റോബിന് സംസാരിക്കാന്‍ അവസരം കൊടുക്കാതെ ജാസ്മിന്‍; കൊടുക്കണ്ടെന്ന് മറ്റുള്ളവരും! വീണ്ടും അടി
ബിഗ് ബോസ് വീട്ടില്‍ സ്ഥിരം അടിയുണ്ടാക്കുന്നവരാണ് ജാസ്മിനും റോബിനും. ഇന്നും ജാസ്മിനും റോബിനും തമ്മില്‍ തര്‍ക്കമുണ്ടായി. നിലവില്‍ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനാണ് ജാസ്മിന്‍. കഴിഞ്ഞ ദിവസം റിയാസും റോബിനും തമ്മില്‍ വലിയൊരു വാക് പോര് നടത്തിയിരുന്നു. ഇതിനിടെ റോബിന്‍ റിയാസിനെ വ്യക്തിപരമായ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഈ സംഭവത്തില്‍ പരസ്യമായി സംസാരിക്കാന്‍ ഒരു സ്‌പേസ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റോബിന്‍ ജാസ്മിന് അരികിലെത്തിയത്.
എനിക്ക് എന്റേതായ വിശദീകരണം നല്‍കിയ ശേഷം സോറി പറയണം. എല്ലാവരുടേയും മുന്നില്‍ വച്ച് നടന്ന കാര്യം ആയതിനാല്‍ എല്ലാവരുടേയും മുന്നില്‍ വച്ച് തന്നെ സംസാരിക്കണമെന്ന് റോബിന്‍. ഞാന്‍ ബഹളമൊന്നും ഉണ്ടാക്കത്തില്ല. ഞാന്‍ പറയാനുള്ളത് പറയുക മാത്രമേ ചെയ്യുകയുള്ളൂവെന്നും റോബിന്‍. ഓരോരുത്തരും അവരവരുടേതായ അഭിപ്രായം പറയട്ടെ എന്നും റോബിന്‍ പറഞ്ഞു.

നീ നടത്തിയതൊരു പേഴ്‌സണല്‍ അറ്റാക്കാണെന്ന് ജാസ്മിന്‍ പറഞ്ഞു തുടങ്ങിയതും റോബിന്‍ ഇടപെട്ടു. ജാസ്മിന് എത്ര വയസുണ്ട് എന്ന് റോബിന്‍ ചോദിച്ചു. 26 എന്ന് ജാസ്മിന്‍. എനിക്ക് 32 ഉണ്ടെന്നും നിന്നെക്കാള്‍ ആറ് ഓണം അധികം ഉണ്ടതാണെന്നും അതിനാല്‍ നീ എന്നൊന്നും വിളിക്കരുതെന്നും റോബിന്‍ പറഞ്ഞു. അങ്ങുന്നേ എന്ന് വിളിക്കണോ എന്ന് ജാസ്മിന്‍ തിരിച്ച് ചോദിക്കുന്നുണ്ട്. ഡോക്ടര്‍ റോബിന്‍ എന്നാണോ വിളിക്കേണ്ടതെന്ന് ജാസ്മിന്‍ ചോദിച്ചപ്പോള്‍ അങ്ങനെ മതിയെന്നായി റോബിന്‍. എന്നാല്‍ അങ്ങനെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റോബിന്‍ എന്ന് വിളിക്കാമെന്നും ജാസ്മിന്‍ പറയുന്നു.

പിന്നീടും റോബിനെ ജാസ്മിന്‍ നീ എന്ന് വിളിച്ചപ്പോള്‍ റോബിന്‍ ഇടപെട്ട് തടഞ്ഞു. ഇതോടെ നിങ്ങള്‍ എന്ന് വിളിക്കാമെന്ന് പറഞ്ഞു കൊണ്ട് ജാസ്മിന്‍ തുടര്‍ന്നു. നിങ്ങള്‍ നടത്തിയത് പേഴ്‌സണല്‍ അറ്റാക്കാണ് ചെയ്തത്. അതിനാല്‍ നിങ്ങല്‍ പേഴ്‌സണല്‍ ആയിട്ട് സംസാരിക്കണം, അതിന് ശേഷം പബ്ലിക്കായി സംസാരിക്കാം എന്നാണ് ജാസ്മിന്‍ നല്‍കിയ മറുപടി. നിങ്ങളെ എനിക്കറിയാമെന്നും അതിനാല്‍ പൊതുവായി സംസാരിക്കുന്നുള്ള അവസരം തരാന്‍ സാധിക്കില്ലെന്നും ജാസ്മിന്‍ വ്യക്തമാക്കി.
ഇതോടെ റോബിന്‍ കുപിതനായി മാറുകയായിരുന്നു. പബ്ലിക്കായൊരു വിഷയമായത് കൊണ്ടാണ് താന്‍ താന്‍ അങ്ങനെ സംസാരിക്കാന്‍ അവസരം ചോദിച്ചത്. പേഴ്‌സണല്‍ ആയി പോയി പറയാനാല്ല താന്‍ ആഗ്രഹിക്കുന്നതെന്നും റോബിന്‍ പറഞ്ഞു. തനിക്ക് ആ സ്‌പേസ് തന്നില്ലെങ്കില്‍ വീക്കെന്റില്‍ മോഹന്‍ലാല്‍ സാര്‍ വരുമ്പോള്‍ താന്‍ എല്ലാവര്‍ക്കും മുന്നില്‍ വച്ച് സംസാരിച്ചോളാം എന്നും റോബിന്‍ പറഞ്ഞു. ആയിക്കോട്ടെ എന്ന് ജാസ്മിനും പറഞ്ഞു.

ഇതോടെ ഇരുവരും തമ്മില്‍ വാക് പോരും ബഹളവുമായി. ലാല്‍ സാര്‍ വരുമ്പോള്‍ ഞാന്‍ പറയുന്നത് നീ കേള്‍ക്കുമെന്ന് റോബിന്‍ പറഞ്ഞു. പിന്നെന്തിനാണ് നീ എന്നോട് യാചിക്കുന്നതെന്ന് ജാസ്മിന്‍ ചോദിച്ചപ്പോള്‍ നീ ക്യാപ്റ്റന്‍ ആയിപ്പോയത് കൊണ്ട് വന്ന് പറയുന്നതാണെന്നായിരുന്നു റോബിന്റെ മറുപടി. ജാസ്മിന്‍ ന്യായത്തിന്റെ ഭാഗത്തു നില്‍ക്കാതെ ഫേവറീറ്റുകളുടെ ഭാഗത്തു നില്‍ക്കുകയാണെന്നും റോബിന്‍ പറഞ്ഞു. ക്യാപ്റ്റന്‍ ആയാല്‍ ഇതുപോലെയല്ലെന്നും റോബിന്‍ പറഞ്ഞു.
പിന്നീട് സുചിത്രയും ജാസ്മിനും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നു. റോബിന്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നത് ഇങ്ങനെയാണെന്നാണ് ജാസ്മിന്‍ പറയുന്നത്. പുതിയ ആളുകള്‍ വന്നതോടെ ജനശ്രദ്ധ ചിതറിപോയെന്നും അത് കിട്ടാന്‍ വേണ്ടിയാണ് പബ്ലിക്കായി സംസാരിക്കാന്‍ റോബിന്‍ അവസരം ചോദിച്ചതെന്നും ജാസ്മിന്‍ പറയുന്നു. റിയാസിനോടാണ് ആദ്യം സോറി പറയേണ്ടതെന്നും അതിന് ശേഷം മാത്രമേ എല്ലാവരോടും സംസാരിക്കേണ്ടതുള്ളുവെന്ന് സുചിത്രയും വ്യക്തമാക്കി.
Recommended Video

പിന്നീട് റോബിന്‍ റിയാസിനോട് മാപ്പ് പറയുകയും ചെയ്തു. അതേസമയം ജാസ്മിന്‍ ആദ്യം അവസരം നിരസിച്ചുവെങ്കിലും വീട്ടിലെ എല്ലാവരോടും അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂരിപക്ഷം ആളുകളും റോബിന്‍ നേരിട്ട് റിയാസിനോട് സംസാരിക്കട്ടെ എന്ന നിലപാടായിരുന്നു എടുത്തത്. മുമ്പും റോബിന്‍ സമാനമായ രീതിയില്‍ എല്ലാവരേയും വിളിച്ചിരുത്തി സംസാരിക്കുകയും അത് വലിയ അടിയിലേക്ക് പോവുകയും ചെയ്തിരുന്നുവെന്നതും എല്ലാവരും ചൂണ്ടിക്കാണിക്കുന്നുണ്ട്.


Click it and Unblock the Notifications