അവിടെ നിന്നാല്‍ കണ്ണില്‍ ചോരയില്ലാത്ത ആളായി മാറും! ബിഗ് ബോസ് അനുഭവം പറഞ്ഞ് ജാനകി

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും ആദ്യം പുറത്തായ മത്സരാര്‍ത്ഥി ജാനകി സുധീറായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബിഗ് ബോസ് വീട്ടിലെ നിറ സാന്നിധ്യമായി മാറാന്‍ സാധിച്ച ജാനകിയുടെ പുറത്താകല്‍ പ്രേക്ഷകര്‍ക്കും താരങ്ങളും ഒരുപോലെ അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. താരത്തെ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിരവധി പേരാണ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് എത്തുകയാണ് ജാനകി സുധീര്‍. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജാനകി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat

ബിഗ് ബോസ് വീട്ടില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള മത്സരാര്‍ത്ഥി ധന്യ ചേച്ചിയാണെന്നാണ് ജാനകി പറയുന്നത്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങളുളള വ്യക്തിയാണ്. വേറെ ആരിലും അത് കണ്ടില്ല. പലരും മുഖംമൂടിയിട്ട് ഓവര്‍ ആക്കി നടക്കുന്നത് പോലെയാണ് തോന്നിയത്. അവിടെ കണ്ടതില്‍ ഏറ്റവും സിന്‍സിയര്‍ ആയി തോന്നിയ ആളും ധന്യ ചേച്ചിയാണ്. ഇന്റിമസി തോന്നിയത് പുള്ളിക്കാരിയോട് മാത്രമാണെന്നും ജാനകി പറയുന്നു.

ജാനകിയുടെ തിരിച്ചുവരവ്

ജാനകിയുടെ തിരിച്ചുവരവ് പലരും ആവശ്യപ്പെടുന്ന ഒന്നാണ്. വൈല്‍ഡ് കാര്‍ഡ് പ്രതീക്ഷിക്കുന്നുവോ എന്ന ചോദ്യത്തിന് നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നായിരുന്നു ജാനകി നല്‍കിയ മറുപടി. കിട്ടിയാല്‍ തീര്‍ച്ചയായും പോകുമെന്നും താരം പറയുന്നു. എല്ലാവരും പറയുന്നത് എന്റെ റീ എന്‍ട്രി വേണമെന്നാണ്. ഒരാഴ്ച കൊണ്ട് ഇത്രയും പേര് എന്നെ സ്‌നേഹിക്കുന്നുണ്ടല്ലോ. അത് വലിയ കാര്യമാണെന്നും ജാനകി അഭിപ്രായപ്പെടുന്നു. അതേസമയം താന്‍ യാതൊരു ഗെയിം പ്ലാനുമില്ലാതെയാണ് പോയതെന്നും ജാനകി പറയുന്നു. ഞാന്‍ ഞാനായിട്ട് നിക്കണമെന്ന്. പക്ഷെ അവിടെ നിന്നാല്‍ കണ്ണില്‍ ചോരയില്ലാത്ത് ആളായി മാറുമെന്ന് മനസിലായി. ഇതുവരെ ഞാന്‍ ഞാനായിട്ടാണ് നിന്നത്. ഗെയിമിനാണ് പ്രാധാന്യം. മനസാക്ഷിയും പിടിച്ച് നിന്നാല്‍ അങ്ങനെ ഇരിക്കാനെ പറ്റൂ. കുറേ വഴക്കുണ്ടാക്കാം എന്നല്ലാതെ എന്നാണ് ജാനകി പറയുന്നത്.

ഇമോഷണല്‍ ഡ്രാമ

ഇമോഷണല്‍ ഡ്രാമ കളിച്ചിട്ട് കാര്യമില്ല ബിഗ് ബോസില്‍ എന്നാണ് ജാനകി പറയുന്നത്. അത്ര മണ്ടന്മാരല്ല ഇപ്പോഴത്തെ പ്രേക്ഷകര്‍. അവര്‍ക്ക് ബുദ്ധിയുണ്ട്്. അഭിനയിക്കുന്നത് ആരാണ്, റിയല്‍ ആരാണെന്ന് അവര്‍ക്കറിയാം. ഞാന്‍ ഇത്ര ദിവസമേ നിന്നിട്ടുള്ളൂവെങ്കിലും ഞാനായിട്ട് നിന്നത് കൊണ്ട് എത്ര പേരാണ് മുന്നോട്ട് വന്നത്, എനിക്ക് പേഴ്‌സണലായി മെസേജ് അയച്ചത്. നന്നായി കളിച്ചു, പുറത്ത് പോകേണ്ടവരല്ല എന്നൊക്കെ പറഞ്ഞു കൊണ്ട് എന്നും ജാനകി പറയുന്നു. ഫൈനല്‍ ഫൈവില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ആരെയൊക്കെയാണെന്നും ജാനകി പറയുന്നുണ്ട്. ധന്യ ചേച്ചി വരണമെന്ന് ആഗ്രഹമുണ്ട്. നവീന്‍ ചേട്ടന്‍ വരുമായിരിക്കും. പുള്ളി ഇപ്പോള്‍ തന്നെ സേഫ് സോണ്‍ പിടിച്ചു നില്‍ക്കുകയാണ്. റോബിന്‍, ഭയങ്കര ക്രൂക്ക്ഡ് ആണെങ്കിലും ഗെയിം പ്ലാനുള്ള ആളാണ്. സുചിത്ര ചേച്ചി, റോണ്‍സണ്‍ എന്നിവരെയാണ് ജാനകി പറയുന്നത്.

അമ്മയുടെ കല്യാണം

അമ്മയുടെ കല്യാണം നടത്തിക്കൊടുത്തുവെന്ന ജാനകിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരിലുള്ള മോശം കമന്റുകളെക്കുറിച്ചും ജാനകി മനസ് തുറന്നു. അമ്മ ഇത്രയും നാള്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. എനിക്കിപ്പോള്‍ അമ്മയുടെ അടുത്ത് പോയി നിന്ന് അമ്മയെ നോക്കാന്‍ പറ്റുന്നൊരു സാഹചര്യമല്ല. ചേച്ചിയുടെ കല്യാണവും വൈകാതെ നടക്കും. എന്നു കരുതി അവര്‍ക്കൊരു ഹാപ്പിനെസ് വേണ്ടെ. ഈ പറയുന്നവര്‍ക്ക് അവിടെയിരുന്ന് പറഞ്ഞാല്‍ മതി. എന്റെ അമ്മ ഹാപ്പിയാണ്. ഡാഡി നല്ലൊരു മനുഷ്യനാണ്. അച്ഛനേക്കാള്‍ നന്നായി എന്നെ കെയര്‍ ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പറയുന്നവര്‍ അവിടെയിരുന്ന് പറയട്ടെ എന്നായിരുന്നു ജാനകിയുടെ പ്രതികരണം.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X