എന്ത് ചെയ്താലും ധന്യ ഉയിര്‍ എന്ന് കമന്റിടാന്‍ പിആര്‍ ടീമില്ല; ഫിനാലെയെക്കുറിച്ച് ഭര്‍ത്താവ് ജോണ്‍
ആരൊക്കെയായിരിക്കും ദില്‍ഷയ്ക്കൊപ്പം ഫൈനലിലെത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിലവില്‍ ആറ് പേരാണ് ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത്. ബ്ലെസ്ലി, റിയാസ്,ലക്ഷ്മി പ്രിയ,ധന്യ, സൂരജ് എന്നിവരാണ് വീട്ടിലുള്ളത്. ഇതില്‍ ഒരാള്‍ പുറത്താകുമെന്നുറപ്പാണ്. ഇതിനിടെ ഇപ്പോഴിതാ ധന്യയ്ക്ക് വോട്ട് ചോദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഭർത്താവ് ജോണ്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ ധന്യയ്ക്ക് വേണ്ടി ജോണ്‍ രംഗത്തെത്താറുണ്ട്. ഇതിന്റെ പേരില്‍ വിമർശനവും ജോണിന് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ കുറിപ്പിലൂടെ ധന്യയ്ക്ക് വേണ്ടി വോട്ട് ചോദിക്കുകയാണ് ജോണ്‍. കുറിപ്പ് വായിക്കാം തുടർന്ന്.

അധികം യൂട്യൂബ് ചാനലുകള്‍ കാണാത്ത വ്യക്തിയാണ് ഞാൻ. സുനിതയുടെയും രേവതിയുടെയും ചാനലിന്റെ റിവ്യൂസ് മാത്രമാണ് കുറച്ചെങ്കിലും കണ്ടിട്ടുള്ളത്. അതും വളരെ കുറച്ചു റിവ്യൂസ്. ബയാസ്ഡ് അല്ലാതെ വളരെ നല്ല രീതിയിൽ റിവ്യു ചെയ്തതുകൊണ്ട് തന്നെ സുനിത ദേവ്ദാസിന്റെ ഈ റിവ്യൂ ഞാൻ ഷെയർ ചെയ്യുന്നു. ( പലരും ബയാസ്ഡ് അല്ലാതെ റിവ്യു ചെയ്യാറില്ല ).
ധന്യ പിന്നെ വിജയിക്കുകയൊന്നും ഇല്ല എന്നു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. ഒരു പക്ഷേ സോഷ്യല്‍ മീഡിഡയയിൽ ആർമിയുടെ പടവെട്ടൽ ഒന്നും കാണാത്തതുകൊണ്ടാവാം.
ബിഗ് ബോസ് സീസണ്‍ 4 അവസാനിക്കുമ്പോൾ ആരും പ്രതീക്ഷിക്കാത്ത ഒരാൾ തന്നെയായിരിക്കും വിജയ കിരീടം ചൂടുന്നത്.
അതുകൊണ്ടുതന്നെ വിജയമോ പരാജയമോ ഇപ്പോൾ നിർണയിക്കാൻ സാധിക്കുന്നതുമല്ല. പിന്നെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഒക്കെ എന്തു ചെയ്താലും "ധന്യ ഉയിർ" ♥️♥️" അടിപൊളി" എന്നൊന്നും കമന്റ് ഇടാൻ ധന്യക്കു പിആർ ടീം ഒന്നുമില്ല, ആകെ കൂടെയുള്ളത് ഒരു കലാകാരിയെന്നുള്ള നിലയിൽ അവളെ സ്നേഹിക്കുന്ന കുറച്ചു പേർ മാത്രം.
ബിഗ് ബോസ് എന്ന പ്രോഗ്രാമിന്റെ വിജയത്തിനുള്ള മാനദണ്ഡം സ്വന്തമായി പിആർ ടീം വേണമെന്നുള്ളതല്ല എന്നും ബഹുഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ മനസിലുള്ള സ്ഥാനവും അംഗീകാരവുമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടും പ്രേക്ഷകർ ധന്യയെ ഒരു നല്ല മത്സാരാർഥി എന്ന നിലയിൽ അല്ലെങ്കിൽ ഒരു നല്ല വ്യക്തി എന്ന നിലയിലെങ്കിലും മനസ്സിൽ സ്വീകരിച്ചിട്ടുണ്ടാവും എന്നും വോട്ട് ചെയ്തിട്ടുമുണ്ടാവുമെന്ന പ്രതീക്ഷയോടെ നിങ്ങളിൽ ഒരാളെ പോലെ ഞാനും ആകാംഷയോടെ ഫിനാലെയ്ക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞാണ് താരം കുറിപ്പ് നിർത്തുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിജയിയെ കണ്ടെത്തുന്ന ഫിനാലെയ്ക്ക് സാക്ഷ്യം വഹിക്കാനായി പുറത്തായ താരങ്ങളെല്ലാം മുംബൈയിലെത്തിയിരിക്കുകയാണ്. ഹോട്ടലില്‍ നിന്നുമുള്ള താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. റോബിന്‍, ജാസ്മിന്‍, നിമിഷ, ഡെയ്‌സി,സുചിത്ര, റോണ്‍സണ്‍, വിനയ്, നവീന്‍, ശാലിനി, അഖില്‍, അശ്വിന്‍, അപര്‍ണ, ജാനകി തുടങ്ങിയവരെല്ലാം മുംബൈയിലെ ഹോട്ടലിലുണ്ട്.


Click it and Unblock the Notifications











