നിമിഷ എവിക്റ്റായി, വീടിന് പുറത്ത് പോകാതെ സീക്രട്ട് റൂമിലേക്ക്; ട്വീസ്റ്റിന് പിന്നാലെ ട്വിസ്റ്റുമായി ബിഗ് ബോസ്!

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഓരോ ആഴ്ചയും പിന്നിടുമ്പോഴും ആരാകും ബിഗ്് ബോസ് വീടിന് പുറത്തേക്ക് പോവുക എന്നറിയാനായി ആരാധകരും താരങ്ങളും ആകാംഷയോടെ കാത്തിരിക്കാറുണ്ട്. ആദ്യ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത് ജാനകി സുധീറായിരുന്നു. ആരാധകരേയും താരങ്ങളേയും അമ്പരപ്പിച്ച പുറത്താകല്‍ ആയിരുന്നു ഇത്. ബിഗ് ബോസ് വീട്ടില്‍ എല്ലാത്തിലും ആക്ടീവായിരുന്ന ജാനകിയുടെ പുറത്താകല്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. താന്‍ പുറത്താകില്ലെന്നാണ് കരുതുന്നതെന്ന് ജാനകി പോലും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ഇന്ന് അറിയാം ആരാണ് രണ്ടാം ആഴ്ച പുറത്താകുന്നത്. ഇന്നലെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. പോയ ആഴ്ചയിലെ വിശേഷങ്ങള്‍ ഒക്കെ ചോദിച്ച ശേഷം മോഹന്‍ലാല്‍ എവിക്ഷനിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഈ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ദില്‍ഷയും ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായിരുന്ന അശ്വിനും സുരക്ഷിതരാണെന്നും മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ആരാകും പുറത്തേക്ക് പോവുക എന്ന് ഇന്നത്തെ എപ്പിസോഡിലാണ് പ്രഖ്യാപിക്കുക.

പുറത്തേക്ക്

അശ്വിന്‍ ആയിരിക്കും പുറത്താവുക എന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. ബിഗ് ബോസ് വീട്ടില്‍ അത്ര ആക്ടീവല്ല അശ്വിന്‍. ക്യാപ്റ്റന്‍സി ടാസ്‌കും വേണ്ട വിധം ഉപയോഗിക്കാന്‍ അശ്വിന് സാധിച്ചിരുന്നില്ല. താരത്തിന് ടാസ്‌കുകളിലും മികവ് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ അശ്വിനാകും ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താവുക എന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അശ്വിന്‍ സുരക്ഷിതനാണെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. ഇതോടെ ആരാകും ഈ ആഴ്ച പുറത്തേക്ക് പോവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

റിപ്പോര്‍ട്ടുകള്‍

പുറത്തേക്ക് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആഴ്ച് ബിഗ് ബോസ് വീടിനോട് യാത്ര പറയുന്നത് നിമിഷയാണ്. ആദ്യ ആഴ്ച പലരും ആക്ടീവല്ലെന്ന് വിധിയെഴുതിയ നിമിഷ രണ്ടാം ആഴ്ച പിന്നിടുമ്പോഴേക്കും ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥിയായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിമിഷയുടെ പുറത്താകല്‍ പലര്‍ക്കും ഞെട്ടലുണ്ടാക്കുന്നതായിരിക്കും. നിമിഷ പുറത്തേക്ക് പോവുകയാണെന്ന് അറിയുമ്പോള്‍ ജാസ്മിന് അത് വലിയ ഞെട്ടലായിരിക്കുമെന്നുറപ്പാണ്. തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് നിമിഷയെന്നാണ് ജാസ്മിന്‍ പറയുന്നത്. എന്നാല്‍ ബിഗ് ബോസ് ഒരു ട്വിസ്റ്റ് കരുതി വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എവിക്റ്റ് ആകുന്നു

എവിക്റ്റ് ആകുന്നുണ്ടെങ്കിലും നിമിഷ പുറത്ത് പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിമിഷയെ സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരിക്കും ചെയ്യുക. നിമിഷ പോയെന്ന് താരങ്ങള്‍ക്ക് തോന്നുമെങ്കിലും എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് താരം തിരികെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സീക്രട്ട് റൂമിലിരുന്ന് നിമിഷയ്ക്ക് ബിഗ് ബോസ് വീട്ടില്‍ നടക്കുന്നതെല്ലാം കാണാന്‍ സാധിക്കുകയും ചെയ്യും. രസകരമായ നിമിഷങ്ങളായിരിക്കും ഇത് വഴിവെക്കുകയെന്നുറപ്പാണ്. ഇതോടെ ഈ സീസണില്‍ ആദ്യമായി സീക്രട്ട് റൂമിലേക്ക് പോകുന്ന താരമായി നിമിഷ മാറും. കഴിഞ്ഞ സീസണില്‍ മണിക്കുട്ടന്‍ സീക്രട്ട് റൂമില്‍ പോവുകയും തിരികെ വരികയു ചെയ്തിരുന്നു.

വൈല്‍ഡ് കാര്‍ഡ്

അതേസമയം ഈ ആഴ്ച തന്നെ ബിഗ് ബോസ് വീട്ടിലൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അത് പക്ഷെ ഇന്ന് മോഹന്‍ലാല്‍ വഴിയായിരിക്കില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പതിവിന് വ്യത്യസ്തമായി നേരെ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിക്കുകയോ നിമിഷയോടൊപ്പം സീക്രട്ട് റൂമിലൂടെയോ ആകും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കടന്നു വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍് പറയുന്നത്. ദമ്പതികളാണ് വൈല്‍ഡ് കാര്‍ഡിലൂടെ വരിക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളുടെ വസ്തുത അറിയാനായി ഇന്നത്തെ എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X