twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളിയാക്കലുകള്‍ കേട്ട കുട്ടിക്കാലം, ഇനി വളരില്ല എന്ന് അച്ഛന്‍; പ്രചോദനം ആ വാക്കുകളെന്ന് സൂരജ്

    |

    ഫൈനലിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ഇനി ഒരാഴ്ച കൂടിയാണ് ആരാകും ഈ സീസണിലെ വിജയി എന്നറിയാന്‍ കാത്തിരിക്കേണ്ടത്. ആറ് പേരാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. ഇതില്‍ പലര്‍ക്കും സര്‍പ്രൈസായൊരു പേരായി മാറിയിരിക്കുകയാണ് സൂരജ് തേലക്കാട്. തുടക്കത്തില്‍ പലരും അധികദൂരം പോകില്ലെന്ന് വിലയിരുത്തിയിരുന്ന താരമാണ് സൂരജ്. എന്നാല്‍ ഫിനാലെയുടെ തൊട്ടടുത്ത് വരെ എത്തി നില്‍ക്കുകയാണ് സൂരജ്.

    Also Read: ജീവിതത്തില്‍ ഉണ്ടായത് മേരീ ആവാസ് സുനോയില്‍, ഇതൊക്കെ ആരാണ് പറഞ്ഞ് കൊടുത്തത്, സംഭവം പറഞ്ഞ് മനീഷAlso Read: ജീവിതത്തില്‍ ഉണ്ടായത് മേരീ ആവാസ് സുനോയില്‍, ഇതൊക്കെ ആരാണ് പറഞ്ഞ് കൊടുത്തത്, സംഭവം പറഞ്ഞ് മനീഷ

    മിമിക്രി-കോമഡി വേദികളിലൂടെ ശ്രദ്ധ നേടിയ സൂരജ് മലയാളികള്‍ക്ക് ഇന്ന് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ആണ്. ചിത്രത്തില്‍ കുഞ്ഞപ്പനായി എത്തിയത് സൂരജായിരുന്നു. ആരാധകരുടേയും സഹമമത്സരാര്‍ത്ഥികളുടേയും പ്രിയങ്കരനായ സൂരജ് സ്വന്തം അധ്വാനം കൊണ്ടും പരിശ്രമം കൊണ്ടും പ്രതിസന്ധികളേയും അതിജീവിച്ചാണ് ഇവിടെ വരെ എത്തിയിരിക്കുന്നത്.

    പ്രചോദനം

    പൊക്കമില്ലാത്തതിന്റെ പേരില്‍ സമൂഹം അപരവത്കരിക്കുന്നൊരു സമൂഹത്തിന്റെ പ്രതിനിധിയാണ് സൂരജ്. ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ് സൂരജിന്റെ ജീവിതകഥ. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന ചെറിയ ഒരു കുടുംബമാണ് സൂരജിന്റേത്. സാധാരണക്കാരായ മാതാപിതാക്കള്‍. അച്ഛന്‍ മോഹനന്‍ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ്. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മ.


    അച്ഛന്‍ നാടക പ്രവര്‍ത്തകനും മിമിക്രി ആര്‍ട്ടിസ്റ്റും ഒക്കെയാണ്. നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛനില്‍ നിന്നുമാണ് സൂരജിന് കലാവാസന പകര്‍ന്നു കിട്ടുന്നത്. ത ആളുകള്‍ തങ്ങളുടെ കുട്ടികളുടെ വളര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടുമ്പോഴും ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും അവര്‍ക്ക് വേണ്ടി മാത്രം ജീവിച്ചവരാണ് സൂരജിന്റെ അച്ഛനും അമ്മയും. ഇന്ന് സൂരജ് ജീവിതത്തില്‍ വിജയം നേടി, ഒരിക്കല്‍ തന്നെ പരിഹസിച്ചവരുടെ കൂടെ ആദരവ് നേടുമ്പോള്‍ വിജയിക്കുന്നത് ആ അച്ഛനും അമ്മയും കൂടെയാണ്.

    നി നിങ്ങള്‍ വളരില്ല

    തന്റെ ജീവിതത്തെക്കുറിച്ചും ഉയരമില്ലായ്മയെക്കുറിച്ചുമൊക്കെ ബിഗ് ബോസ് വീട്ടില്‍ വച്ചു തന്നെ സൂരജ് മനസ് തുറന്നിരുന്നു. എല്‍പി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് മക്കളുടെ ഉയരക്കുറവിനെ അച്ഛനും അമ്മയും ശ്രദ്ധിക്കുന്നത്. ഒരു ദിവസം അച്ഛന്‍ തന്നേയും ചേച്ചിയേയും വിളിച്ചിരുത്തി ഇതേക്കുറിച്ച് തങ്ങളോട് സംസാരിക്കുകയായിരുന്നു. ഇനി നിങ്ങള്‍ വളരില്ലെന്നും പക്ഷെ കലയിലൂടെ വളരണം എന്നുമായിരുന്നു അന്ന് അച്ഛന്‍ സൂരജിനോടും ചേച്ചിയോടും പറഞ്ഞത്.

    തന്റെ അച്ഛന്റെ ആ വാക്കുകളാണ് സൂരജിനെ മിമിക്രിയിലേക്ക് എത്തുന്നു. പക്ഷെ ഈ യാത്ര സുഖകരമായ ഒന്നായിരുന്നില്ല. കൂടെ പഠിക്കുന്ന കുട്ടികള്‍ പൊക്കമില്ലാത്തത് പറഞ്ഞ് കളിയാക്കി. അന്ന് ഞാന്‍ അത് പറഞ്ഞപ്പോള്‍ അച്ഛന്റെ കണ്ണ് നനയുന്നത് ഞാന്‍ കണ്ടു. ഒരുപാട് വിഷമങ്ങള്‍ ഉണ്ടായിരുന്നപ്പോഴും അത് യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലാക്കി. അതിനോടൊന്നും വിഷമിച്ച് നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി. അതോടെ അതിനെ അതിജീവിച്ചേ മതിയാകൂ എന്ന് തീരുമാനിക്കുകയായിരുന്നു താന്‍ എന്നാണ് സൂരജ് പറയുന്നത്.

    മിമിക്രി

    ബികോം ബിരുദധാരിയാണ് സൂരജ്.
    അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി മിമിക്രി ചെയ്യുന്നത്. ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചിലില്‍ നിന്നുമായിരുന്നു തുടക്കം. എന്നാല്‍ തന്റെ ശബ്ദം ഉപയോഗിച്ച് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന താരങ്ങള്‍ കുറവായിരുന്നതിനാല്‍ വളരെ ചുരുക്കം ചില താരങ്ങളെ മാത്രമാണ് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ സൂരജ് മറ്റൊരു മാര്‍ഗം കണ്ടെത്തി. മൃഗങ്ങളുടേയും മറ്റും ശബ്ദം അനുകരിക്കുക. ഇങ്ങനെ കലോത്സവ വേദികളിലൂടെ സൂരജ് താരമായി മാറുകയായിരുന്നു. പതിയെ മിമിക്രി വേദികളിലേക്കും ചാനല്‍ പരിപാടികളിലേക്കും സിനിമയിലേക്കുമൊക്കെ സൂരജ് എത്തുകയായിരുന്നു.

    ബിഗ് ബോസ്

    അതേസമയം, നിലവില്‍ ആറ് പേരാണ് ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത്. ബ്ലെസ്ലി, റിയാസ്,ലക്ഷ്മി പ്രിയ,ധന്യ, സൂരജ് എന്നിവരാണ് വീട്ടിലുള്ളത്. ഇതില്‍ ഒരാള്‍ പുറത്താകുമെന്നുറപ്പാണ്. ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിജയിയെ കണ്ടെത്തുന്ന ഫിനാലെയ്ക്ക് സാക്ഷ്യം വഹിക്കാനായി പുറത്തായ താരങ്ങളെല്ലാം മുംബൈയിലെത്തിയിരിക്കുകയാണ്. ഹോട്ടലില്‍ നിന്നുമുള്ള താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്

    English summary
    Bigg Boss Malayalam Season 4: Inspiring Life Story Of Sooraj Thelakkad Who Is On The Door Step Of Finale
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X