സെല്‍ഫിഷ്, ആര്‍ക്കോ വേണ്ടി തിളപ്പിക്കുന്ന സാമ്പാര്‍! ദില്‍ഷയെ കുറിച്ച് ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാമത്തെ ആഴ്ചയുടെ അവസാന നാളുകളിലേക്ക് എത്തുകയാണ്. രസകരമായൊരു മോണിംഗ് ആക്ടിവിറ്റിയോടെയാണ് ഇന്നത്തെ ദിവസം ബിഗ് ബോസ് വീട്ടില്‍ ആരംഭിച്ചത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ജെനുവിനായ മത്സരാര്‍ത്ഥിയെന്ന് പ്രേക്ഷകരും വീട്ടിലുള്ളവരും ഒരുപോലെ പറയുന്ന താരമാണ് ജാസ്മിന്‍. വീട്ടിലെ മറ്റുള്ളവരെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ അഭിപ്രായം പറയുക എന്ന ടാസ്‌കായിരുന്നു ജാസ്മിന് ബിഗ് ബോസ് നല്‍കിയത്.

ദില്‍ഷ, ലക്ഷ്മി പ്രിയ, ബ്ലെസ്ലി എന്നിവരെക്കുറിച്ച് ജാസ്മിന്‍ നടത്തിയ നിരീക്ഷണങ്ങള്‍ രസകരമായിരുന്നു. ഓരോരുത്തരേയും കുറിച്ച് ജാസ്മിന്‍ നടത്തിയ നിരീക്ഷണങ്ങള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

 എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍

ദില്‍ഷയെക്കുറിച്ച് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്നാണ് ജാസ്മിന്‍ പറയുന്നത്. അവള്‍ക്ക് കഴിക്കാന്‍ വേണ്ടി സാമ്പാര്‍ തിളപ്പിക്കാറില്ല. അവള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സംസാരിക്കാറുള്ളത്. അവളുടെ താല്‍പര്യം എന്ത് കാര്യത്തിലേക്കാണ് പോകുന്നതെന്ന് നമുക്കറിയാം. അല്ലാത്ത കാര്യം സംസാരിക്കുന്നതില്‍ സംസാരിക്കാറുണ്ട്, പക്ഷെ സ്‌ട്രോംഗ് ആയൊരു അഭിപ്രായം പറയണമെങ്കില്‍ ഗ്രൂപ്പിസം പോലെ തോന്നുന്നൊരു കാര്യത്തില്‍ മാത്രമാണ് ഉണ്ടാകുന്നത്. അതാണ് അവളുടെ സ്വഭാവസവിശേഷത. അല്ലാതെ എല്ലാവര്‍ക്കും വേണ്ടി സംസാരിക്കാറൊന്നുമില്ല. കുറച്ച് സെല്‍ഫിഷാണ്. എനിക്ക് ന്യായമെന്ന് തോന്നുന്ന കാര്യത്തില്‍ മാത്രമേ സംസാരിക്കൂവെന്നാണ് പറയാറുള്ളത്, പക്ഷെ ഇവിടെ ബാക്കിയെല്ലാവര്‍ക്കും ന്യായം എന്ന് തോന്നുന്ന കാര്യങ്ങളിലൊന്നും സംസാരിക്കില്ല. സം വാട്ട് പിക്കി എന്ന് പറയാം എന്നും ജാസ്മിന്‍ പറയുന്നു.

ആ പൊട്ടിച്ചിരി

അതോടൊപ്പം തന്നെ ദില്‍ഷയെക്കുറിച്ച് പറയുമ്പോള്‍ അവളൊരു സ്വീറ്റ് ഹാര്‍ട്ടാണ്. അവളുടെ ഹൈലൈറ്റ് ആ പൊട്ടിച്ചിരിയാണ്. അത് കാണുമ്പോള്‍ തന്നെ നമ്മളും ഹാപ്പിയാകും. ദില്‍ഷ ചിരിക്കുമ്പോള്‍ എന്റെ മുഖഭാവം ഏഹ് എന്നാണെങ്കിലും ഉള്ളില്‍ ഞാന്‍ ബ്ലഷ് ചെയ്യുകയാണ്. ഞാന്‍ ചിരിക്കുകയാണെന്നും ജാസ്മിന്‍ പറയുന്നു. അതേസമയം ജാസ്മിന്റെ വാക്കുകള്‍ ദില്‍ഷയ്ക്ക് തീരെ പിടിച്ചിട്ടില്ല. പിന്നീട് ബ്ലെസ്ലിയോട് ഇതേക്കുറിച്ച് നിമിഷ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഓളം

ബ്ലെസ്ലിയെക്കുറിച്ച് പറയുകയാണെങ്കില്‍, അവന്‍ ഇങ്ങനെ ദ ലോണ്‍ സോള്‍ എന്നൊക്കെ പറയുന്നത് പോലെ നില്‍ക്കുകയായിരിക്കും. ഒരു ചിരിയുമുണ്ടായിരിക്കും. എന്നിട്ട് അവനൊരു പോയിന്റുമായി വരും. അതോടെ നമ്മളൊക്കെ ഇളകും. ശാന്തമായൊരു വെള്ളത്തിലേക്ക് ടിക്ക് എന്നൊരു കല്ലെടുത്ത് ഇടുന്നത് പോലെയാണ് ബ്ലെസ്ലി. അതുവരെ സ്‌റ്റെഡിയായി നിന്നിടത്ത് മൊത്തം ഓളങ്ങളായിരിക്കും പിന്നെ. അതില്‍ ആദ്യം വരുന്ന ഓളം ഞാന്‍ തന്നെയായിരിക്കും. കുറച്ച് കഴിഞ്ഞാല്‍ അവന്‍ ശാന്തമാവുകയും ചെയ്യുമെന്നാണ് ജാസ്മിന്‍ പറയുന്നത്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ലക്ഷ്മി പ്രിയ

ലക്ഷ്മി പ്രിയ ചേച്ചിയെക്കുറിച്ച് പറയാം. ചേച്ചിയോട് രാവിലെ എന്താണ് കഴിച്ചതെന്ന് ചോദിച്ചാല്‍ പത്ത് മുപ്പത് ഭഗവതികളെ വിളിച്ച് സത്യം ചെയ്യും ആദ്യം. അതിന് ശേഷം അമ്പലത്തില്‍ പോയതും കുളിച്ചതും ഈ ഫുഡുണ്ടാക്കാന്‍ കഷ്ടപ്പെട്ട കര്‍ഷകന്റെ ജീവിത കഥയും കുടുംബകഥയും ഗോതമ്പ് നട്ട് വളര്‍ത്തിയ കഥയുമൊക്കെ മൊത്തം പറയും. പിന്നെ ആ കര്‍ഷകന്റെ മകളുടെ കല്യാണത്തിന്റെ കഥയും പറയും. പിന്നെ ആ ഗോതമ്പ് കൊണ്ട് വരുന്ന ലോറിയുടെ കഥയാകും. രാജസ്ഥാനില്‍ നിന്നും കേരളത്തിലേക്ക് വരുന്ന റോഡിലൂടെ ഉണ്ടായ കഥകള്‍. പിന്നെ അത് കേരളത്തിലെ കടയിലെത്തുന്നു. ആ കടക്കാരന്റെ കഥ. അത് കഴിഞ്ഞിട്ടായിരിക്കും ഇന്ന് ഞാന്‍ കഴിച്ചത് ഗോതമ്പിന്റെ ദോശയാണെന്ന് പറയുക. പക്ഷെ അവിടേയും നില്‍ക്കില്ല, പിന്നെ ദോശയുണ്ടാക്കാന്‍ ഉപയോഗിച്ച വെള്ളത്തെക്കുറിച്ചാകും എന്നും ജാസ്മിന്‍ പറയുന്നു.

പക്ഷെ നമ്മള്‍ക്ക് കിട്ടാനുള്ള ഉത്തരം കിട്ടിയോ എന്ന് ചോദിച്ചാ കിട്ടി. യെസ് ഓര്‍ നോ ചോദ്യത്തിന് ഉപന്യാസം ആയിരിക്കും ഉത്തരം നല്‍കുക. ആ ഉപന്യാസത്തിന്റെ താഴെയായിരിക്കും നമ്മള്‍ക്ക് വേണ്ട ഉത്തരം. നമുക്കതിന് തെറ്റ് കൊടുക്കാന്‍ പറ്റില്ല, കാരണം ഉത്തരം താഴെയുണ്ടല്ലോ. ഇതിപ്പോ എന്ത് ചെയ്യും എന്നൊരു അവസ്ഥയായിരിക്കും നമുക്ക് വരിക. എന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X