ഞാന്‍ പോണുണ്ടേല്‍ പെട്ടിയും തൂക്കി പിന്നാലെ റോബിനും കാണും; വിടാതെ ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ പൊട്ടിത്തെറിക്കായിരുന്നു ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ടാസ്‌കിനിടെയായിരുന്നു സംഭവം. റോബിനും റിയാസും തമ്മിലായിരുന്നു അടിയുണ്ടായത്. റോബിന്‍ റിയാസിന്റെ മാല പൊട്ടിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവങ്ങള്‍ നടക്കുന്നത്.

റിയാസിനെ റോബിന്‍ തല്ലുക വരെയുണ്ടായി. നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ ടാസ്‌ക് തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഈ സമയത്തും റിയാസും ജാസ്മിനും റോബിനെ പിന്തുടര്‍ന്ന് പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഹൗ യു ഫീലിംഗ്?


മുറ്റത്ത് ഇരുന്നു കൊണ്ട് റോബിന്‍ ധന്യയോടും ദില്‍ഷയോടും സംസാരിക്കുകയായിരുന്നു. ലക്ഷ്മിയും അരികില്‍ ഉണ്ടായിരുന്നു. ഈ സമയം ജാസ്മിന്‍ അവിടേക്ക് എത്തുകയായിരുന്നു. റോബിനെ പ്രകോപിപ്പിക്കുകയായിരുന്നു ജാസ്മിന്റെ ലക്ഷ്യം. റോബിന്‍ ഹൗ യു ഫീലിംഗ്? ഡിഎന്‍എ ടെസ്റ്റില്‍ ഹിറ്റ് ആണ് അടിച്ചതെന്ന് തെളിഞ്ഞോ? എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. അത് വരാന്‍ കാത്തു നില്‍ക്കുകയാണ് ഞാന്‍ ചേച്ചി എന്ന് ധന്യയോടായി ജാസ്മിന്‍ പറയുകയും ചെയ്യുന്നുണ്ട്. ഹിറ്റാണെങ്കിലും റൂം ഫ്രഷ്‌നര്‍ ആണെങ്കിലും രണ്ടും ഒരുപോലെയാണെന്ന് റോബിന്‍. അതെനിക്ക് അറിയാമെന്ന് ധന്യയും പറയുന്നു.

 പെട്ടിയും തൂക്കി റോബിന്‍

ജാസ്മിന്‍ ഈ വീട്ടില്‍ നിന്നും പോകുന്നുണ്ടെങ്കില്‍ എന്റെ പിന്നാലെ പെട്ടിയും തൂക്കി റോബിന്‍ രാധാകൃഷ്ണനും വന്നിരിക്കും എന്നു പറഞ്ഞും ജാസ്മിന്‍ റോബിനെ പ്രകോപിപ്പിക്കുന്നുണ്ട്. നേരത്തെ റോബിന്‍ പലരോടായി പറഞ്ഞിട്ടുള്ള വാക്കുകള്‍ റോബിനെതിരെ തന്നെ തിരിച്ച് പ്രയോഗിക്കുകയായിരുന്നു ജാസ്മിന്‍ ചെയ്തത്.

പിന്നീട് ദില്‍ഷ, റോബിന്‍ എന്നിവര്‍ക്ക് ചുറ്റുമായി, ജാസ്മിന്‍, റിയാസ്, ലക്ഷ്മി എന്നിവരും വന്നിരിക്കുന്നുണ്ട്. ലക്ഷ്മി ജാസ്മിനേയും റിയാസിനേയും ശാന്തരാക്കാന്‍ ശ്രമിക്കുന്നുണ്ട്. ദില്‍ഷ റോബിനോട് വാ തുറക്കരുതെന്ന് താക്കീത് ചെയ്യുകയായിരുന്നു. നിനക്ക് ഈ ഷോയില്‍ നില്‍ക്കണമെന്നില്ലേ ജാസ്മിന്‍ എന്ന് ലക്ഷ്മി പ്രിയ ചോദിക്കുന്നു. ഓരോരോ പട്ടി ഷോ കാണുമ്പോള്‍ പോകണം എന്ന് തോന്നുന്നു. ഞാന്‍ പോവുകയാണെങ്കില്‍ കൂടെ ആ പട്ടി ഷോ നടത്തുന്നവനേയും കൊണ്ട് പോകും. ഈ ഷോയ്ക്ക് അതിന്റേതായ ബഹുമാനുണ്ടെന്നായിരുന്നു ജാസ്മിന്റെ പ്രതികരണം.

സ്‌പ്രേ അടിക്കാന്‍


റോബിന്‍ ഞാന്‍ സ്‌പ്രേ അടിക്കാന്‍ പോവുകയാണ് വേണമെങ്കില്‍ ഇറങ്ങാം എന്ന് പറഞ്ഞു. പക്ഷെ റോബിന്‍ ഇറങ്ങിയില്ലെന്ന് ജാസ്മിന്‍ പറയുന്നുണ്ട്. ഹിറ്റ് അടിക്കുന്നത് തെറ്റാണെന്ന് നിനക്കെന്താ മനസിലാകാത്തതെന്ന് ലക്ഷ്മി ചോദിക്കുന്നു. റിയാസ് ഒഴികെ എല്ലാവരും ചെയ്തത് തെറ്റെന്നും ലക്ഷ്മി പറയുന്നു. സ്വന്തം കാര്യത്തിനായി മറ്റുള്ളവരെ ഇമോഷണലി ഹര്‍ട്ട് ചെയ്യുന്നവനാണ് ഇവിടെയിരിക്കുന്നത്. എനിക്കത് സഹിക്കാനാകില്ലെന്ന് ജാസ്മിന്‍ പറയുന്നു.

ജാസ്മിനും റിയാസും ദില്‍ഷയും റോബിനും മാത്രമുള്ളപ്പോഴും ജാസ്മിന്‍ റോബിനെ പ്രകോപിപ്പിക്കുകയുണ്ടായി. പരാതിപ്പെട്ടോ എന്ന് ജാസ്മിന്‍ റിയാസിനോട് ചോദിക്കുന്നു. പരാതിപ്പെട്ടിട്ടുണ്ടെന്നും അവരുടെ മറുപടിയ്ക്കായി കാത്തു നില്‍ക്കുകയാണെന്നും എന്നിട്ട് വേണം ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനെന്നും റിയാസ് പറയുന്നു. ഈ സമയം ഇരുന്നിടത്തു നിന്നും എഴുന്നേറ്റ ജാസ്മിന്‍ വീണ്ടും റോബിനെ പ്രകോപിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു. പെട്ടിയൊക്കെ സെറ്റല്ലേ റോബിന്‍, നമ്മള്‍ക്ക് ഒരുമിച്ച് വിമാനം കയറാം എന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്.

Recommended Video

ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
നടപടി


ബാംഗ്ലൂരില്‍ സ്റ്റോപ്പ് ഇട്ടിട്ട്, അണ്ണന്മാരെയൊക്കെ പരിചയപ്പെട്ടിട്ട് പോകാം. എന്നെ തിരുവനന്തപുരത്തെ കുറച്ച് അണ്ണന്മാരെ പരിചയപ്പെടുത്താനുണ്ടെന്നാണ് അവന്‍ പറഞ്ഞതെന്നും ജാസ്മിന്‍ പറയുന്നു. അതേസമയം ഇന്നത്തെ സംഭവങ്ങളെ തുടര്‍ന്ന് നിയമലംഘനം നടത്തിയതിന് റോബിനെതിരെ ബിഗ് ബോസ് എന്ത് നടപടിയായിരിക്കും എടുക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. താരത്തെ പുറത്താക്കുമോ അതോ സീക്രട്ട് റൂമിലേക്ക് മാറ്റുമോ എന്നൊക്കെയാണ് പ്രേക്ഷകര്‍ക്ക് അറിയാനുള്ളത്. ഇതിനായി കാത്തിരിക്കുകയാണ് താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X