Don't Miss!
- News
വളരെക്കാലത്തെ ആ ആഗ്രഹം നടക്കും, അവിചാരിതമായ പലവിധ നേട്ടങ്ങള്‍, സമ്പൂർണ്ണ വാരഫലം
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
'നിന്നെ ഞാനൊരു പട്ടിയെ പോലെ സ്നേഹിക്കും'; ബ്ലെസ്ലി ദില്‍ഷയോട്, മറുപടി ഇങ്ങനെ!
ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളാണ് ദില്‍ഷയും ബ്ലെസ്ലിയും. ബിഗ് ബോസ് വീട്ടിലെ ത്രികോണ പ്രണയ കഥയിലെ താരങ്ങള്‍. നേരത്തെ ദില്‍ഷയോട് ബ്ലെസ്ലിയും പുറത്താക്കപ്പെട്ട താരമായ റോബിനും പ്രണയം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ റോബിന് സുഹൃത്താണെന്നും ബ്ലെസ്ലി അനിയനാണെന്നുമായിരുന്നു ദില്‍ഷയുടെ നിലപാട്.
എന്നിരുന്നാലും ദില്‍ഷയോടുള്ള തന്റെ ഇഷ്ടം പലപ്പോഴായി ബ്ലെസ്ലി വെളിപ്പെടുത്താറുണ്ട്. അത്തരത്തിലൊരു സംഭവമായിരുന്നു ഇന്ന് വീക്കിലി ടാസ്കിന് ശേഷം നടന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

നിനക്ക് പട്ടിയുടെ സ്നേഹം ഇഷ്ടമാണെന്നല്ലേ പറഞ്ഞത്. ഞാന്‍ നിന്നെ ഒരു പട്ടിയെ പോലെ സ്നേഹിക്കുമെന്നാണ് ബ്ലെസ്ലി ദില്‍ഷയോട് പറയുന്നത്. ഒന്ന് പോയെടാ, നീ എന്ത് സ്നേഹിച്ചാലും ഒരു പട്ടിയൊരിക്കലും എന്റെ കാമുകനോ ഭര്‍ത്താവോ ആകില്ലെന്നായിരുന്നു ഇതിന് ദില്‍ഷ നല്കിയ മറുപടി.
എങ്ങനെയെങ്കിലും ഇതൊന്ന് കഴിഞ്ഞ് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്തേക്ക് പോയാല്‍ മതിയെന്നാണ്. ഈ മൂടിക്കെട്ടിയും വീടും ചുറ്റും നെഗറ്റീവ് മാത്രം സംസാരിക്കുന്ന ആളുകളുമെല്ലാം തന്നെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ് ദില്‍ഷ പറയുന്നത്. ജീവിതത്തില്‍ താന്‍ ഒരിക്കലും ഇത്രത്തോളം സമ്മര്‍ദ്ദം അനുഭവിച്ചിട്ടില്ലെന്നും ജീവിതം പഠിക്കാനാണ് താനിങ്ങോട്ട് വന്നതെന്നും മതിയായെന്നും ദില്‍ഷ പറയുന്നു.
എന്ത് ഹാപ്പിയായിട്ട് പോയിരുന്ന ജീവിതമായിരുന്നു തന്റേതെന്നും ദില്‍ഷ ആത്മഗതം ചെയ്യുന്നുണ്ട്. പക്ഷെ താന്‍ തോറ്റ് കൊടുക്കില്ലെന്നും ദില്‍ഷ പറയുന്നുണ്ട്. ഡോക്ടര്‍ പറഞ്ഞത് പോലെ അവനെ നോക്കൗട്ട് ചെയ്ത് ഇവിടെ നില്ക്കാന് അവനേക്കാള്‍ യോഗ്യത തനിക്കുണ്ടെന്ന് കാണിച്ചു കൊടുക്കുമെന്നാണ് ദില്‍ഷ പറയുന്നത്. താന്‍ ഡോക്ടറുടേയോ ബ്ലെസ്ലിയുടേയോ നിഴലല്ലെന്നും ട്രയാങ്കില് ലവ് സ്റ്റോറിയ്ക്ക് വന്നതല്ലെന്നും മനസിലാക്കിച്ചിട്ട് അവനെ പുറത്താക്കിയിട്ട് താന്‍ പോവുകയുള്ളൂവെന്നാണ് ദില്‍ഷ പറയുന്നത്.
താന്‍ വിന്നറായിട്ടായിരിക്കും പോവുകയെന്നും റിയാസിന് താന്‍ കിരീടം കൊടുക്കില്ലെന്നും ദില്‍ഷ പറയുന്നുണ്ട്. അതേസമയം വീക്കിലി ടാസ്കായ കോള്‍ സെന്ററില്‍ ദില്‍ഷയുടേയും ബ്ലെസ്ലിയുടേയും ലക്ഷ്മി പ്രിയയുടേയും സൂരജിന്റേയും ടീം പരാജയപ്പെട്ടു. ധന്യ, റിയാസ്, റോണ്സണ്, അഖില്‍, വിനയ് എന്നിവര്‍ അടങ്ങുന്ന ടീമിനായിരുന്നു വിജയം. മികച്ച പ്രകടനം നടത്തിയതായി തിരഞ്ഞെടുക്കപ്പെട്ടത് റിയാസായിരുന്നു. ഇതിന് റിയാസിന് നോമിനേഷന് ഫ്രീ കാര്‍ഡും ലഭിച്ചു.
Recommended Video
റോബിനും ജാസ്മിനും പോയതോടെ ബിഗ് ബോസ് വീട് ഉറങ്ങിപ്പോകും എന്നും കരുതിയിരുന്നവരെ തിരുത്തുകയാണ് റിയാസും ദില്‍ഷും. റോബിന്റെ കൂട്ടുകാരുടെ സംഘം ചേർന്നുള്ള ആക്രമണത്തെ ശക്തമായി നേരിടാന്‍ റിയാസിന് സാധിക്കുന്നുണ്ട്.
-
സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ
-
വിജയ് എല്ലാ രീതിയിലും തകര്‍ന്ന് പോകും; അവന് താരമാവില്ലെന്ന് ജോത്സ്യന്! കാമുകി രശ്മികയെ പറ്റിയും പ്രവചനം
-
'കാവ്യ ചേച്ചിയെ പോലെയെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും, അങ്ങനെ ആവില്ല ഞാൻ'; അനു സിത്താര!