റോബിനെ തിരിച്ചു കൊണ്ടുവരണോ? എല്ലാവരും പറഞ്ഞത്; ബിഗ് ബോസിനെ വെല്ലുവിളിച്ച് ജാസ്മിന്‍

റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ റോബിനെതിരെയുള്ള അന്തിമതീരുമാനത്തിനായി കാത്തിരിക്കുകയാണ് താരങ്ങളും പ്രേക്ഷകരും. റോബിനെ തിരികെ കൊണ്ടു വരുമോ അതോ പുറത്താക്കുമോ എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനിടെ ഇപ്പോഴിതാ ഈ വിഷയത്തില്‍ ബിഗ് ബോസ് വീട്ടിലെ ഓരോരുത്തരോടുമായി അഭിപ്രായം ചോദി്ച്ചിരിക്കുകയാണ് ബിഗ് ബോസ്. വിശദമായി വായിക്കാം തുടര്‍ന്ന്.

റിയാസിനെ റോബിന്‍ അടിക്കുന്നത് പോലെ തോന്നി. എന്നാല്‍ ഹിറ്റ് അടിച്ചത് കണ്ടില്ലെന്നായിരുന്നു സൂരജ് പറഞ്ഞത്. റോബിന്‍ മുഖത്തു പിടിച്ചു തള്ളുന്നത് കണ്ടു. പക്ഷെ ഹിറ്റ് അടിച്ചത് കണ്ടില്ലെന്നും അതേസമയം റോബിന് ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ട് ഉള്ളതായി തോന്നിയില്ലെന്നും അഖില്‍ പറഞ്ഞു.
എന്നാല്‍: എന്റെ ഭാഗത്തു നിന്നും തെറ്റു പറ്റിയിട്ടുണ്ടെന്നായിരുന്നു റോണ്‍സണ്‍ പറഞ്ഞത്. റോബിന്റെ കൈ റിയാസിന്റെ മുഖത്തു കൊള്ളുന്നത് കണ്ടിരുന്നുവെന്നും റോണ്‍സണ്‍ പറയുന്നു.

ദില്‍ഷ


റോബിന്റെ കൈ റിയാസിന്റെ മുഖത്തു കൊള്ളുന്നത് കണ്ടിരുന്നു. രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട് എന്നായിരുന്നു ധന്യ പറഞ്ഞത്. മുഖത്തു അടിച്ചു. ജാസ്മിന്‍ ഹിറ്റ് അടിച്ചുവെന്നും വിനയ് പറഞ്ഞു. അതേസമയം,: എന്നെ സംബന്ധിച്ച് അതൊരു വലിയ അറ്റാക് ആയി തോന്നിയില്ല. തള്ളിയതാണ് കണ്ടത്. സഫോക്കേഷന്‍ ഉണ്ടായിട്ട് ഞാന്‍ ആണെങ്കിലും അങ്ങനെ ചെയ്യൂവെന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം.
ഹിറ്റ് അടിച്ചതിന്റെ അസ്വസ്ഥതയില്‍ മുഖത്തേക്ക് തള്ളിയതാണെന്ന് ലക്ഷ്മി പ്രിയയും പറഞ്ഞു.

ദില്‍ഷ പറഞ്ഞത് ഇതായിരുന്നു: ''ഡോക്ടര്‍ എന്റെ സുഹൃത്തായത് കൊണ്ട് പറയുകയല്ല, ടാസ്‌കില്‍ ലോക്കറ്റ് എടുക്കാം എന്നുണ്ടായിരുന്നു. അതാണ് ഡോക്ടര്‍ ലോക്കറ്റ് എടുത്ത് ബാത്ത്‌റൂമില്‍ കയറിയത്. പിന്നീട് അവരാണ് സ്‌പ്രേ അടിച്ച് തുടങ്ങിയത്. അടിക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ അവര്‍ നിര്‍ത്താതെ അടിച്ചു കൊണ്ടിരുന്നു. അതോടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് റോബിന്‍ പറയുന്നുണ്ടായിരുന്നു. സ്‌കിന്‍ ഒക്കെ ബേണ്‍ ചെയ്യുന്നത് പോലെയുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു''

 പരിഹാരം

ആ ബുദ്ധിമുട്ടോടെയാണ് പുറത്തേക്ക് വരുന്നത്. അതിനോടകം തന്നെ ആ ബോട്ടിലിന്റെ പകുതിയും അടിച്ചു കഴിഞ്ഞിരുന്നു. മറ്റൊരു ബോട്ടില്‍ ഞാനാണ് മാറ്റി വച്ചത്. ആ സമയത്ത് ഇറങ്ങി വന്നപ്പോള്‍ റിയാസാണ് ആദ്യം തൊട്ടത്. ആ തൊട്ട രീതിയും ശരിയല്ലായിരുന്നു. അപ്പോള്‍ തള്ളി മാറ്റുകയായിരുന്നു റോബിന്‍. ദേഹത്ത് തള്ളുന്നതിന് പകരം മുഖത്തായി പോയി തള്ളിയതെന്നാണ് ദില്‍ഷ പറയുന്നത്.

''ഇന്നലെ എന്നോട് സംസാരിച്ചതും ഇപ്പോള്‍ വിളിച്ച് ചോദിക്കുന്നതാണെങ്കിലും അത് റോബിനെ തിരികെ കൊണ്ടുവരാനാണെങ്കില്‍ അത് നിങ്ങളുടെ ചോയ്‌സാണ്. അതിലൊന്നും പറയാനില്ല. നിങ്ങളെ അവനെ തിരികെ കൊണ്ടു വരികയാണെങ്കില്‍, എന്നെ കയ്യേറ്റം ചെയ്തതിനാണ് അവനെ മാറ്റി നിര്‍ത്തിയത്, എനിക്കുണ്ടായ മാനനഷ്ടത്തിന് എന്താണ് പരിഹാരം? മൂന്ന് ദിവസം മാറ്റി നിര്‍ത്തുന്നതാണോ പരിഹാരം? എന്നും റിയാസ് ചോദിക്കുന്നു'' എന്ന് റിയാസും പറഞ്ഞു.

പ്രതികരണം

അതൊരു തല്ലല്ലായിരുന്നു, പക്ഷെ രണ്ട് കൈയ്യും ഉപയോഗിച്ചാണ് തള്ളിയത്. റോബിന്റെ മനസില്‍ നന്മയുണ്ടാകാം. പക്ഷെ എനിക്കാണ് ഇവിടെ ഞാന്‍ പ്രാധാന്യം നല്‍കുന്നത്. എന്റെ ആത്മാഭിമാനത്തിനാണ്. ഞാനാണ് കയ്യേറ്റം ചെയ്യപ്പട്ടയാള്‍. അല്ലാതെ ഇവിടെ വന്ന് അഭിപ്രായം പറയുന്നവരല്ല. ഇതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും റിയാസ് പറഞ്ഞു.

അവന്‍ നേരത്തെ തന്നെ പോകേണ്ട ഒരുത്തനായിരുന്നു. കാരണം ഒരുപാട് ടാസ്‌കുകളില്‍ ഒരുപാത് തവണ ബിഗ് ബോസ് തന്നെ മുന്നറിയിപ്പ് ന്ല്‍കിയിരുന്നു. റിയാസിനെ കയ്യേറ്റം ചെയ്തതിനാണ് ഇപ്പോള്‍ നടപടിയെടുത്തത്. റിയാസിനെ തള്ളുകയായിരുന്നു. അല്ലാതെ ഇവിടെ കഴുത്ത് പിടിച്ച് ഞെരിക്കുകയൊന്നുമില്ല ആരും. റോബിന്‍ രാധാകൃഷ്ണന്‍ ചെയ്തത് ശാരീരികമായ കയേറ്റമാണ്. കൂടാതെ ഫിസിക്കല്‍ അസോള്‍ട്ടില്‍ വരുമെന്നുണ്ടെങ്കില്‍ എന്റെ കണ്ണിന്റെ മുകളിലായി ഒരു പെര്‍മനന്റ് പാടുണ്ടായിട്ടുണ്ട് റോബിന്‍ കാരണം. അതും കൂടെ പരിഗണിക്കാവുന്നതേയുള്ളൂ എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
റൂം ഫ്രഷ്‌നര്‍ അടിച്ചത്

ഞാന്‍ റൂം ഫ്രഷ്‌നര്‍ അടിച്ചത് തെറ്റാണ്. പക്ഷെ ഞാന്‍ അടിച്ച് വാതിലിലായിരുന്നു. വാതില്‍ പുറത്തു നിന്നും പൂട്ടിയിരുന്നില്ല. ഇനി അത് പരിഗണിച്ച് റോബിന്‍ രാധാകൃഷ്ണനെ പോലെ എന്നേയും ഇവിടുന്ന് പുറത്താക്കാവുന്നതേയുള്ളൂ. പക്ഷെ റോബിന്‍ ചെയ്ത തെറ്റ് തെറ്റല്ലാതെയാകില്ല. ശാരീരികമായി കയ്യേറ്റം ചെയ്തുവെന്ന് ബിഗ് ബോസിന് ബോധ്യമായത് കൊണ്ടാണ് റോബിനെ പുറത്താക്കിയത്. ഇനി റോബിനെ തിരികെ കൊണ്ടു വന്നാല്‍ ഈ മൈക്ക് ഊരി വച്ച് എന്നെ പുറത്തേക്ക് വിടണം. കാരണം ഈ ഷോയില്‍ തുടര്‍ന്ന് നില്‍ക്കാന്‍ ഞാന്‍ യോഗ്യയല്ല.

ഒരാളെ മാനസികമായി തളര്‍ത്തുക, കുടുംബത്തെക്കുറിച്ച് അപവാദം പറയുക, എന്ത് തെണ്ടിത്തരം ചെയ്തിട്ടും പിന്നീട് ഒരാളെ ദേഹത്ത് പിടിച്ച് തള്ളിയിട്ടും ഒരുത്തനെ പുറത്താക്കിയ ശേഷം തിരിച്ചു കൊണ്ട് വരാനാണെങ്കില്‍ ഇവിടെ തുടരുന്നതില്‍ എന്റെ ആത്മാഭിമാനത്തെ സംബന്ധിച്ച് ഇവിടെ തുടരുന്നതില്‍ കാര്യമില്ല. റോബിനെ തിരിച്ചു കൊണ്ടു വരാനാണ് തീരുമാനമെങ്കില്‍ ജാസ്മിനെ പുറത്താക്കാനും തീരുമാനം വേണം. ഇങ്ങനെ ചെയ്തിട്ട് പോയി വരാനാണെങ്കില്‍ ഇവിടെ ഭാവിയില്‍ വരുന്നവരും ഇതാവര്‍ത്തിക്കുമെന്നും ജാസ്മിന്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X