മുമ്പെങ്ങും ലാലേട്ടന്‍ ഇത്ര താഴ്ന്ന് കൊടുത്തിട്ടില്ല; ജാസ്മിന് ബിഗ് ബോസിന്റെ പ്രത്യേക പരിഗണന

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍. തന്റെ നിലപാടുകളും ടാസ്‌കുകളിലെ മികച്ച പ്രകടനങ്ങളുമാണ് ജാസ്മിനെ താരമാക്കി മാറ്റുന്നത്. എന്നാല്‍ ജാസ്മിന്റെ മോശം വാക്കുകള്‍ പ്രയോഗിക്കുന്ന ശീലത്തിനെതിരെ വ്യാപക വിമര്‍ശവും ഉയരാറുണ്ട്. ഇപ്പോഴിതാ താരത്തിന് ബിഗ് ബോസ് എന്തെങ്കിലും പ്രത്യേക പരിഗണന നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഒരു കുറിപ്പ്.

ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ബിഗ് ബോസ് ജാസ്മിനോട് ഫേവര്‍ കാണിക്കുന്നുണ്ടോ, ജാസ്മിന് റോബിനോടുള്ള തീരാത്ത പകയുടെ കാരണം എന്താണെന്നൊക്കെയാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം വിശദമായി.

ഫേവർ

* ബിഗ്ഗ്ബോസ് ജാസ്മിനോട് ഫേവർ കാണിക്കുന്നുണ്ടോ?
* ജാസ്മിന് റോബിനോടുള്ള തീരാത്ത പകയുടെ കാരണം?
* ഞാനിപ്പോഴും ജാസ്മിനെ സപ്പോര്‍ട് ചെയ്യുന്ന കാരണം
Lets check it out
* തീര്‍ച്ചയായും ജാസ്മിനോട് ബിഗ്ഗ്ബോസ് ഫേവർ കാണിക്കുന്നുണ്ട്. മുന്‍പ് പലരും പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല പക്ഷേ ഇപ്പോള്‍ അത് വ്യക്തമാണ്. കടുത്ത തെറി വിളികള്‍ നിരന്തരം വിളിച്ചിട്ടും ജാസ്മിന് ഒരു വാണിംഗ് പോലും ബിഗ് ബോസ് കൊടുത്തിരുന്നില്ല. മോഹന്‍ലാല്‍ പോലും വീക്ക് എന്‍ഡ് എപ്പിസോഡില്‍ ഇതിനെക്കുറിച്ച് ജാസ്മിനോട് ചോദിച്ചിരുന്നില്ല.. മറിച്ച് കൂടുതല്‍ വാത്സല്യത്തോടെ ആണ് പെരുമാറാറുള്ളത് . ഇന്നലെ പോലും മറ്റു രണ്ടുപേരെ ശാസിക്കുന്ന കൂട്ടത്തിലാണ് ജാസ്മിനോട് പറഞ്ഞത്.

 വില്ലന്‍


മറ്റു രണ്ടുപേരെ വാണ്‍ ചെയ്യുകയും ജാസ്മിനോട് ഒന്നും പറയാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വന്‍പ്രതിഷേധം ഉണ്ടായേനെ. സോ അവിടെ ബിഗ് ബോസ് ജാസ്മിനെ ശകാരിക്കാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് മോഹന്‍ലാല്‍ ജാസ്മിനെ പ്ലീസ് ചെയ്യിക്കാന്‍ എത്ര മൃദു ആയിട്ടാണ് സംസാരിച്ചത് എന്ന് നിങ്ങള്‍ കണ്ടിരിക്കുമല്ലോ.. മുന്‍പെങ്ങും മോഹന്‍ലാല്‍ ഇത്ര താഴ്ന്നു കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല

ജാസ്മിന് റോബിനും ആയിട്ടുള്ള തുടക്കത്തിലെ പ്രശ്‌നം ജനുവിന്‍ ആണെങ്കില്‍ പിന്നീട് അത് മനപ്പൂര്‍വം ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. തുടരെയുള്ള നോമിനേഷനില്‍ രക്ഷപ്പെട്ട റോബിന് പുറത്തു നല്ല സപ്പോര്‍ട്ട് ഉണ്ടെന്ന് ബോധ്യമായ ജാസ്മിന്‍ ഹീറോയോട് അടിച്ചു നില്‍ക്കുന്ന വില്ലന്‍ പരിവേഷത്തിനാണു ശ്രമിച്ചിട്ടുള്ളത്. റോബിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്ന ജാസ്മിനോട് മോഹന്‍ലാല്‍ പോലും അത് മാറ്റി പിടിക്കാനുള്ള രീതിയില്‍ സംസാരിച്ചിട്ടില്ല. മറിച്ച് എപ്പോഴും സ്‌ട്രോങ്ങ് മത്സരാര്‍ത്ഥിയാണ് എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്.

 തെറി വിളി

അതുപോലെ ഓരോ നോമിനേഷനില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ താന്‍ ചെയ്യുന്നത് ഓക്കെ ആണെന്നാണ് അവള്‍ ചിന്തിക്കുന്നത്. ഇന്നലെ അവളുടെ ഗേള്‍ഫ്രണ്ട് മോണിക്ക പോലും ജാസ്മിന്‍ ഒരു സ്‌ട്രോങ്ങ് മത്സരാര്‍ത്ഥിയാണ്.. അവള്‍ ചെയ്തുകൊണ്ടിരിക്കുന്നത് യഥാര്‍ത്ഥ ട്രാക്കില്‍ തന്നെയാണ് അത് കണ്ടിന്യൂ ചെയ്യുക എന്നാണ് പറഞ്ഞത്. സോ ഇനിയും അത് പ്രതീക്ഷിക്കാം.

ഇപ്പോഴും ജാസ്മിനെ സപ്പോര്‍ട് ചെയ്യുന്ന കാരണം - അവളെ അല്ലാതെ പിന്നെ ആരെ സപ്പോര്‍ട് ചെയ്യാനാണ് ?സപ്പോര്‍ട് ചെയ്യുന്നതില്‍ വ്യക്തമായ കാരണമുണ്ട് താനും. അല്ലാതെ ചില ഫാന്‍സിനോട് അവരുടെ ഇഷ്ട മത്സരാര്‍ത്ഥിയെ ഇഷ്ടപോലെടാനുള്ള കാരണം ചോദിക്കുമ്പോള്‍ നിന്ന് പരുങ്ങുന്നത് പോലെ അല്ല
സംഭവം ജാസ്മിന്‍ ഓവര്‍ തെറി വിളിക്കുന്നതിനോട് നല്ല വിയോജിപ്പുണ്ട്.

എന്റെര്‍റ്റൈനര്‍

അതും പറഞ്ഞു മാറ്റി നിര്‍ത്തപ്പെടാതെ ഒരു ഗെയിമര്‍ എന്ന രീതിയിലും എന്റെര്‍റ്റൈനര്‍ എന്ന രീതിയിലും ജാസ്മിന്‍ എന്നെ ഇമ്പ്രെസ്സ് ചെയ്തിട്ടുണ്ട്. മുന്‍പ് സാബുവിലും രജിത് കുമാറിലും ഉള്ള ' heroic attitude ' ജാസ്മിന് ഉള്ളതായി ഫീല്‍ ചെയ്തിട്ടുണ്ട്.
അവിടെ ഉള്ള മത്സരര്‍ത്തികളില്‍ ഏറ്റവും ജനുവിന്‍. സംസാരിച്ചു ജയിക്കാനുള്ള കഴിവ്.. ഫ്രണ്ട്ഷിപ്പിന് കൊടുക്കുന്ന മൂല്യം etc..അങ്ങനെ ഒരുപാട് കാര്യങ്ങള്‍ കൊണ്ട് ജാസ്മിന്‍ എന്നെ ഇമ്പ്രെസ്സ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തുടര്‍ന്നും ഇതിനും മികച്ച രീതിയില്‍ സപ്പോര്‍ട് കൊടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X