എനിക്ക് ഇതിലും മികച്ചത് കിട്ടും! ഇനി ദില്‍ഷയോട് സംസാരിക്കില്ലെന്ന് വ്യക്തമാക്കി റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 നാല് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. അഞ്ചാമത്തെ ആഴ്ചയിലൂടെയാണ് ബിഗ് ബോസ് വീട് കടന്നു പോകുന്നത്. രസകരമായൊരു ടാസ്‌കും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനിടെ ഇന്നലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയ സുപ്രധാന സംഭവങ്ങളിലൊന്നായിരുന്നു റോബിനും ദില്‍ഷയും തമ്മില്‍ നടന്ന സംസാരം. റോബിനും ദില്‍ഷയും പ്രണയത്തിലാണെന്നും പ്രണയ സ്ട്രാറ്റജി പ്രയോഗിക്കുന്നതാണെന്നുമൊക്കെ ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

എന്നാല്‍ അത്തരം കുട്ടികളിയ്ക്ക് താനില്ലെന്നും ദില്‍ഷയോട് ഇഷ്ടം തോന്നിയിരുന്നുവെന്നും പക്ഷെ ഇനി അങ്ങനെയുണ്ടാകില്ലെന്നും ദില്‍ഷയെ അറിയിക്കുകയായിരുന്നു റോബിന്‍. 'എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. പക്ഷെ ഒരുത്രികോണ പ്രയണത്തിന് താല്‍പര്യമില്ല. ബ്ലെസ്ലിയ്ക്കും നീ പ്രതീക്ഷ കൊടുത്തു. ജീവിതം അത്യാവശ്യം സീരിയസ് ആയി കാണുന്ന ആളാണ് ഞാന്‍. എനിക്ക് 32 വയസ്സ് ആയി. വെറുതേ കുട്ടിക്കളി കളിച്ച് കളയാന്‍ താത്പര്യമില്ല. ഇവിടെ വന്നത് ഗെയിം കളിക്കാനാണ്. ഇനി എനിക്ക് അത് മാത്രം മതി' എന്നായിരുന്നു ദില്‍ഷയോട് റോബിന്‍ പറഞ്ഞത്.

 സൗഹൃദം

എന്നാല്‍ ഡോക്ടറോട് സൗഹൃദം മാത്രമേയുള്ളൂവെന്ന് താന്‍ വ്യക്തമാക്കിയിരുന്നുവെന്നാണ് ദില്‍ഷ പറയുന്നത്. ബ്ലെസ്ലിയോടും താനിത് വ്യക്തമാക്കിയിരുന്നുവെന്നും മനസിലാക്കിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ദില്‍ഷ പറയുന്നുണ്ട്. അപര്‍ണയോടായിരുന്നു ദില്‍ഷ മനസ് തുറന്നത്. പിന്നാലെ അപര്‍ണ ദില്‍ഷയുടെ തീരുമാനം ഡോക്ടറെ അറിയിക്കാന്‍ എത്തുകയായിരുന്നു. ദില്‍ഷയ്ക്കും റോബിനും ഇടയില്‍ പ്രശ്‌നപരിഹാരമുണ്ടാക്കാനായിട്ടാണ് അപര്‍ണയെ റോബിന്‍ വിൡക്കുന്നത്.

ദില്‍ഷയ്ക്ക് അങ്ങനെയൊന്നുമില്ല

ദില്‍ഷയ്ക്ക് അങ്ങനെയൊന്നുമില്ലെന്നും നോ എന്നാണ് മറുപടിയെന്നും അപര്‍ണ ഡോക്ടറെ അറിയിക്കുകയായിരുന്നു.. ഒരു സുഹൃത്തുന്നെ നിലയില്‍ വളരെയധികം ഇഷ്ടമാണ്. പക്ഷെ ഇങ്ങനെത്തെ ഒരു ഫിലീങുമില്ലെന്നും അപര്‍ണ റോബിനെ അറിയിച്ചു. ഇല്ലല്ലോ. നൂറ് ശതമാനം ഉറപ്പല്ലേ എന്ന് റോബിന്‍ ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു അപര്‍ണയുടെ മറുപടി. അതായിരുന്നു അറിയേണ്ടിയിരുന്നത്. അതിന് അനുസരിച്ച് നിന്നാല്‍ മതിയല്ലോ എന്ന് റോബിന്‍ പറഞ്ഞു. അതവള്‍ ക്ലിയര്‍ ആയി പറയും എന്ന് അപര്‍ണയും പറഞ്ഞു.

ഫേക്കായിട്ട് നില്‍ക്കേണ്ടി വരും

എനിക്ക് അറിയണമായിരുന്നു. വെറുതെ നമ്മളുടെ മനസില്‍ ആവശ്യമില്ലാത്ത കാര്യങ്ങളുണ്ടാക്കണ്ടല്ലോ എന്ന് റോബിന്‍ പറഞ്ഞു. നിങ്ങളുടെ ഹൃദയത്തെ നിങ്ങള്‍ സംരക്ഷിക്കുക. ജീവിതത്തില്‍ നല്ലൊരു സുഹൃത്തിനെയാകും ലഭിക്കുക. അത് നഷ്ടപ്പെടുത്തരുതെന്നായിരുന്നു അപര്‍ണ റോബിന് നല്‍കിയ ഉപദേശം. എനിക്കൊരു നല്ല സുഹൃത്തുണ്ട് എന്ന് റോബിന്‍ പറയുമ്പോള്‍ തമാശയായി ഞാനല്ലേ എന്ന് അപര്‍ണ ചോദിക്കുന്നു. അതെ എന്ന് റോബിനും ചിരിയോടെ മറുപടി നല്‍കുകയാണ്. ഞാന്‍ അവളുടെ സുഹൃത്തായത് പോലും ഇഷ്ടമുള്ളത് കൊണ്ടായിരുന്നു. അല്ലാതെ എനിക്കവളുടെ അടുത്ത് സൗഹൃദമുണ്ടാക്കേണ്ട കാര്യമില്ല. അവള്‍ നല്ലൊരു കുട്ടിയാണെന്ന് ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനൊന്നുമില്ലെങ്കില്‍ ശരി. പക്ഷെ മനസിലിത് വച്ച് എനിക്കവളുടെ മുന്നില്‍ ഫേക്കായിട്ട് നില്‍ക്കേണ്ടി വരും. പക്ഷെ എനിക്ക് അഭിനയിക്കാനാകില്ല എന്നും റോബിന്‍ പറയുന്നുണ്ട്.

Recommended Video

അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview
സുഹൃത്തായി

ഒരാളെ ഇഷ്ടപ്പെട്ടിട്ട് പെട്ടെന്ന് സുഹൃത്തായി കാണാന്‍ പറ്റില്ല. അവള്‍ക്ക് പറ്റുമായിരിക്കാം, പക്ഷെ എനിക്കാകില്ലെന്നാണ് റോബിന്‍ പറയുന്നത്. ഒരു രണ്ട് ദിവസം കുറച്ച് സ്‌പെയ്‌സ് എടുക്ക്. സ്വയം തയ്യാറെടുപ്പ് നടത്തൂ. അത് നിങ്ങള്‍ക്ക് പറ്റുമെന്നാണ് അപര്‍ണ റോബിനോട് പറയുന്നത്. അത് വിട്ട് ഞാനെന്റെ ഗെയിം കളിക്കട്ടെ. എന്റെ മനസില്‍ ആവശ്യമില്ലാത്തെ ചിന്തയൊന്നും വേണ്ടല്ലോ എന്ന് റോബിന്‍ പറയുന്നു. എനിക്ക് ആളുകളെ മനസിലാക്കാന്‍ പറ്റും. ഞാന്‍ ഒരു മണ്ടനല്ല. അവളുമായുള്ള എല്ലാം നിര്‍ത്തും. ഞാന്‍ അത്രയ്ക്ക് താഴ്ന്ന ആളൊന്നുമല്ല. എനിക്ക് ഇതിലും നല്ലത്, ഏറ്റവും മികച്ചത് കിട്ടുമായിരിക്കും എന്നും റോബിന്‍ അപര്‍ണയോട് പറയുന്നുണ്ട്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X