twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എലിമിനേഷനില്‍ പുറത്തായപ്പോള്‍ ബോധം കെട്ട് വീണു! വൈറലായ കഥ പറഞ്ഞ് കുട്ടി അഖില്‍

    |

    ബിഗ് മലയാളം സീസണ്‍ 4 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് കുട്ടി അഖില്‍. നേരത്ത തന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് കുട്ടി അഖില്‍. കോമഡി ഷോകളിലൂടേയും സിനിമകളിലൂടേയുമെല്ലാം മലയാളികള്‍ക്ക് അഖിലിനെ അറിയാം. ബിഗ് ബോസ് വീട്ടിലെത്തിയതോടെ അഖിലെന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയുകയാണ് പ്രേക്ഷകര്‍. തന്റെ പേരിന് പിന്നിലെ കഥയും കലാജീവിതത്തെക്കുറിച്ചുമെല്ലാം ഒരിക്കല്‍ അഖില്‍ മനസ് തുറന്നിരുന്നു. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഖില്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    കുട്ടി അഖിലിന്റെ യഥാര്‍ത്ഥ പേര് അഖില്‍ നായര്‍ എന്നാണ്. എന്നാല്‍് ഇപ്പോള്‍ നായര്‍ ഉപയോഗിക്കാറില്ലെന്നാണ് താരം പറയുന്നത്. താന്‍ പഠിച്ച ബാച്ചില്‍ അഞ്ചോ ആറോ അഖിലുമാരുണ്ടായിരുന്നു. പല ഇനിഷ്യലുകളില്‍. തനിക്ക് ചങ്ങാത്തം സീനിയര്‍ ആയ ചേട്ടന്മാരുമായിട്ടായിരുന്നുവെന്നും തന്നെ തിരിച്ചറിയാന്‍ വേണ്ടി അവരാണ് പേരിന് മുന്നില്‍ കുട്ടി എന്ന് ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങിയതെന്നാണ് അഖില്‍ പറയുന്നത്. രൂപത്തിലും പ്രായത്തിലും താനായിരുന്നു കൂട്ടത്തില്‍ ചെറുതെന്നും അഖില്‍ പറയുന്നുണ്ട്. കോളേജിലെ പ്രിന്‍സിപ്പളും ടീച്ചേഴ്‌സുമെല്ലാം തന്നെ വിളിച്ചിരുന്നത് കുട്ടി എന്നായിരുന്നുവെന്നും അതേസമയം ജൂനിയേഴ്‌സിന് താന്‍ കുട്ടിച്ചേട്ടന്‍ ആയിരുന്നുവെന്നും അഖില്‍ പറയുന്നു.

    50 വയസാകുമ്പോഴും കുട്ടി

    നിനക്ക് 50 വയസാകുമ്പോഴും നീ കുട്ടിയായിരിക്കും അല്ലേടാ എന്ന് ആരോ തമാശയായി ചോദിക്കുമായിരുന്നുവെന്നും അഖില്‍ പറയുന്നുണ്ട്. പിന്നീട് മിമിക്ര വേദികളിലെത്തിയപ്പോഴും ഈ പേരും താനെ തനിക്കൊപ്പം എത്തുകയായിരുന്നു. അതോടെ അഖില്‍ നായര്‍ എന്ന താന്‍ കട്ടി അഖില്‍ ആയെന്നാണ് താരം പറയുന്നത്. പഠനകാലം തൊട്ട് തന്നെ മിമിക്ര കൂടെയുണ്ടായിരുന്നു. ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്താണ് കലാമന്ദിര്‍ എന്ന ട്രൂപ്പില്‍ ചേരുന്നത്. മൈക്കിള്‍ ജാക്‌സന്റെ ഡാന്‍സ് ഏഴ് മിനുറ്റ് ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. അത് കണ്ട് ഡാന്‍സറായി ട്രൂപ്പില്‍ ചേര്‍ത്തു. പതിയെ സ്‌കിറ്റുകളുടെ ഭാഗമായി മാറി. അതിന് ശേഷമാണ് കോമഡി എക്‌സ്പ്രസിലെത്തുന്നതെന്നാണ് അഖില്‍ പറയുന്നത്.

    ബോധം കെട്ടുവീണു

    എന്നാല്‍ കോമഡി എക്‌സ്പ്രസില്‍ അഖിലിന്റെ ടീം ഓഡിഷനില്‍ തന്നെ പുറത്താവുകയായിരുന്നു. തുടര്‍ന്ന് പകരക്കാരനായി ഷോയിലെത്തി. സെമി വരെ തന്റെ ടീമായ സൂപ്പര്‍ സ്റ്റാര്‍ എത്തിയന്നെും അഖില്‍ പറയുന്നു. എലിമിനേഷനില്‍ തന്റെ ടീം പുറത്തായപ്പോള്‍ താന്‍ ബോധം കെട്ടുവീണുവെന്നും അത് വൈറലായിയെന്നും അഖില്‍ പറയുന്നു. എന്നാല്‍ അത് സങ്കടം കൊണ്ട് വീണതായിരുന്നില്ല. ക്ഷീണം കാരണമായിരുന്നു വീണത്. എന്തായാലും അതോടെ തന്നെ കൂടുതല്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നും അഖില്‍ പറയുന്നു. പിന്നീടാണ് കോമഡി സ്റ്റാര്‍സിലേക്ക് എത്തുന്നത്. ഇത്തവണയും പകരക്കാരനായിട്ടായിരുന്നു എത്തിയത്. പിന്നെ പരിപാടികളും സീരിയലും സിനിമയുമൊക്കെയായി സജീവമായി മാറുകയായിരുന്നു അഖില്‍.

    ശക്തനായ മത്സരാര്‍ത്ഥി

    നെടുമങ്ങാട് ഉഴമലയ്ക്കല്‍ ആണ് അഖിലിന്റെ വീട്. ഭുവനചന്ദ്രന്‍ ആണ് അച്ഛന്‍. അദ്ദേഹം റബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. അമ്മ ശോഭനകുമാരി. അഭില്‍ ആണ് അനിയന്‍. താന്‍ മിമിക്രിയിലേക്ക് വന്നപ്പോള്‍ ആദ്യം വീട്ടില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് എല്ലാം ശരിയാവുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് അഖില്‍. ടാസ്‌കുകളിലെ മികച്ച പ്രകടനങ്ങളും വീട്ടിലെ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്നതുമാണ് അഖിലിനെ താരമാക്കുന്നത്.

    ബിഗ് ബോസ്

    അതേസമയം ശക്തമായ മത്സരവേദിയായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍. ഇന്നാണ് ബിഗ് ബോസ് വീട്ടിലെ നാലാമത്തെ എവിക്ഷന്‍ നടക്കുക. നാല് പേരാണ് ഇത്തവണ എവിക്ഷന്‍ പട്ടികയിലുള്ളത്. അശ്വിന്‍, സൂരജ്, ബ്ലെസ്ലി, റോബിന്‍. ഇതില്‍ അശ്വിന്‍ പുറത്തായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

    Read more about: bigg boss malayalam bigg boss
    English summary
    Bigg Boss Malayalam Season 4 Fame Kutti Akhil's Life Journey Is Inspiring
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X