For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരാളെ മാത്രം കുറ്റം പറയരുത്, ഇത് കുട്ടികള്‍ കാണുന്ന ഷോ; നോ പറയാനും പഠിക്കണമെന്ന് ജാസ്മിന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. ഇതുവരെ ഇതുപോലൊരാള്‍ ബിഗ് ബോസ് വീടിന്റെ പടി കടന്ന് വന്നിട്ടില്ലെന്നാണ് ഷോയിലുണ്ടായിരുന്നവരും പുറത്തുള്ളവരും ഒരേ പോലെ പറയുന്നത്. നിലപാടിന്റെ പേരില്‍ ഷോയില്‍ നിന്നും വാക്കൗട്ട് ചെയ്തില്ലായിരുന്നുവെങ്കില്‍ ഫിനാലെയില്‍ ഉറപ്പായും ഉണ്ടാകുമായിരുന്ന, ഒരുപക്ഷെ കപ്പുയര്‍ത്താന്‍ പോലും സാധ്യതയുണ്ടായിരുന്ന താരം കൂടിയായിരുന്നു ജാസ്മിന്‍.

  Also Read: നിനക്കും റോബിനും കല്യാണം ആലോചിക്കാനുള്ള സ്ഥലമാണോ ഇത്? പൊട്ടിക്കരഞ്ഞ് ബ്ലെസ്ലിയോട് ദില്‍ഷ

  ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ ചൂടേറിയ ചര്‍ച്ചയെക്കുറിച്ച് പ്രതികരണവുമായി ജാസ്മിന്‍ ലൈവിലെത്തിയിരിക്കുകയാണ്. ഇന്ന് ബിഗ് ബോസ് വീട്ടില്‍ നടന്ന പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു ബ്ലെസ്ലി ദില്‍ഷയോട് പെരുമാറുന്ന രീതിയും അതിനോടുള്ള ദില്‍ഷയുടെ സമീപനവും. ദില്‍ഷയോട് പരിധി വിട്ടാണ് ബ്ലെസ്ലി പെരുമാറുന്നതെന്ന അഭിപ്രായം വീടിന് അകത്തും പുറത്തുമുണ്ട്.

  Bigg Boss Malayalam

  ഈ വിഷയത്തിലാണ് ജാസ്മിന്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ബ്ലെസ്ലി ദില്‍ഷയോട് മോശമായി പെരുമാറുന്ന വീഡിയോ പങ്കുവച്ചതിന് ശേഷം ലൈവിലൂടെയായിരുന്നു ജാസ്മിന്‍ പ്രതികരിച്ചത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.

  ബ്ലെസി-ദില്‍ഷ വിഷയത്തില്‍ സംസാരിക്കാനാണ് വന്നിട്ടുള്ളത്. നമ്മള്‍ കുട്ടികളെ എന്താണ് ഗുഡ് ടച്ചും എന്താണ് ബാഡ് ടച്ചും എന്ന് പഠിപ്പിക്കാറുണ്ട്. ഇപ്പോള്‍ ബിഗ് ബോസില്‍ നിന്നുമുള്ളൊരു വീഡിയോയില്‍ കണ്ടത് വച്ച് ഒരാളെ മാത്രം ആളുകള്‍ കുറ്റം പറയുന്നത് കണ്ടുവരുന്നുണ്ട്. ബാഡ് ടച്ചും ഗുഡ് ടച്ചും പോലെ തന്നെ എന്താണ് കണ്‍സെന്റ് എന്നും എവിടെയാണ് എങ്ങനെയാണ് നോ പറയേണ്ടത് എന്നും പഠിപ്പിക്കേണ്ടതുണ്ട്.

  കുട്ടികളൊക്കെ ഒരുപാട് കാണുന്ന ഷോയാണ്. കുട്ടികള്‍ കാണുന്ന ഷോയില്‍ ഞാന്‍ ഒരുപാട് മോശം വാക്കുകള്‍ പറഞ്ഞിരുന്നു. അതിന് എനിക്കും ഒരുപാട് ഉപദേശം കിട്ടിയിരുന്നു. അണ്‍കംഫര്‍ട്ടബിള്‍ ആയൊരു സാഹചര്യം വന്നാല്‍ എത് തരത്തിലാണ് നോ പറയേണ്ടതെന്നും നല്ല കുട്ടിയായി നില്‍ക്കുകയല്ല വേണ്ടതെന്ന് ഇത് കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും മനസിലാക്കണം.

  ഒരു സംഭവം നടക്കുമ്പോള്‍ ഒരാളെ മാത്രം കുറ്റം പറയരുത്. നമ്മള്‍ ആരേയും പിന്തുണയ്‌ക്കേണ്ടതില്ല. പക്ഷെ തെറ്റ് കണ്ടാല്‍ ഞാന്‍ പറയും, അപ്പോള്‍ തന്നെ പറയും. നിങ്ങള്‍ അന്തമായിട്ട് നമ്മള്‍ ഇഷ്ടപ്പെടുന്നയാളെ പിന്തുണയ്ക്കരുത്. അത് ശരിയല്ല. ദില്‍ഷ ബ്ലെസ്ലിയോട്, തന്റെ സുഹൃത്താണെന്നാണ് പറയുന്നത്. പക്ഷെ ബ്ലെസ്ലി അവനത് അംഗീകരിക്കാന്‍ പറ്റുന്നില്ല. അവന് പാസ്റ്റില്‍ ഒരുപാട് ട്രോമയുണ്ടാകാം. പക്ഷെ ഇതൊന്നും ഒരാളെ കണ്‍സെന്റിലാതെ തൊടുന്നതിനെ ന്യായീകരിക്കുന്ന കാര്യമല്ല.

  ഒരു വീഡിയോയില്‍ ബ്ലെസ്ലി ദില്‍ഷയോട് പറയുന്നത് കണ്ടു ഞാന്‍ ബൗണ്ടറി ക്ലോസ് ചെയ്തുവെന്നും എന്നാല്‍ നീ നല്ല കുട്ടിയായത് കൊണ്ട് തിരിച്ച് പറഞ്ഞില്ല. ഇത് ശരിയല്ല. ബ്രില്യന്റ് ഗെയിമര്‍ എന്ന് പറയുന്ന ആളില്‍ നിന്നും വരുന്നത് ഇതുപോലെത്തെ കാര്യമാണ്. എങ്ങനെ നോ പറയാം എന്ന് കുട്ടികളെ നമ്മള്‍ പഠിപ്പിക്കണം. ഒരാളെ മാത്രമായി കുറ്റം പറയരുത്. രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്. സുഹൃത്താണെന്ന് പറയാമെങ്കിലും അവിടേയും പരിധിയുണ്ട്.

  നീ നല്ല കുട്ടിയായത് കൊണ്ട് ഒന്നും പറഞ്ഞില്ലെന്നത് ഒട്ടും ശരിയല്ലെന്ന് പറഞ്ഞാണ് ജാസ്മിന്‍ ലൈവ് അവസാനിപ്പിക്കുന്നത്. ബ്ലെസ്ലിയുടെ അതിരുകടന്ന പെരുമാറ്റത്തിനെതിരെ ദില്‍ഷ മതിയായ രീതിയില്‍ ശബ്ദമുയര്‍ത്തുന്നില്ലെന്ന് വീടിന് അകത്തുള്ളവരും നേരത്തെ ആരോപിച്ചിരുന്നു.

  അതേസമയം, ആറ് പേരാണ് ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത്. ബ്ലെസ്ലി, റിയാസ്,ലക്ഷ്മി പ്രിയ,ധന്യ, സൂരജ് എന്നിവരാണ് വീട്ടിലുള്ളത്. ഇതില്‍ ഒരാള്‍ പുറത്താകുമെന്നുറപ്പാണ്. ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിജയിയെ കണ്ടെത്തുന്ന ഫിനാലെയ്ക്ക് സാക്ഷ്യം വഹിക്കാനായി പുറത്തായ താരങ്ങളെല്ലാം മുംബൈയിലെത്തിയിരിക്കുകയാണ്. ഹോട്ടലില്‍ നിന്നുമുള്ള താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 4 Jasimne Says Its Important To Say No In Dilsha-Bleslee Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X