ജാസ്മിന്റെ പെണ്ണുമ്പിള്ള വിളിക്കെതിരെ ലക്ഷ്മി; ആ പെണ്ണുമ്പിള്ളയെ അകത്ത് കടത്തരുതെന്ന് മൂവര്‍ സംഘം

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരം ഫുള്‍ ഓണ്‍ ആയിരിക്കുകയാണ്. ആദ്യത്തെ വീക്കിലി ടാസ്‌കിലൂടെ തന്നെ ആദ്യത്തെ വഴക്കും ഉടലെടുത്തിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ പലരും ഒളിഞ്ഞു തെളിഞ്ഞും വിമര്‍ശിച്ചതായിരുന്നു ലക്ഷ്മി പ്രിയ മറ്റുളളവരുടെ മേല്‍ അധികാരം സ്ഥാപിക്കുന്നുവെന്നത്. ഇത് ഇന്നൊരു വഴക്കിലേക്ക് എത്തുകയായിരുന്നു. ജാസമിന്‍ മൂസയും ലക്ഷ്മി പ്രിയയും തമ്മില്‍ പരസ്യമായി തന്നെ വാക്ക് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. വിശദമായി വായിക്കാം.

ടാസ്‌ക്കിന്റെ ഭാഗമായി ആരൊക്കെ അകത്ത് കടക്കണമെന്ന് തീരുമാനിക്കാന്‍ പുറത്തുള്ളവരോട് ബിഗ് ബോസ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം. അകത്തുള്ളവരായ ഡെയ്്‌സി, നിമിഷ, ജാസ്മിന്‍, അപർണ തുടങ്ങിയവര്‍ നേരത്തെ അകത്ത് വരാത്തവര്‍ക്ക് അവസരം നല്‍കണം എന്ന നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ ഭക്ഷണം ഉണ്ടാക്കണമെന്ന കാരണം ചൂണ്ടിക്കാണിച്ച് ലക്ഷ്മി പ്രിയയുടേയും സുചിത്രയുടേയും പേരായിരുന്നു പുറത്തുളളവര്‍ നിര്‍ദ്ദേശിച്ചത്.

Bigg Boss Malayalam

ഈ സമയത്ത് ലക്ഷ്മി പ്രിയ ശബ്ദമുയര്‍ത്തി സംസാരിക്കുകയും തങ്ങളോട് അധികാരത്തിന്റെ സ്വരത്തില്‍ സംസാരിച്ചുവെന്നതും ജാസ്മിനേയും ഡെയ്‌സിയേയും നിമിഷയേയും അലട്ടുകയായിരുന്നു. അവരത്് പിന്നീട് ചര്‍ച്ച ചെയ്യുകയും ചെയ്തു. നേരത്തെ തന്നെ ലക്ഷ്മി മറ്റുളളവരുടെ മേല്‍ അധികാരം കാണിക്കുന്നതായി മൂവര്‍ സംഘം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അതില്‍ തങ്ങള്‍ മാത്രമാണ് പ്രശ്‌നം കാണുന്നതെന്നും മറ്റുള്ളവര്‍ക്ക് മനസിലാകുന്നില്ലെന്നുമാണ്് അവര്‍ പറയുന്നത്.

മറ്റുള്ളവര്‍ക്ക് സംസാരിക്കാനുള്ള സ്പേസ് പോലും നല്‍കാതെ അധികാര സ്വരത്തിലാണ് ലക്ഷ്മിപ്രിയ സംസാരിക്കുന്നത് എന്ന് മൂവരും പറയുന്നു. അവരുടെ ശബ്ദത്തിന് മുകളില്‍ കടക്കാനുള്ള സ്പേസ് നല്‍കുന്നില്ല. മോളേ കഞ്ഞേ മക്കളേ എന്നൊക്കെ വിളിച്ച് അമ്മയും ചേച്ചിയും എല്ലാം ആയി മാറി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിയ്ക്കുകയാണ എന്നാണവര്‍ പറയുന്നത്. പിന്നീട് മുറ്റത്ത് വച്ച് ലക്ഷ്മി പ്രിയയും ജാസ്മിനും തമ്മില്‍ തര്‍ക്കമാവുകയായിരുന്നു. രാവിലെ മുതലുണ്ടായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ജാസ്മിന്റെ വിമര്‍ശനങ്ങള്‍. ലക്ഷ്മി പ്രിയ സംസാരിക്കാന്‍ അനുവദിക്കുക പോലും ചെയ്യുന്നില്ലെന്നും ജാസ്മിന്‍ പറഞ്ഞു. സംസാരിക്കുന്നതിനിടെ തന്നെ മോളെ കുഞ്ഞെ എന്നൊന്നും വിളിക്കുന്നത് ഇഷ്ടമല്ലെന്നും ജാസ്മിന്‍ വ്യക്തമാക്കി. താന്‍ പെണ്ണുമ്പിള എന്ന് ലക്ഷ്മിയെ വിളിക്കാറുണ്ടെന്നും പറ്റില്ലെങ്കില്‍ നിര്‍്ത്താമെന്നും ജാസ്്മിന്‍ പറഞ്ഞു. എന്നാല്‍ അതില്‍ തനിക്ക് പ്രശ്‌നമില്ലെന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്.

ആ പ്രശ്‌നം അവിടെ വച്ച് പിരിയുന്നു. പിന്നീട് ടാസ്‌കില്‍ വിജയിച്ച് സുചിത്ര് അകത്തേക്ക് പ്രവേശനം നേടുകയും ചെയ്തു. എന്നാല്‍ പകലിലെ പ്രശ്‌നം രാത്രി വീണ്ടും സജീവമായി മാറുകയായിരുന്നു. ലക്ഷ്മിയും ജാസ്മിനും തമ്മിലുളള പ്രശ്‌നത്തില്‍ താന്‍ ഇടപെടാത്തതില്‍ ക്യാപ്റ്റനായ അശ്വിന്‍ മാപ്പ് പറഞ്ഞു. ഇതിനിടെ തനിക്ക് ജാസ്മിനോട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാല്‍ പെണ്ണുമ്പിള്ള, തള്ള എന്നൊന്നും വിളിക്കരുതെന്ന് ലക്ഷ്മി പറയുകയായിരുന്നു. എന്നാല്‍ താന്‍ അങ്ങനെ വിളിക്കാറില്ലെന്നും ലക്ഷ്മിയോട് ചോദിച്ചപ്പോള്‍ പ്രശ്‌നമില്ലെന്നാണ് ലക്ഷ്മി പറഞ്ഞതെന്നും ജാസ്മിന്‍ ചൂണ്ടിക്കാണിച്ചു. ജാസ്മിന്റെ മറുപടി കേള്‍ക്കാതെ ലക്ഷ്മി കയറി പോവുകയും ചെയ്തു.

തന്റെ സംസാരരീതി അങ്ങനെയാണെന്നും താന്‍ ലക്ഷ്മിയോട് ചോദിച്ച ശേഷമാണ് വിളിച്ചതെന്നും ജാസ്മിന്‍ മറ്റുള്ളവരോട് പറയുന്നുണ്ട്. എന്നാല്‍ ലക്ഷ്മി മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ പോലും കൂട്ടാക്കുന്നില്ലെന്നാണ് ജാസ്മിന്‍ പറുന്നത്. രാത്രി ക്യാമറയുടെ മുന്നിലെത്തിയ ജാസ്മിന്‍ താന്‍ അത്തരത്തിലുള്ള വാക്കുകള്‍ മോശം അര്‍ത്ഥത്തിലല്ല ഉപയോഗിച്ചതെന്നും തന്റെ സംസാര ശൈലിയാണതെന്നും എന്നാല്‍ താനത് തിരുത്താന്‍ ശ്രമിക്കുകയാണെന്നും ഖേദിക്കുന്നതായും പറഞ്ഞു. ലക്ഷ്മിയ്ക്കെതിരെ നേരത്തെ തന്നെ സുചിത്രയും ധന്യയും റോണ്‍സനും ദില്‍ഷയും വിമർശനം ഉന്നയിച്ചിരുന്നു. ജാസ്മിനും ഡെയ്സിയും നിമിഷയും പരസ്യമായി തന്നെ രംഗത്ത് എത്തിയതോടെ പുതിയൊരു ഗ്രൂപ്പ് തന്നെ ബിഗ് ബോസില്‍ രൂപപ്പെട്ടിരിക്കുകയാണ്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X