For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശത്രുത കാണിക്കുന്നെന്ന് റോണ്‍സണ്‍! വിക്രമനും മുത്തുവും അടിച്ച് പിരിയുമോ? ബിബി ഹൗസില്‍ വീണ ബോംബ്!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ആവേശകരമായി മാറിയിരിക്കുകയാണ്. അഞ്ചാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ് സീസണ്‍ 4. ഇതിനോടകം തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ പൊട്ടിത്തെറികളും പിണക്കങ്ങളുമെല്ലാം ഉടലെടുത്തു കഴിഞ്ഞിട്ടുണ്ട്. മികച്ച ടാസ്‌കുകള്‍ ആണ് ഇത്തവണ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതേസമയം താരങ്ങള്‍ക്കിടയിലെ നല്ല സൗഹൃദങ്ങളും ആരാധകരുടെ മനസില്‍ ഇടം നേടിയിരുന്നു.

  പെണ്ണ് വേണ്ടെന്ന് പറഞ്ഞാൽ തകരാൻ ഉള്ളതാകരുത് ഒരു ഗെയിമർ; ബിഗ് ബോസിലെ പുലിയായിരുന്ന റോബിൻ ആടായി മാറിയ കഥ

  ബിഗ് ബോസ് വീട്ടിലെ നല്ല സൗഹൃദമാണ് ജാസ്മിനും നിമിഷയും തമ്മിലുള്ളത്. അതുപോലെ ആരാധകരെ നേടിയൊരു കോമ്പോയായിരുന്നു റോണ്‍സണും നവീനും തമ്മിലുള്ളത്. ധന്യ, ലക്ഷ്മി പ്രിയ, സുചിത്ര എന്നിവര്‍ കൂടി ചേരുന്ന സീരിയല്‍ സംഘത്തിലെ പ്രധാനികളായിരുന്നു നവീനും റോണ്‍സണും. ഇരുവരും ഒരുമിച്ചുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോയിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ഗ്യാങില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിട്ടുണ്ട്.

  ഇതിനിടെയായിരുന്നു ഇന്നലെ തീര്‍ത്തും അപ്രതീക്ഷിതമായ രംഗങ്ങള്‍ക്ക് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. പുറമെ സുഹൃത്തുക്കളായി കാണുന്ന റോണ്‍സണും നവീനും ഇടയില്‍ വലിയ വിള്ളലുകളുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായി ഇന്നലെ നടന്ന സംഭവങ്ങള്‍. ഇന്നലെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായൊരു ടാസ്‌ക് ഒരുക്കിയിരുന്നു. ബിഗ് ബോസ് വീടിന് പുറത്തിറങ്ങിയാല്‍ സൗഹൃദം സൂക്ഷിക്കണം എന്ന് കരുതുന്ന വ്യക്തിയുടെ പേരും ഇനി കാണരുത് എന്നാഗ്രഹിക്കുന്ന വ്യക്തിയുടെ പേരും പറയാനായിരുന്നു ടാസ്‌ക്.

  ഈ സമയം ഡോക്ടര്‍ റോബിനെ തന്റെ നല്ല സുഹൃത്തായി പറഞ്ഞ നവീന്റെ വാക്കുകള്‍ എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ ആഴ്ച വരെ നവീന്‍ റോബിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അതേ റോബിനെ തന്നെ നല്ല സുഹൃത്തെന്ന് നവീന്‍ വിളിച്ചത് പലരേയും അമ്പരപ്പിക്കുന്നതായിരുന്നു. പിന്നാലെ റോണ്‍സണിനെക്കുറിച്ച് നവീന്‍ നടത്തിയ പരാമര്‍ശവും അമ്പരപ്പിക്കുന്നതായിരുന്നു. താന്‍ ഇതുവരെ കണ്ട റോണ്‍സണ്‍ അല്ല ബിഗ് ബോസ് വീട്ടില്‍ വന്ന ശേഷം കാണുന്നത്. തന്റെ മുന്നില്‍ പോലും ഫേക്ക് ആയി നില്‍ക്കുകയാണെന്നാണ് നവീന്‍ പറഞ്ഞത്.

  ജയില്‍ ടാസ്‌കില്‍ നവീന്റെ പേര് താന്‍ നോമിനേറ്റ് ചെയ്തിട്ടില്ലെന്നും എന്നിട്ടും ജയിലില്‍ ആയപ്പോള്‍ നവീന്‍ തന്നോട് പോലും ശത്രുത കാണിച്ചുവെന്നായിരുന്നു റോണ്‍സന്റെ പ്രതികരണം. കഴിഞ്ഞ ആഴ്ചയായിരുന്നു ക്യാപ്റ്റന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നവീനെ റോണ്‍സന്‍ രക്ഷിച്ചത്. അങ്ങനെയുള്ള ഇരുവര്‍ക്കിടയില്‍ ഇത്ര വലിയൊരു വിള്ളല്‍ അമ്പരപ്പിക്കുന്നതാണ്. നവീന്റേയും റോണ്‍സന്റേയും പിണക്കത്തെ ധന്യ അഖിലിനോട് പറഞ്ഞത് ഇവിടെ ഒരു ബോംബ് വീണെന്നായിരുന്നു.

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  ഇരുവര്‍ക്കുമിടയിലെ ഈ പ്രശ്‌നങ്ങള്‍ക്കുള്ള കാരണമെന്താണെന്നത് കണ്ടറിയേണ്ട ഒന്നാണ്. അതേസമയം ഇതൊരു ഗെയിം പ്ലാനാണോ എന്ന സംശയവും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ആ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും. അതേസമയം അഞ്ചാം ആഴ്ചയുടെ അവസാന ദിവസത്തേക്ക് എത്തുകയാണ്. ഇന്ന് പതിവ് പോലെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തുന്നതാണ്. ഈ ആഴ്ച ആരെല്ലാം ബിഗ് ബോസ് വീടിനോട് വിടപറയുമെന്നാണ് ആരാധകര്‍ അറിയാനായി കാത്തിരിക്കുന്നത്. അതേസമയം ബിഗ് ബോസ് വീടിന് ഇന്നലെ പുതിയ ക്യാപ്റ്റനെ ലഭിക്കുകയും ചെയ്തു. ഡെയ്‌സിയേയും സുചിത്രയേയും പരാജയപ്പെടുത്തി അഖിലാണ് പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്.

  റോബിനെ കെട്ടിപ്പിടിച്ച് ജാസ്മിന്‍, കയ്യടിച്ച് താരങ്ങള്‍; ഇത് ഘടികാരങ്ങള്‍ നിലച്ച സമയം!

  ഒമ്പത് പേരാണ് ഈ ആഴ്ച എവിക്ഷനെ നേരിടാനായി പട്ടികയിലുള്ളത്. റോണ്‍സണും നവീനും പട്ടികയിലുണ്ട്. ഇവര്‍ക്ക് പുറമെ ജാസ്മിന്‍, റോബിന്‍, ബ്ലെസ്ലി, ദില്‍ഷ, ഡെയ്‌സി, ലക്ഷ്മി പ്രിയ, അപര്‍ണ എന്നിവരും നോമിനേഷിനിലുണ്ട്. ഇവരില്‍ ആരാകും ഈ ആഴ്ച പുറത്താവുക എന്ന തീര്‍ത്തും അപ്രവചനീയമാണ്. കണ്ടു തന്നെ അറിയണം. അതേസമയം ഇന്നൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാകുമെന്ന പ്രതീക്ഷയും പ്രേക്ഷകര്‍ പങ്കുവെക്കുന്നുണ്ട്. നേരത്തെ വൈല്‍ഡ് കാര്‍ഡ് ആയി വന്ന മണികണ്ഠന്‍ ഒരാഴ്ച പോലും തികയും മുമ്പ് പുറത്തായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മണികണ്ഠന്‍ പുറത്തായത്.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4 Friendship Of Naveen And Ronson Is On The Way Of A Split
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X