ദില്‍ഷ അങ്ങോട്ട് പോയതല്ല, അവര്‍ രണ്ടു പേരും ഇങ്ങോട്ടാണ് ഇഷ്ടം പറഞ്ഞത്; കരി വാരിതേക്കരുതെന്ന് ആരാധകന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ താരമാണ് ദില്‍ഷ. താരത്തിനെതിരെ വീടിന് അകത്തും പുറത്തും വിമർശനങ്ങള്‍ ഉയർന്നു വന്നിട്ടുണ്ട്. ബ്ലെസ്ലിയും റോബിനുമായുള്ള ലവ് ട്രാക്ക് അല്ലാതെ സ്വന്തമായൊരു ഗെയിം ഇല്ല ദില്‍ഷയ്ക്ക് എന്നാണ് ആരോപണം. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു കുറിപ്പ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ചർച്ചയായി മാറുന്ന കുറിപ്പ് വായിക്കാം തുടർന്ന്.

ജീവിതത്തിൽ അധികം ഒന്നും ഒറ്റക് ആവാത്ത ഒരു പെൺകുട്ടി, തനിക് ചുറ്റും എപ്പോഴും ഒരു പോസിറ്റീവിറ്റി വേണം എന്ന് ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി. അതാണ് ദിൽഷാ പ്രസന്നൻ.16 പേരുള്ള വീട്ടിലേക്ക് ദിൽഷാ വരുമ്പോൾ അവൾ ഒരിക്കലും കരുതി കാണില്ല അവളോട് ഭാവിയിൽ പ്രണയം തുറന്നു പറയാൻ സാധ്യത ഉള്ള രണ്ട് പേര് അതിൽ ഉണ്ടാകും എന്ന്.

Bigg Boss Malayalam

ബ്ലസിലിയും ആയി ആദ്യമേ അവൾ കൂട്ടായി പിനീട് ആണ് അവൻ പ്രണയം തുറന്ന് പറഞ്ഞത്.. ഏകദേശം ഇതേപോലെ ആണ് റോബിന്റെ കാര്യത്തിലും സംഭവിച്ചത് എന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.

അവൾ അങ്ങോട്ട് പോയി പറഞ്ഞിട്ടില്ല ഇവരോട് ഇഷ്ടം ആണെന്ന്.. ഈ രണ്ട് പേര് തുടങ്ങി വച്ച ട്രാക്ക് ആണ് ഇത്. ദിൽഷക്ക് വേണമെങ്കിൽ സുഖമായി ഒരാളോട് യെസ് പറഞ്ഞു ലവ് ട്രാക്ക് മുൻപോട്ട് കൊണ്ട് പോകാം ആയിരുന്നു. ബട്ട്‌ അവൾ ബ്ലസിലിക്കു ബ്രദർ എന്നാ സ്ഥാനം കൊടുത്തതോട് കൂടി ബ്ലസിലിയും ചാൻസ് അവിടെ കഴിഞ്ഞു. ഇനി റോബിൻ പുള്ളിയെ ആദ്യം ഫ്രണ്ട് ആയും പിന്നെ ബെസ്റ്റ് ഫ്രണ്ട് ആയും ആണ് ദിൽഷാ അഭിസംബോധന ചെയ്തിട്ടുള്ളത്. പല വട്ടം തന്നെ മറ്റൊരു രീതിയിൽ കാണരുത് എന്നൊക്കെ പറഞ്ഞുരുന്നെങ്കിലും പോകെ പോകെ അവർക് ഇടയിൽ എന്തെങ്കിലും ഉണ്ടോ എന്ന് തോന്നിയിരുന്നു. എന്നാൽ പോലും ദിൽഷയുടെ ഭാഗത്തു നിന്ന് തുറന്നു പറച്ചിൽ ഉണ്ടാവാതെ അവൾക് ഇഷ്ടം ആണോ എന്ന് ഉറപ്പിക്കാന്‍ പറ്റില്ലെന്നും ആരാധകന്‍ പറയുന്നു.

അത് തുറന്നു പറയണോ വേണ്ടയോ എന്നത് ദിൽഷയുടെ മാത്രം തീരുമാനം ആണ്. അതിനെ ചോദ്യം ചെയ്യാൻ റിയാസ് എന്നാ വ്യക്തിക്ക് അർഹത ഇല്ല.. ഒരാളുടെ പേർസണൽ സ്പേസില്‍ കേറി ചോദ്യം ചോദിച്ചല്ല ബിഗ്ഗ് ബോസ്സ് ഗെയിം കളിക്കണ്ടതെന്നും കുറിപ്പില്‍ പറയുന്നു.

16 പേര് മാത്രം ഉള്ള ആ വീട്ടിൽ അവൾ 4-5 പേരുമായി മാത്രം ആണ് ആത്മാർത്ഥമായി ഫ്രണ്ട്ഷിപ് കാത്തു സൂക്ഷിച്ചത്.. റോബിൻ, ബ്ലെസ്ലി,സുചിത്ര,ജാസ്മിൻ, ഇവരോടൊപ്പം ആണ് ദിൽഷ കൂടുതൽ സമയം ചിലവഴിച്ചത്.. അതിൽ സൂചിത്രക്കും ജാസ്മിനും വേറെ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. ആ ഗ്രൂപ്പുമായി ദിൽഷക്ക് വൈബ് ഉള്ളതായി തോന്നിയിട്ടില്ല. അതുകൊണ്ട് കൂടുതൽ സമയവും ഒറ്റക് കാണപ്പെടുന്ന ബ്ലെസ്ലി, റോബിൻ എന്നിവരോട് അവൾ നല്ല കൂട്ട് ആയി എന്നാണ് കുറിപ്പിലെ അഭിപ്രായം.

പരസ്പരം തെറി വിളിക്കുന്നവർക് പോലും അങ്ങോട്ടും ഇങ്ങോട്ടും അധികനാൾ ഇഗ്നോർ ചെയ്യാൻ ബിഗ്ഗ് ബോസ്സ് എന്നാ വീട്ടിൽ പറ്റില്ല. പിന്നെ എങ്ങനെ ആണ് ദിൽഷാ തന്നോട് ഇഷ്ടം മാത്രം കാണിക്കുന്ന ബ്ലെസ്ലി റോബിൻ എന്നിവരെ അകറ്റി നിർത്തണം ആയിരുന്നു എന്ന് പറയാൻ പറ്റുക, അവർ രണ്ടും ചെയ്തത് ഒരു അപരാധം ഒന്നും അല്ലല്ലോ എന്നും കുറിപ്പ് ചോദിക്കുന്നു.

ബ്ലെസ്ലി ലവ് ടോപ്പിക്ക് എടുത്ത് ഇടുമ്പോൾ ദിൽഷാ എത്രത്തോളം അസ്വാഭാവികം ആണെന്ന് മനസിലാക്കാൻ സാധിക്കും..അങ്ങനെ ഉള്ള ഒരു കുട്ടി ലവ് ട്രാക്ക് പിടിക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് പറയുന്നവരുടെ മെന്റാലിറ്റി എത്ര മോശം ആണെന്ന് ചിന്തിച്ചു പോകുന്നു.
അവൾ അവളുടെ മാക്സിമം ട്രൈ ചെയ്തിട്ടുണ്ട്. ഒരു ബൗണ്ടറി സെറ്റ് ചെയ്തു ഹെൽത്തി ഫ്രണ്ട്ഷിപ് മുൻപോട്ട് കൊണ്ട് പോകാൻ.. അത് ലങ്കിച്ചു കൊണ്ട് ഓപ്പോസിറ്റ് നിൽക്കുന്ന ആൾ പെരുമാറിയാൽ അയാളെ വിമർശിക്കൂ, അല്ലാതെ ദിൽഷയെ കരി വാരി തേക്കാതെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X