ബിഗ് ബോസ് 5 ലേക്ക് 'മോഡേണ്‍ ലക്ഷ്മിപ്രിയ'; സൂചന നല്‍കി ശാലിനിയുടെ കുറിപ്പ്
മറ്റ് ഭാഷകളിലെന്നത് പോലെ തന്നെ ബിഗ് ബോസിന്റെ മലയാളം പതിപ്പും വന്‍ വിജയമായിരുന്നു. നാല് സീസണുകളാണ് മലയാളത്തില്‍ ഇതുവരേയും കടന്നു പോയത്. രണ്ടാം സീസണിനും മൂന്നാം സീസണിനും കൊവിഡിന്റെ ഭീഷണിയുണ്ടായിരുന്നു. രണ്ടാം സീസണ്‍ ആകട്ടെ പാതി വഴിയില്‍ നിര്‍ത്തേണ്ടിയും വന്നിരുന്നു. എങ്കിലും ഇതൊന്നും ബിഗ് ബോസിന്റെ ജനപ്രീതിയെ ബാധിച്ചിരുന്നില്ല.
ഇതുവരെ അരങ്ങേറിയതില്‍ ഏറ്റവും സംഭവബഹുലവും നാടകീയവുമായ സീസണായിരുന്നു നാലാം സീസണ്‍. ബിഗ് ബോസ് വീട്ടില്‍ അടിയും വഴക്കും ഒന്നും പുത്തരിയെങ്കിലും കയ്യാങ്കളിയിലേക്കും ഇറങ്ങിപ്പോക്കിലേക്കുമൊക്കെ പ്രശ്‌നങ്ങള്‍ എത്തുന്നതിന് പോയ സീസണ്‍ സാക്ഷ്യം വഹിച്ചിരുന്നു. അന്ന് തുടങ്ങിയ പല പ്രശ്‌നങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നതാണ് വസ്തുത.

ഇപ്പോഴിതാ അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് മാസം അവസാനത്തോടെയായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുക. മാര്‍ച്ച് 26 നായിരിക്കും ആദ്യത്തെ എപ്പിസോഡ് അരങ്ങേറുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തവണയും രസകരമായ മത്സരാര്‍ത്ഥികളുടെ പട്ടികയാണ് ബിഗ് ബോസ് തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും ഇതിനോടകം തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലുണ്ടാകാന്‍ സാധ്യതയുള്ളവരുടെ പേരുകളൊക്കെ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആരൊക്കെയുണ്ടാകണം എന്നറിയണമെങ്കില്‍ ഷോ ആരംഭിക്കുക തന്നെ ചെയ്യണം. പുതിയ സീസണുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആരാധകര്‍ മാത്രമല്ല മുന്‍ താരങ്ങളും പങ്കുചേരുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായ മത്സരാര്‍ത്ഥിയാണ് ശാലിനി നായര്‍. ബിഗ് ബോസ് വീട്ടിലെ നാടിന്‍പുറത്തുകാരിയായിരുന്നു ശാലിനി. ഷോയ്ക്ക് മുമ്പ് അത്ര പരിചിതയല്ലാതിരുന്ന ശാലിനി ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കുകയായിരുന്നു. ഈയ്യടുത്തായിരുന്നു ശാലിനി തന്റെ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 5 വുമായി ബന്ധപ്പെട്ട വിശേഷങ്ങളും ശാലിനി തന്റെ ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ സീസണിനെക്കുറിച്ചുള്ള ശാലിനിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആരാധകരുടെ ശ്ര്ദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു മത്സരാര്‍ത്ഥിയെക്കുറിച്ചുള്ള സൂചന നല്‍കുകയാണ് ശാലിനി. സീസണ്‍ 4ലെ നിറ സാന്നിധ്യമായിരുന്ന ലക്ഷ്മി പ്രിയയുടെ മോഡേണ്‍ പതിപ്പാണ് ഇയാളെന്നാണ് ശാലിനി പറയുന്നത്.
ഇതൊരു വെള്ള പൂശല്‍ കഥയല്ല എന്ന മുന്നറിയിപ്പോടെയാണ് ശാലിനി കുറിപ്പ് തുടങ്ങുന്നത്. ബിഗ് ബോസ് 5 എക്‌സ്‌ക്ലൂസീവെന്നും താരം പറയുന്നുണ്ട് ക്യു ആന്റ് എയിലെ ചോദ്യത്തിന് ഒരു ചെറിയ ക്ലൂ തരാം എന്ന് പറഞ്ഞു കൊണ്ടാണ് ശാലിനി പങ്കുവെക്കുന്നത്. ഒരു കെട്ടിപിടിത്തതില്‍ ഗെയിം ഒറ്റ രാത്രി കൊണ്ട് മാറിമറഞ്ഞെങ്കിലും ലക്ഷ്മിപ്രിയ ചേച്ചി ഇല്ലാത്ത ഒരു ഫ്രെയിമും കഴിഞ്ഞ സീസണില്‍ അവശേഷിച്ചിട്ടില്ല. അവര്‍ക്ക് പകരം ഇനി മറ്റൊരു കണ്ടസ്റ്റന്റ് ഉണ്ടാവുമോ എന്നും സംശയമാണെന്ന് ശാലിനി അഭിപ്രായപ്പെടുന്നുണ്ട്.

ഇപ്പോഴിതാ സീസണ്‍ 5 ലേക്ക് ഒരു മോഡേണ്‍ ലക്ഷ്മി പ്രിയ സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ് ശാലിനി അറിയിക്കുന്നത്. ആരാണെന്ന് നമുക്ക് വഴിയേ അറിയാമെന്നും താരം പറയുന്നുണ്ട്. ഇതോടെ ആരെയായിരിക്കും ശാലിനി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഏറ്റവും കൂടുതല്‍ ഓളം തീര്‍ത്ത മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ലക്ഷ്മി പ്രിയ. ജാസ്മിനുമായും നിമിഷയുമായും റിയാസുമായുമൊക്കെ ലക്ഷ്മി പ്രിയ ഉണ്ടാക്കിയ അടികള്‍ ആരാധകരുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നതാണ്.

അതേസമയം ഇതിനോടകം തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരായി പലരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സീരിയല്‍ താരം ജിഷിന്‍ മോഹന്റെ പേരാണ് അതിലൊന്ന്. നടി വരദയുമായുള്ള വേര്‍പിരിയലിന്റെ പേരില്‍ ഈയ്യടുത്ത് ജിഷിന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സംവിധായകന്‍ അഖില്‍ മാരാര്‍, വ്‌ളോഗര്‍ സായ് കൃഷ്ണ, പാര്‍വതി നമ്പ്യാര്‍, പാലാ സജി, വൈബര്‍ ഗുഡ് ദേവു, ദിയ കൃഷ്ണ, ഒമര്‍ ലുലു, തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ അതൊന്നും സ്ഥിരീകരിക്കാനായിട്ടില്ല.


Click it and Unblock the Notifications