റോബിന്‍ പോലും വിന്നറായി അംഗീകരിക്കുന്നത് റിയാസിനെ; ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം!

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ആരാകും ഈ സീസണിലെ വിജയി എന്നറിയാനായി ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. താരങ്ങളും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുകയാണ് വിന്നറുടെ കരങ്ങള്‍ മോഹന്‍ലാല്‍ പിടിച്ചുയർത്തുന്ന നിമിഷത്തിനായി.

ഫെെനലിന് മുമ്പായി രസികനൊരു സർപ്രെെസും ബിഗ് ബോസ് ഇന്ന് താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ആദ്യം പുറത്തായ ജനകി മുതല്‍ ഏറ്റവും ഒടുവിലായി പുറത്തായ റോണ്‍സനെ അടക്കം തിരികെ ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് ബിഗ് ബോസ്.

Bigg Boss Malayalam

വളരെ വെെകാരികമായ രംഗങ്ങള്‍ക്കാണ് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. റിയാസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിനായിരുന്നു റോബിന്‍ പുറത്താക്കപ്പെട്ടത്. തിരികെ വന്ന റോബിനും റിയാസും തമ്മിലുള്ള സംസാരം ചർച്ചയായി മാറിയിരിക്കുകയാണ്. നീയാണ് ഈ ഷോയെ ഇപ്പോള്‍ മുന്നോട്ട് കൊണ്ട് പോകുന്നതെന്നും നീ നല്ല ഗെയിമറാണെന്നുമുള്ള റോബിന്‍റെ വാക്കുകള്‍ റിയാസിന് സന്തോഷം പകരുന്നതായിരുന്നു.

റിയാസിനെക്കുറിച്ചുള്ള റോബിന്റെ വാക്കുകളെക്കുറിച്ച് സോഷ്യല്‍ മീഡിയ ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. കുറിപ്പ് വിശദമായി വായിക്കാം തുടർന്ന്.

ഇതിൽ കൂടുതൽ എന്ത് വേണം .റിയാസിനോടുള്ള എതിർപ്പ് മൂലം റോബിനോട് ഉള്ള അമിത സ്നേഹം മൂലം വോട്ട് റിയാസിനെതിരെ ചെയ്തവർ എല്ലാം തിരിച്ചു ചിന്തിക്കേണ്ട സമയമാണ്.
റോബിനും റിയാസും എത്രാ സൗഹൃദത്തിലാണ് സംസാരിച്ചത് . ഗെയിമിനെ ഗെയിം ആയി കാണുന്ന റോബിൻ ഇപ്പോൾ അവൻ ഔട്ട് ആയത് നന്നായി എന്നും അവന്റെ നല്ല കാലം അതിന് ശേഷവും എന്ന രീതിയിലും സംസാരിച്ചതൊക്കെ തന്നെ നിങ്ങളും കേൾക്കുക
റിയാസിനോടുള്ള എതിർപ്പിൽ ഇനിയും വോട്ടുകൾ ഇല്ലാതെ ആകണമോ?

റോബിൻ പറഞ്ഞത് പോലെ റിയാസ് വിജയിക്കാൻ യോഗ്യനായ മത്സരാർത്ഥിയാണ് . ഫൈനൽ 5 ഇൽ അല്ല ഫൈനൽ 2 ലാണ് റിയാസിനെ റോബിൻ കാണുന്നത് . അവനെ ഒട്ടനവധി ആളുകൾ സ്നേഹിക്കുന്നുണ്ട്. മത്സരത്തിൽ വിജയിക്കേണ്ടത് റോബിൻ പോലും വിന്നർ ആയി അംഗീകരിക്കുന്ന റിയാസ് ആണോ എന്നത് പൊതു ജനം തീരുമാനിക്കട്ടെ .
അവൻ നമ്മളെ ചിരിപ്പിച്ചു,ചിന്തിപ്പിച്ചു,കരയിപ്പിച്ചു,കറുത്തവർ,വെളുത്തവർ,പൊക്കം കൂടിയവർ,പൊക്കം കുറഞ്ഞവർ,പൈസ ഉള്ളവർ ഇല്ലാത്തവർ തുടങ്ങി നമ്മളിൽ ഓരോരുത്തരുടെയും പ്രതിനിധിയായി.

അര്ഹതപ്പെട്ടവൻ എന്ന വാക്കിൽ കൂട്ടി വായിക്കാൻ കഴിയുന്ന ഒന്നാണ് റിയാസൻ
അർഹതപ്പെട്ടവൻ റിയാസ്. Riyas deserves to be the winner, ആ അര്ഹതയ്ക്ക് നമ്മൾ അംഗീകാരം നൽകുക. മറ്റ് ആരുടെയും എത്ര വലിയ ഫാനാണ് എങ്കിലും കുറഞ്ഞത് ഒരു 24 വോട്ട് എങ്കിലും അവനു കൊടുക്കാൻ നിങ്ങൾ തയ്യാർ ആവണം
അര്ഹതയ്ക്ക് ഉള്ള അംഗീകരണമാണ് അത് . റോബിൻ പോലും അംഗീകരിക്കുന്ന ബഹുമാനിക്കുന്ന സ്നേഹിക്കുന്ന റിയാസിന് കൊടുക്കേണ്ട അംഗീകാരമാണതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X