For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് നിങ്ങളോട് പറയാതെ വയ്യ! പുതിയ വിശേഷം പങ്കുവച്ച് തത്സമയം ശാലിനി

  |

  മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തില്‍ ഇതുവരെ നാല് സീസണുകളാണ് ബിഗ് ബോസ് ഷോ പിന്നിട്ടിരിക്കുന്നത്. ഇതുവരെ മലയാളത്തില്‍ അരങ്ങേറിയതില്‍ ഏറ്റവും നാടകയീവും സംഭവബഹുലവുമായൊരു സീസണായിരുന്നു നാലമത്തേത്. അടിയും വഴക്കും മാത്രമല്ല നല്ല സൗഹൃദങ്ങള്‍ക്കും പോയ സീസണ്‍ സാക്ഷ്യം വഹിച്ചു.

  Also Read: 'ആ സംഭവത്തോടെ ഇനി സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനിച്ചിരുന്നു; ഡിവോഴ്‌സ് രസമുള്ള ഓർമ്മയാണ്': ലെന
  പുതിയ താരങ്ങളുടെ ഉദയത്തിനും ബിഗ് ബോസ് മലയാളം സീസണ്‍ 4 കാരണമായിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് വളരെ പരിചിതരായ താരങ്ങള്‍ക്കൊപ്പം തന്നെ അത്ര പരിചിതരല്ലാതിരുന്നവരും കഴിഞ്ഞ സീസണിലുണ്ടായിരുന്നു. എന്നാല്‍ ഷോ അവസാനിക്കുമ്പോഴേക്കും അവരില്‍ മിക്കവരും താരങ്ങളായി മാറുകയായിരുന്നു. അതിലൊരാളാണ് ശാലിനി.

  Shalini Nair

  ബിഗ് ബോസ് വീട്ടിലെ നാടന്‍ പെണ്‍കുട്ടിയായിരുന്നു ശാലിനി. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുള്ള ശാലിനിയുടെ തുറന്നു പറച്ചില്‍ ഏറെ ശ്രദ്ദ നേടിയിരുന്നു. സാധാരണക്കാരിയായ ശാലിനി തന്റെ ലാളിത്യവും ഗ്രാമീണതയും കൊണ്ട് ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ഈയ്യടുത്തായിരുന്നു ശാലിനി തന്റെ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

  ഇപ്പോഴിതാ തന്റെ ചാനലില്‍ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ശാലിനി. തല്‍സമയം ശാലിനി എന്നാണ് ശാലിനിയുടെ ചാനലിന്റെ പേര്. ഇത് നിങ്ങളോട് പറയാതെ വയ്യ എന്നാണ് തന്റെ വീഡിയോയ്ക്ക് ശാലിനി നല്‍കിയിരിക്കുന്ന തലക്കെട്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഞാന്‍ എന്റെ വീട്ടിലാണ് ഇപ്പോഴുള്ളത്. വേറെ എവിടെ പോയാലും വീട്ടില്‍ വന്ന് ഉമ്മറത്ത് ഈ മുറ്റമൊക്കെ നോക്കിയിരിക്കുന്നത് ഒരു സന്തോഷമാണ്. ലൈവൊക്കെ വന്നിട്ട് കുറേ നാളായി. വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ പറയാന്‍ പ്രത്യേകിച്ച് വിശേഷം എന്തെങ്കിലും വേണ്ടേ? ഇപ്പോഴത്തെ വിശേഷം യൂട്യൂബ് ചാനല്‍ തുടങ്ങി എന്നതാണ്.

  Also Read: കാര്‍ തടഞ്ഞു നിര്‍ത്തി, എന്നെ പുറത്തിറക്കി; എല്ലാവരും ഓടിക്കൂടി; ആരേയും തലയിലെടുത്ത് വെക്കരുതെന്ന് പഠിച്ചു

  ചാനല്‍ സ്റ്റാര്‍ട്ട് ചെയ്ത്, തല്‍സമയം ശാലിനി എന്ന് പേരൊക്കെയിട്ട് വലിയ ബില്‍ഡപ്പ് കാണിച്ചിട്ട് ഒറ്റ പോക്കാണ്. ആരെങ്കിലുമൊക്കെ വേണ്ടേ വീഡിയോ എടുത്തു തരാന്‍. ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍ പോകും. അച്ഛന്‍ തിരക്കിലാണ്. അമ്മയും തിരക്കിലാണ്. ഞാന്‍ തന്നെ സ്വന്തമായിട്ട് ചെയ്യേണ്ട സെറ്റപ്പാണ്. നല്ലൊരു ട്രൈ പോഡ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. അത് വരണം. പഠിച്ച് സെറ്റായിട്ട് വേണം വീഡിയോ ചെയ്യാന്‍.

  Shalini Nair

  ഒരു താങ്ക്‌സ് വീഡിയോ ചെയ്യാന്‍ വൈകിയാല്‍ ശരിയാകില്ല. തുടക്കം മുതല്‍ ഒരുപാട് പിന്തുണ നല്‍കിയ എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഒരുപാട് സ്‌നേഹം തന്നു. വീഡിയോയുടെ താഴെ നിറയെ കമന്റുകള്‍ കണ്ടു. വരുത്തേണ്ട മാറ്റങ്ങള്‍ കണ്ടു. പ്രമുഖരായ യൂട്യൂബേഴ്‌സൊക്കെ പിന്തുണ നല്‍കിയിട്ടുണ്ട്. എനിക്ക് തന്ന പിന്തുണ കണ്ടപ്പോള്‍ ഉള്ളകം നിറഞ്ഞു. എന്നും കൂടെയുണ്ടാകണം.

  ഇപ്പോള്‍ ഈ ടെന്‍ഡന്‍സിയാണ്. സബ്‌സ്‌ക്രൈബേഴ്‌സ് കൂടിയോ വാച്ച് അവര്‍ കൂടിയോ കമന്റ് വരുന്നുണ്ടോ എന്ന് ഇടയ്ക്ക് ഇടയ്ക്ക് എടുത്ത് നോക്കും. ഓരോരോ കണ്ടന്റുകളായി എഴുതിവച്ച്, എന്ത് ചെയ്യണമെന്നുള്ള പ്ലാനിംഗാണ് ഇപ്പോള്‍. എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒരിത്തിരി വൈകിയിട്ടാണെങ്കിലും വീഡിയോസ് ഞാന്‍ അപ്പ്‌ലോഡ് ചെയ്യും. എല്ലാം നല്ലതായിട്ട് വരട്ടെ. ഹോം ടൂര്‍ ഓക്കെ ചെയ്യാം ഒരു ദിവസം.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Fame Shalini Nair Shares A New Video And Its To Her Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X