'ചുംബിച്ചിട്ടുണ്ട്', പാര്‍വതിയുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി റോബിന്‍
ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടി മാത്സരാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ റോബിന്‍. ബിഗ് ബോസ് ഷോയിലൂടെയായിരുന്നു റോബിന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒന്നാം ദിവസം മുതല്‍ കൃത്യമായ പ്രേക്ഷക സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നു. താന്‍ ഫേയ്ക്കാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു തുടക്കം മുതലെ ഹൗസില്‍ നിന്നത്. ഇത് പലപ്പോഴും റോബിനെതിരെ പലരും ആയുധമാക്കിയിരുന്നു
Recommended Video

ഷോ ഏകദേശം പകുതിയിലേയ്ക്ക് അടുത്തപ്പോള്‍ തന്നെ റോബിന്‍ ടോപ്പ് ഫൈവില്‍ എത്തുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു. റോബിനും ജനങ്ങള്‍ തന്നെ കൈവിട്ടില്ലെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു നടന്നത്. നിമയമലംഗഘത്തിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഫിനാലെയിലേയ്ക്ക് അടുക്കുമ്പോഴാണ് പുറത്ത് പോകുന്നത്. ഇത് റോബിന്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

ഹൌസിനുള്ളില്‍ ലഭിച്ചത് പോലെ പുറത്തും നല്ല സ്വീകാര്യതയായിരുന്നു റോബിന് ലഭിച്ചത്. ബിഗ് ബോസ് ഹൗസില്‍ നിന്നെത്തി റോബിനെ കാണാന്‍ വന്‍ ജനാവലി എയര്‍പോര്‍ട്ടിലും മറ്റും തടിച്ച് കൂടിയിരുന്നു. കൂടാതെ തന്നെ പിന്തുണച്ചവരെ കാണാന്‍ റോബിനും എത്തിയിരുന്നു. ഹൗസിന് അകത്ത് കണ്ട റോബിന്‍ ഡോക്ടറെയല്ല പുറത്ത് കണ്ടത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ഡോക്ടറിന്റെ പുതിയ അഭിമുഖമാണ്. നടി പാര്‍വതിയോടാണ് മനസ് തുറന്നത്. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം സത്യസന്ധമായി മറുപടി നല്‍കിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ ഡോക്ടറെ ചുറ്റിപ്പറ്റി പല വഴക്കുകളും നടന്നിട്ടുണ്ടെങ്കിലും സത്യസന്ധത കൈ വിട്ടിരുന്നില്ല. കൂടാതെ ചെയ്ത തെറ്റുകള്‍ ഏറ്റുപറയുകയും ചെയ്തിരുന്നു.

ഇപ്പോഴിത താന്‍ ഓരാളെ ചുംബിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് ഡോക്ടര്‍ റോബിന്‍. നടി പാര്‍വതിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ആരെ എങ്ങനെ എപ്പോള്‍ തുടങ്ങിയ കാര്യങ്ങളൊന്നും ഡോക്ടര്‍ പറഞ്ഞില്ല. പാര്‍വതിയും ഇതിനെ കുറിച്ച് അധികം ചോദ്യങ്ങള്‍ ചോദിച്ചില്ല.
കൂടാതെ താന്‍ ചീറ്റ് ചെയ്തിട്ടുണ്ടെന്നും റോബിന്‍ ഡോക്ടര്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. ഒപ്പം തന്നെ എന്താണ് ചെയ്തതെന്ന് പറയില്ലെന്നും ഡേക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താന്‍ അങ്ങനെയല്ലെന്നും ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്തു.
താന്‍ മദ്യപിക്കില്ലെന്നും സ്‌മോക്ക് ചെയ്യില്ലെന്നു ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. കൂടാതെ ടാറ്റു ചെയ്തിട്ടില്ലെന്നും ചെയ്യുന്നത് ഇഷ്ടമാണെന്നും റേബിന്‍ പാര്‍വതിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പിറന്നാള്‍ ഒറ്റയ്ക്ക് ആഘോഷിച്ചിട്ടുണ്ടെന്നും റോബിന്‍ പറയുന്നു. വളരെ വൈകാരികമായിട്ടാണ് സംസാരിച്ചത്. കോളേജ് കാലഘട്ടത്തിലെ സംഭവമാണ് പറഞ്ഞത്.
'ചെറുപ്പം മുതലെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. എന്നാല്‍ കോളേജിലേയ്ക്ക് എത്തിയപ്പോള്‍ സുഹൃത്തുക്കള്‍ എന്റെ പിറന്നാള്‍ വിട്ടു പോയ അവസരങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെയുളള അവസരങ്ങളില്‍ കേക്ക് വാങ്ങി ഒറ്റയ്ക്ക് മുറിയ്ക്കും. എന്നിട്ട് അമ്മയോട് സുഹൃത്തുക്കളോടൊപ്പം പിറന്നാള്‍ ആഘോഷിച്ചെന്ന് പറയുമായിരുന്നു'; വൈകാരികമായി ഡോക്ടര്‍ പറഞ്ഞു.


Click it and Unblock the Notifications