ചതിയുടേയും വഞ്ചനയുടേയും കഥ! റോബിനെ ശിക്ഷിക്കണം! ജയിലിലേക്ക് പോകുന്നത് ഇവരോ?

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ ഗംഭീരമായൊരു തുടക്കം തന്നെയാണ് ബിഗ് ബോസ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ തന്നെ ഷോയിലെ മത്സരം ഓണ്‍ ആയിരിക്കുകയാണ്. താരങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകളും എതിര്‍പ്പുകളുമെല്ലാം ഇതിനോടകം തന്നെ വെളിവായിട്ടുണ്ട്. മത്സരാര്‍ത്ഥികളില്‍ പലരേയും പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ അറിയാമെങ്കില്‍ മറ്റു ചിലരെ അത്ര പരിചയമുണ്ടായിരുന്നില്ല. വരും ദിവസങ്ങളില്‍ ഇവരെ കൂടുതല്‍ അറിയാനാകും.

ഇന്നലെയായിരുന്നു ഈ സീസണിലെ ആദ്യത്തെ വീക്കിലി ടാസ്‌ക് ആരംഭിച്ചത്. ഗംഭീരമായൊരു ടാസ്‌ക് തന്നെയായിരുന്നു ആദ്യ ആഴ്ച ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയത്. ശക്തമായ മത്സരങ്ങള്‍ തന്നെ മത്സരാര്‍ത്ഥികളുടെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിനിടെ പൊട്ടിത്തെറികള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ജാസ്മിന്‍, ലക്ഷ്മി പ്രിയ, ഡോക്ടര്‍ റോബിന്‍, അശ്വിന്‍ തുടങ്ങിയവരുടെ പൊട്ടിത്തെറികള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

 ജയിലില്‍

വീക്കിലി ടാസ്‌ക് കഴിഞ്ഞാല്‍ പിന്നെ ബിഗ് ബോസില്‍ ജയില്‍ നോമിനേഷനുള്ള സമയമാണ്. ഇന്നത്തെ എപ്പിസോഡില്‍ അറിയാം ആരൊക്കെയായിരിക്കും നാലാം സീസണില്‍ ആദ്യമായി ജയിലില്‍ പോവുക എന്നത്. പുതിയ പ്രൊമോ വീഡിയോയാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. പതിവ് പോലെ രണ്ട് പേരെയാണ് ജയിലിലേക്ക് അയക്കേണ്ടത്. ഇതിനായി ഓരോ മത്സരാര്‍ത്ഥിയും രണ്ട് പേരെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യണമെന്നാണ് ബിഗ് ബോസ് പറയുന്നത്. നോമിനേറ്റ് ചെയ്യാനുള്ള കാരണവും വ്യക്തമാക്കണമെന്ന് ബിഗ് ബോസ് പറയുന്നുണ്ട്.

ആരൊക്കെയാകും ജയിലിലേക്ക്

ഇതനുസരിച്ച് ആരൊക്കെ ആരുടെയൊക്കെ പേരുകള്‍ നോമിനേറ്റ് ചെയ്യുമെന്നും ആരൊക്കെയാകും ജയിലിലേക്ക് പോവുക എന്നതുമെല്ലാം കണ്ടറിയണം. രസകരമായൊരു നോമിനേഷന്‍ തന്നെ നടക്കുമെന്ന സൂചനയാണ് പ്രൊമോ വീഡിയോ നല്‍കുന്നത്. വീഡിയോയില്‍ ഞാന്‍ പരമോത്തമ തോല്‍വിയായിരുന്നുവെന്ന് പറയുന്ന കുട്ടി അഖിലിന കാണാം. അതേസമയം ഡോക്ടര്‍ റോബിന്‍ പറയുന്ന പേരുകൡലൊന്ന് നവീന്‍ അറക്കലിന്റേതാണ്. എങ്ങനെയോ ഇങ്ങ് കയറിപ്പറ്റി എന്നാണ് സുചിത്ര പറയുന്നത്. ചതിയുടേയും വഞ്ചനയുടേയും ക്രൂരതയുടേയും കഥ ഞാന്‍ പറഞ്ഞു നടന്നുവെന്നാണ് നിമിഷ പറയുന്നത്. നിങ്ങള്‍ രണ്ടു പേരേയും തിരഞ്ഞെടുക്കാനൊരു കാരണമുണ്ടെന്ന് ജാസ്മിനും പറയുന്നുണ്ട്.

ഭിന്നത

അതേസമയം ആരൊക്കെയാകും ജയിലിലേക്ക് പോവുക എന്നത് കണ്ടറിയണം. കള്ളത്തരങ്ങള്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ ഡോക്ടര്‍ റോബിന്‍ ജയിയിലേക്ക് പോയേക്കാം എന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസ് വീട്ടില്‍ അധികം ആക്ടീവല്ലാത്ത ദില്‍ഷ, ധന്യ, സൂരജ്, നവീന്‍ തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു വരാന്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്്. ജാസ്മിനും ലക്ഷ്മി പ്രിയയും തങ്ങളുടെ ഭിന്നത വോട്ടിംഗില്‍ കാണിക്കുമോ എന്നതും കണ്ടറിയണം. നേരത്തെ തന്നെ റോബിനോടുള്ള എതിര്‍പ്പ് പരസ്യമാക്കിയിട്ടുള്ള നിമിഷ പറയുന്ന പേരുകളിലൊന്ന് റോബിന്റേതാകുമോ എന്നും കണ്ടറിയണം.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
കളറായി മാറി

മുന്‍ സീസണിലേതു പോലെ ഗ്രൂപ്പ് ആയി ഒരാളെ തിരഞ്ഞു എടുക്കാതെ സ്വന്തം അഭിപ്രായം പറഞ്ഞു ആക്ടിവ് അല്ലാത്തവരെ തിരഞ്ഞു എടുക്കാന്‍ മത്സരാര്‍ത്തികള്‍ക്ക് കഴിയട്ടെ,ഇത്തവണ എല്ലാം നേരത്തെ തന്നെ നടപ്പിലാക്കുന്നു പരസ്പ്പരം അടുക്കാതിരിക്കാനുള്ള എല്ലാം മൂപരുടെ കയ്യിലുണ്ട്,ഡോക്ടര്‍ക്ക് പണിഷ്‌മെന്റ് കൊടുക്കണം,ബിഗ്ബോസ് ജയിലില്‍ പോയതിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോയ പോലെ കരഞ്ഞു സീനാക്കിയ മുന്‍കാല സീസണുകളിലെ പ്രതിഭകളെ സന്തോഷപൂര്‍വം ഓര്‍ക്കുന്നു,
ധന്യ, സൂരജ് ഇവരെ ഒട്ടും ആക്റ്റീവ് ആയിട്ട് തോന്നിയില്ല പിന്നെ,ലക്ഷമി ജയിലില്‍ പോയാല്‍ സുചിത്ര അവിടെ അവിടെ പൊളിക്കും എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍. സംഭവങ്ങള്‍ ആദ്യത്തെ ആഴ്ച തന്നെ കളറായി മാറിയിരിക്കുകയാണ്.

Read more about: bigg boss bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X