത്രിയാകും ഫിനാലെയുടെ തത്സമയ സംപ്രേക്ഷണം നടക്കുക. ആകാംഷയടെ കാത്തിരിക്കുകായണ് കേരളക്കര.

  English summary
  Bigg Boss Malayalam Season 4: Ex Robin Fans Sends A Message To Jasmine Saying Now He Understand Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X