ബിഗ് ബോസ് വീട്ടിലെ ഏറ്റവും നല്ല മനസിനുടമ ദില്‍ഷ തന്നെ; ആരാധകന്റെ വൈറല്‍ കുറിപ്പ്

സംഭവബഹുലമായി മാറിയിരിക്കുയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ഇതിനോടകം തന്നെ വലിയ പൊട്ടിത്തെറികള്‍ക്കാണ് ബിഗ് ബോസ് വേദി സാക്ഷ്യം വഹിച്ചിരിക്ക്ുന്നത്. ആദ്യ ആഴ്ചയില്‍ തന്നെ അടിപൊട്ടിയിരുന്നു ബിഗ് ബോസ് വീട്ടില്‍. ഇപ്പോഴിതാ മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോഴേക്കും വലിയ പൊട്ടിത്തെറികള്‍ക്ക് വഴി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്. ഇന്നലെ കിച്ചണിലെ പ്രശ്‌നങ്ങളെ ചൊല്ലിയായിരുന്നു ബിഗ് ബോസ് വീട്ടില്‍ വഴക്കുണ്ടായത്.

മൂന്നാം ആഴ്ചയില്‍ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍ ദില്‍ഷയാണ്. ആദ്യ ആഴ്ചയില്‍ ആക്ടീവല്ലെന്ന് വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ദില്‍ഷ ടാസ്‌കിലും ആക്ടിവിറ്റികളിലും മികച്ച പ്രകടനവുമായി ശക്തമായി തിരികെ വരികയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ആയി മാറിയതോടെ ദില്‍ഷയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ശക്തമായ തീരുമാനങ്ങളെടുക്കാനും അത് നടപ്പിലാക്കാനും ദില്‍ഷയ്ക്ക് സാധിക്കുന്നില്ലെന്നാണ് ദില്‍ഷയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനം.

കുറിപ്പ്

ഇതിനിടെ ദില്‍ഷയെ പിന്തുണച്ചു കൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവച്ച കുറിപ്പിലാണ് താരത്തിന് പിന്തുണ ലഭിക്കുന്നത്. എന്തുകൊണ്ടാണ് ദില്‍ഷ ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും നല്ല വ്യക്തിയായി മാറുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

ഏറ്റവും നല്ല വ്യക്തിത്വം

എന്തുകൊണ്ട് ദില്‍ഷാ? ഈ സീസണിലെ ഏറ്റവും നല്ല വ്യക്തിത്വം ആയിട്ട് എനിക്ക് തോന്നിയത് ദില്‍ഷയെ ആണ് അനാവശ്യം ആയി അടി ഇടാറില്ല. പറയുന്ന കാര്യങ്ങള്‍ക് എല്ലാം നല്ല വ്യക്തത ഉണ്ട്. ടാസ്‌കുകളില്‍ ഒക്കെ യലേെ പെര്‍ഫോമന്‍സ് കാഴ്ചവക്കുന്നു. ആരോടും മനസ്സില്‍ ദേഷ്യം വച്ചു പെരുമാറാറില്ല അനാവശ്യം ആയി ആരെയും മോശം പറയാറില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. തന്നോട് ഇഷ്ടം പറഞ്ഞു പുറകെ നടന്ന ബ്ലസിലിയെ ഒരുവിധത്തിലും അകറ്റി നിര്‍താനോ അവന്‍ ചെയ്തത് ഒരു തെറ്റ് ആണെന്നോ തോന്നിപ്പിക്കാത്ത വിധം വമിറഹല ചെയ്തത് ഒക്കെ നന്നായിരുന്നു. ആകപ്പാടെ തോന്നിയ പോരായ്മ ക്യാപ്റ്റന്‍സിയില്‍ വരുത്തിയ ചെറിയ വീഴ്ചകള്‍ ആണ്. അത്രയും ആളുകളെ നിയന്ത്രിച്ചു കൊണ്ട് പോകാന്‍ ഉള്ള കഴിവ് ഇല്ലാത്തത് പോലെ തോന്നി എന്നും കുറിപ്പില്‍ പറയുന്നു.

കമന്റുകളുമായി

നിരവധി പേരാണ് കുറിപ്പിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചെറുതായിട്ട് ഒന്നു മരിച്ചു - വേറെ ഒന്നും പറ്റിയില്ല എന്ന് പറഞ്ഞ പോലെ ആയല്ലോടെ, ഇന്ന് ഒരു ദോശയുടെ പേരില്‍ അവിടെ അത്രേം കോലാഹലം ഉണ്ടാക്കിട്ട് അവസാനം അവള്‍ ജൂജ്ജ് വാവ, ഫുഡ്് വിഷയം കുത്തിപ്പോക്കി എല്ലാരേം തമ്മില്‍ തല്ലിച്ചിട്ട് ഒരു വരവുണ്ട് യാ മോനെ, വഴക് ഉണ്ടായാല്‍ പഴി അവളുടെ ക്യാപ്റ്റന്‍സിക് തന്നെ ആണ് വരുന്നത്
ഇന്റെന്‍ഷണലി ഒന്നും ചെയ്തത് അല്ല അവള്‍ പറഞ്ഞത് ന്യായം ആണ് എന്നിങ്ങനെയാണ് കുറിപ്പുകള്‍. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. നല്ല മത്സരാര്‍ത്ഥിയും വ്യക്തിയുമാണ് ദില്‍ഷ. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന് നിയന്ത്രിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ സാധിക്കുന്നില്ലെന്നാണ് വിമര്‍ശനം. പാചകം അറിയാത്തവരെ കിച്ചണ്‍ ടീമിലിട്ടതടക്കം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
കരച്ചില്‍

അതേസമയം ദില്‍ഷയുടെ പൊട്ടിക്കരച്ചിലിനും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. ലക്ഷ്മി സ്വയം അടുക്കളയില്‍ കയറിയെന്നും ശേഷം തനിക്കും തനിക്ക് വേണ്ടപ്പെട്ടവര്‍ക്കും മാത്രമായി ഭക്ഷണമുണ്ടാക്കിയെന്നുമായിരുന്നു ദില്‍ഷ പറഞ്ഞത്. ഇത് തന്നെ വേദനിപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ട് ദില്‍ഷ സുചിത്രയ്ക്കും ജാസ്മിനും മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. ഈ വിഷം സംസാരിക്കാനായി ദില്‍ഷ വിളിച്ച് ചേര്‍ത്ത മീറ്റിംഗാണ് പിന്നീട് ഡെയ്‌സിയും റോബിനും തമ്മിലുളള വലിയ വഴക്കായി മാറിയത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X