For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാനകി പുറത്ത്! ഞെട്ടലോടെ താരങ്ങള്‍; ലാലേട്ടന്‍ മുന്നില്‍ വഴക്കുണ്ടാക്കി റോബിനും ധന്യയും

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ആദ്യ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യ ആഴ്ചയില്‍ തന്നെ ആദ്യത്തെ എവിക്ഷനും നടന്നിരിക്കുകയാണ്. കഴിഞ്ഞ സീസണുകളേക്കാള്‍ വ്യത്യസ്തമായിരിക്കും എല്ലാ അര്‍ത്ഥത്തിലും ഈ സീസണ്‍ എന്ന് വ്യക്തമാക്കുന്നതാണ് തുടക്കത്തില്‍ തന്നെയുള്ള ഈ എവിക്ഷന്‍. പോയ ആഴ്ചയിലെ ക്യാപ്റ്റനായ അശ്വിന്‍ ഒഴികെ പതിനാറ് പേരും ഇത്തവണ നോമിനേഷനിലുണ്ടായിരുന്നു. നേരത്തെ തന്നെ പല സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും ഉയര്‍ന്നു വന്നത് പോലെയായിരുന്നു എവിക്ഷന്റെ റിസള്‍ട്ടും.

  'ഫോൺ ഒളിപ്പിച്ച് കടത്തിയോ?'; റോൻസണിന്റെ വസ്ത്രങ്ങൾ ബി​ഗ് ബോസ് പിടിച്ചുവെച്ചതിന്റെ കാരണം തിരക്കി പ്രേക്ഷകർ

  നടി ജാനകി സുധീര്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ആദ്യം പുറത്തായിരിക്കുന്നത്. ഈ സീസണില്‍ ബിഗ് ബോസ് വീട്ടിലേക്ക് രണ്ടാമതായി കയറി വന്ന താരവും ആദ്യത്തെ വനിതയുമായിരുന്നു ജാനകി. തന്റെ ജെനുവിനായ സമീപനത്തിലൂടേയും എല്ലായിടത്തും എത്തുന്ന പെരുമാറ്റത്തിലൂടെയും ശ്രദ്ധിക്കപ്പെടാന്‍ ജാനകിയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ജാനകിയുടെ പുറത്താകല്‍ പലര്‍ക്കും അപ്രതീക്ഷിതമായിരുന്നു.

  താന്‍ പുറത്താകില്ലെന്നും തന്റെ ഏറ്റവും മികച്ചത് തന്നെ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും ആത്മവിശ്വാസത്തോടെ ജാനകി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എവിക്ഷന്‍ ജാനകിയ്ക്കും കൂടെയുള്ളവര്‍ക്കുമെല്ലാം ഒരുപോലെ അമ്പരപ്പിക്കുന്ന വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ പ്രതികരണങ്ങളും ഇത് സൂചിപിക്കുന്നതാണ്. ജാനകിയെ തിരികെ കൊണ്ട് വരണമെന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നുണ്ട്.

  എവിക്ഷന് പുറമെ മറ്റ് നാടകീയ രംഗങ്ങള്‍ക്കും ഇന്ന് ബിഗ്് ബോസ് വീട് സാക്ഷ്യം വഹിച്ചു. അതിലൊന്നായിരുന്നു മോഹന്‍ലാലിന്റെ മുന്നില്‍ വച്ച്് ധന്യ മേരി വര്‍ഗീസും ഡോക്ടര്‍ റോബിനും തമ്മില്‍ നടന്ന വാക്ക് തര്‍ക്കം. നാടകീയത തോന്നുന്ന പെരുമാറ്റം ആരുടേതാണെന്ന മോഹന്‍ലാലിന്റെ ചോദ്യം. ഡോക്ടര്‍ റോബിനോടായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ധന്യയെയാണ് എനിക്ക് തോന്നിയത് എന്നായിരുന്നു ഇതിന് റോബിന്റെ മറുപടി. പിന്നാലെ ധന്യ പ്രതികരണവുമായി എത്തുകയായിരുന്നു. ലാലേട്ടാ, എന്നെ ഇന്നേവരെ കാണാത്ത ഒരാളാണ്. എന്റെ സ്വഭാവം എന്താണെന്ന് അറിയത്തില്ലെന്നായിരുന്നു ധന്യ മറുപടി നല്‍കിയത്.

  അതേസമയം തനിക്ക് ആള് ഫേക്ക് ആയിട്ട് തോന്നി സാര്‍, അത്രയേയുള്ളൂ എന്നായിരുന്നു റോബിന്റെ വിശദീകരണം. ധന്യ നല്ലത് പറയാന്‍ വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ അത് ധന്യയുടെ യഥാര്‍ത്ഥ മുഖമല്ലെന്നും റോബിന്‍ ആരോപിച്ചു. ഇതിനും ധന്യ മറുപടി നല്‍കുന്നുണ്ട്. ലാലേട്ടാ എന്നെ ഒരു ഫേക്ക്് പേഴ്സണ്‍ ആയിട്ട് കാണിക്കാന്‍ വേണ്ടി വളരെയധികം കഷ്ടപ്പെടുന്നതായി തോന്നി എന്നായിരുന്നു റോബിനെക്കുറിച്ച് ധന്യ പറഞ്ഞത്. പിന്നീട് ഇതേക്കുറിച്ച് മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു ധന്യ. താന്‍ അല്ല ഫേക്കെന്നും താന്‍ പറയാനുള്ളത് പറയേണ്ട സ്ഥലത്ത് തന്നെ പറഞ്ഞിട്ടുണ്ടെന്നും ധന്യ പറയുന്നുണ്ട്. ഇരുവരും തമ്മില്‍ മോഹന്‍ലാല്‍ പോയ ശേഷവും വാക് പോര് നടന്നിരുന്നു. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  പോകുന്നതിന് മുമ്പ് മത്സരാര്‍ത്ഥികള്‍ക്കായി ഒരു ടാസ്‌കും മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് ബിബി ന്യൂസ് എന്ന പരിപാടി ആരംഭിച്ചിരിക്കുകയാണ്. ധന്യ മേരി വര്‍ഗീസും കുട്ടി അഖിലുമാണ് അവതാരകയും റിപ്പോര്‍ട്ടറും. എല്ലാ ദിവസവും അന്നന്ന്് നടന്ന സംഭവങ്ങള്‍ വാര്‍ത്തയായി അവതരിപ്പിക്കണമെന്നതാണ് ടാസ്‌ക്. അതേസമയം ആദ്യ ആഴ്ച അധികം ആക്ടീവാകാതെയിരുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട് മോഹന്‍ലാല്‍. വരും ദിവസങ്ങളില്‍ ഗെയിം മുറുകമെന്നുറപ്പായിരിക്കുകയാണ്. നാളെ ഡെയ്‌സിയും ജാസ്മിനും തമ്മിലുളള വഴക്കും പ്രൊമോ വീഡിയോയില്‍ കാണാന്‍ സാധിച്ചിരുന്നു.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4 Janaki Sudheer Is First One To Get Evicted Fans Surprised
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X