അത് മൂന്ന് വര്‍ഷം മുമ്പത്തെ ചിത്രങ്ങള്‍! ഡെയ്‌സി വിവാഹത്തെക്കുറിച്ച് പറയാത്തത് എന്തുകൊണ്ടെന്ന് ഭര്‍ത്താവ്
ഇത്തവണ ബിഗ് ബോസില്‍ എത്തിയവരില്‍ ആദ്യ ആഴ്ച തന്നെ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ച താരമാണ് ഡെയ്‌സി ഡേവിഡ്. വഴക്കുകളുടേയും ഭാഗമായി മാറിയ ഡെയ്‌സി പൊട്ടിത്തെറിക്കുന്നതിനും ബിഗ് ബോസ വീട് സാക്ഷ്യം വഹിച്ചു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്‌സി നടി ഫിലോമിനയുടെ ബന്ധു കൂടിയാണ്. എന്നാല്‍ തനിക്ക് ആ പേരിലല്ല അറിയപ്പെടേണ്ടതെന്നും സ്വന്തമായൊരു ഐഡന്റിറ്റി വേണമെന്നുമാണ് ഡെയ്‌സി പറയുന്നത്.
നേരത്തെ സെല്‍ഫി ടാസ്‌ക്കിനിടെ മുംബൈയില്‍ നിന്നും കേരളത്തിലേക്ക് വന്നതിനെക്കുറിച്ചും ഫോട്ടോഗ്രഫി പഠിച്ചതിനെക്കുറിച്ചുമെല്ലാം ഡെയ്സി തുറന്നുപറഞ്ഞിരുന്നു. അതേസമയം, വിവാഹത്തെക്കുറിച്ച് ഡെയ്സി ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ഭര്‍ത്താവിനൊപ്പമുള്ള ഡെയ്‌സിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതേക്കുറിച്ചുള്ള ഡെയ്്‌സിയുടെ ഭര്‍ത്താവിന്റെ വിശദീകരണം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കുറേ ചിത്രങ്ങളും വീഡിയോയുമെല്ലാം യൂട്യൂബിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. യൂട്യൂബിലൂടെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണ്. 3 വര്‍ഷം മുന്‍പുള്ള ചിത്രങ്ങളാണ് അവര്‍ ഉഫയോഗിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തെക്കുറിച്ചോ ഡെയ്സിയെക്കുറിച്ചോ പറഞ്ഞ് ഒരു അഭിമുഖവും ഞാന്‍ നല്‍കിയിട്ടില്ല.
അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. എന്നെക്കുറിച്ചോ ഞങ്ങളുടെ ജീവിതത്തെക്കുറിച്ചോ ഒന്നും ബിഗ് ബോസില്‍ പറയില്ലെന്ന് ഞാനും ഡെയ്സിയും കുടുംബാംഗങ്ങളും ഒന്നിച്ചെടുത്ത തീരുമാനമാണ്'' എന്നായിരുന്നു കുറിപ്പ്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായിട്ടായിരുന്നു പ്രതിരണം. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

നേരത്തെ, ജീവിതകഥ പറഞ്ഞപ്പോഴൊന്നും വിവാഹത്തെക്കുറിച്ചോ റിലേഷന്‍ഷിപ്പിനെക്കുറിച്ചോ ഒന്നും ഡെയ്സി സംസാരിച്ചിരുന്നില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ മാരീഡാണ്, അത്ര നല്ല ടേംസില്‍ അല്ലെന്ന് ഡെയ്സി പറഞ്ഞിരുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതായിരിക്കും വിവാഹജീവിതത്തെക്കുറിച്ച് അധികം പറയാത്തതെന്നുമായിരുന്നു ആരാധകര്‍ വിലയിരുത്തിയത്. അതേസമയം ബിഗ്് ബോസില്‍ ഇന്ന് ഡെയ്‌സി പൊട്ടിത്തെറിക്കുന്നത് കാണാം എന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. ഇന്നലെ രാത്രിയോടെ ഡെയ്‌സി ടാസ്‌ക്കിന്റെ ഭാഗമായി മാറിയിരുന്നു. തുടര്‍ന്നാണ് സംഭവം.

ബ്ലെസ്ലിയും ജാസ്മിനുമായാണ് ഡെയ്‌സി വഴക്കിടുന്നത്. പാവകളിക്കിടെയുണ്ടായ സംഭവത്തെ ചൊല്ലിയാണ് ഡെയ്സിയും ബ്ലെസ്ലിനും ജാസ്മിനും തമ്മില്‍ വഴക്കാകുന്നത്. ഇതെനിക്ക് ക്ലിയര്‍ ചെയ്യണം ജാസ്മിന്‍ എന്ന് ഡെയ്സി പറയുന്നുണ്ട്. തകര്‍ക്കത്തിനിടെ പോടി ഇറങ്ങി എന്ന് ബ്ലെസ്ലി ഡെയ്സിയോട് പറയുന്നുണ്ട്. പിന്നാലെ എന്നെ കൊണ്ട് പറയാന്‍ സമ്മതിക്കെടാ എന്ന്് ഡെയ്സി ഒച്ചവെക്കുന്നതായും കാണാം.ഡെയ്സി ബ്ലെസ്ലിയോടായി ഒന്നു പോയേടാ എന്ന് പറയുന്നതും രണ്ടു പേരും മിണ്ടല്ലേ എന്ന് ജാസ്മിന്‍ പറയുന്നതുമാണ് പിന്നെ കാണുന്നത്. ഇതിന് ശേഷമാണ് ഡെയ്‌സി വികാരഭരിതയാകുന്നതും താന്‍ ടാസ്‌കില്‍ നിന്നും പിന്മാറുകയാണെന്നും പറഞ്ഞ് പേടകത്തില്‍ നിന്നും ഇറങ്ങി പോവുകയാണ് ഡെയ്‌സി ചെയ്യുന്നത്. എന്താണ് താരത്തെ ഇങ്ങനൊരു നീക്കത്തിലേക്ക് നയിച്ചതെന്നറിയാന്‍ ഷോ കാണുന്നത് വരെ കാത്തിരിക്കണം.
Recommended Video

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍് 4 ആവേശകരമായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ താരങ്ങളില്‍ പലരും തങ്ങളുടെ ഗെയിം പ്ലാനുകള്‍ പുറത്തെടുത്തു തുടങ്ങി. താരങ്ങള്‍ പൊട്ടിത്തെറിക്കുന്നതും വഴക്കിടുന്നതും കാണേണ്ടി വന്നു. ആദ്യ ആഴ്ച തന്നെ എവിക്ഷനും നടന്നു കഴിഞ്ഞു. ജാനകി സുധീറാണ്് ആദ്യ ആഴ്ച ബിഗ് ബോസില്‍ നിന്നും പുറത്തായത്. താരത്തിന്റെ പുറത്താകല്‍ പലരേയും അമ്പരപ്പിച്ചിരിക്കുകയാണ്. മികച്ച് മത്സരാര്‍ത്ഥിയാണെന്ന് ആദ്യ ആഴ്ച തന്നെ വ്യക്തമാക്കിയ ജാനകിയുടെ പുറത്താകല്‍ ആരാധകരേയും അമ്പരപ്പിച്ചിതായിരുന്നു. താരം തിരികെ വരണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ജാനകി തിരികെ വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications