For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിനെ കെട്ടിപ്പിടിച്ച് ജാസ്മിന്‍, കയ്യടിച്ച് താരങ്ങള്‍; ഇത് ഘടികാരങ്ങള്‍ നിലച്ച സമയം!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ആവേശകരമായി മാറിയിരിക്കുകയാണ്. അഞ്ചാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ് സീസണ്‍ 4. ഇതിനോടകം തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ പൊട്ടിത്തെറികളും പിണക്കങ്ങളുമെല്ലാം ഉടലെടുത്തു കഴിഞ്ഞിട്ടുണ്ട്. മികച്ച ടാസ്‌കുകള്‍ ആണ് ഇത്തവണ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. താരങ്ങളെല്ലാം തന്നെ മത്സരാവേശത്തിലാണുള്ളത്.

  ദേഷ്യം വന്നാല്‍ ഭിത്തിയില്‍ ഉരയ്ക്കും! സൂക്ഷിക്കണമെന്ന് അമ്മ പറഞ്ഞിരുന്നു; റോണ്‍സനെക്കുറിച്ച് ഭാര്യ

  ബിഗ് ബോസ് വീട്ടില്‍ തുടക്കം മുതല്‍ അഭിപ്രായ ഭിന്നതയുള്ളവരാണ് ഡോക്ടര്‍ റോബിനും ജാസ്മിന്‍ മൂസയും. എന്ത് കളിച്ചും ഗെയിം ജയിക്കുക എന്ന തന്ത്രവുമായി വന്നിരിക്കുന്ന വ്യക്തിയാണ് റോബിന്‍. എന്നാല്‍ ജാസ്മിന്‍ ആകട്ടെ ജെനുവിന്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ ഭിന്നത ആദ്യ ടാസ്‌ക് മുതല്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. പലപ്പോഴായി ഇരുവരും വലിയ വഴക്കുകളുണ്ടാക്കിയിട്ടുണ്ട്.

  ശത്രുത കാണിക്കുന്നെന്ന് റോണ്‍സണ്‍! വിക്രമനും മുത്തുവും അടിച്ച് പിരിയുമോ? ബിബി ഹൗസില്‍ വീണ ബോംബ്!

  Bigg Boss Malayalam

  ഇന്നലെ രാത്രി ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയ രംഗങ്ങള്‍ മത്സരാര്‍ത്ഥികളേയും താരങ്ങളേയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ രംഗങ്ങളില്‍ ജാസ്മിന്‍ റോബിന് അരികിലെത്തുകയും കെട്ടിപ്പിടിക്കുകയുമായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ വീക്കിലി ടാസ്‌കായ പാവകളിയില്‍ തന്റെ പാവയെ ഡെയ്‌സി മോഷ്ടിച്ചതിനെക്കുറിച്ച് വീണ്ടും ബ്ലെസ്ലി സംസാരിക്കുകയുണ്ടായി ഇന്നലെ. ഡെയ്‌സിയും ബ്ലെസ്ലിയും തമ്മില്‍ വലിയ തര്‍ക്കം തന്നെ ഇതിന്റെ പേരില്‍ ഉടലെടുത്തിരുന്നു. ഡെയ്‌സി പുറത്തിറങ്ങിയാലും മോഷ്ടിക്കുമെന്നാണ് ബ്ലെസ്ലി പറയുന്നത്. പലരും ബ്ലെസ്ലിയെ ഡെയ്‌സി ചെയ്തത് ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും അതിന് തയ്യാറാകാതെ ഡെയ്‌സി മോഷ്ടിക്കുമെന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ബ്ലെസ്ലി.

  ഇതിനിടെ കണ്ടന്റെ് ഉണ്ടാക്കണമെങ്കില്‍ വേറെ ആളെ പിടിക്കെന്ന് ഡെയ്‌സി ബ്ലെസ്ലിയോട് പറയുന്നുണ്ട്. ഈ സമയത്തായിരുന്നു ജാസ്മിന്‍ അടുക്കളയിലേക്ക് പോകുന്നതും ഡോക്ടറെ കെട്ടിപ്പിടിക്കുന്നതും. ജാസ്മിന്റെ ഭാഗത്തു നിന്നുമുണ്ടായ ഈ അപ്രതീക്ഷിതമായ നീക്കം ഡോക്ടര്‍ റോബിനേയും സഹ മത്സരാര്‍ത്ഥികളേയുമെല്ലാം ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്താണ് ജാസ്മിന്‍ ഇങ്ങനൊരു നീക്കം നടത്തിയതിന് പിന്നിലെ കാരണമെന്ന് തിരയുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. അതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭിപ്രായങ്ങളും ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

  ബ്ലെസ്ലിയും ഡെയ്‌സിയും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഡെയ്‌സിയും റോബിനും പാവ മോഷ്ടിച്ചത് തെറ്റല്ലെന്ന തിരിച്ചറിവാണ് ജാസ്മിനെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. മറ്റൊരു വാദം ബിഗ് ബോസ് വീട്ടില്‍ ആര്‍ക്കും എത്തിക്‌സില്ലെന്നും എല്ലാവരും ഫേക്ക് ആണെന്നും മനസിലായതിനാലാണെന്നാണ്. അതേസമയം വഴക്കുണ്ടാക്കുന്ന ഡെയ്‌സിയ്ക്കും ബ്ലെസ്ലിയ്ക്കും എങ്ങനെ കണ്ടന്റുണ്ടാക്കാം എന്ന് കാണിച്ചു കൊടുക്കുകയായിരുന്നു ജാസ്മിന്‍ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

  അതേസമയം അഞ്ചാമത്തെ ആഴ്ച പിന്നിടുമ്പോള്‍ ആരാകും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. ഇത്തവണ പുറത്ത് പോകുമോ ഇല്ലയോ എന്നറിയാനായി കാത്തു നില്‍ക്കുന്നത് ഒമ്പത് പേരാണ്. സ്ഥിരം സ്ഥാനാർത്ഥികളായ ജാസ്മിനും റോബിനും അക്കൂട്ടത്തില്‍ ഉണ്ട്. ഇവർക്ക് പുറമെ ലക്ഷ്മി പ്രിയ, ഡെയ്സി, നവീന്‍, റോണ്‍സണ്‍, ദില്‍ഷ, ബ്ലെസ്ലി, അപർണ എന്നിവരും നോമിനേഷനിലുണ്ട്. ശക്തമായൊരു നോമിനേഷന്‍ പട്ടികയാണിത്. ഇതില്‍ നിന്നും ആര് തന്നെ പുറത്ത് പോയാലും അത് വലിയ മാറ്റങ്ങളായിരിക്കും ബിഗ് ബോസ് വീട്ടിലുണ്ടാക്കുക എന്നുറപ്പാണ്. താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തുന്ന ദിവസമാണിത്. ആരാകും പുറത്താവുക എന്നത് കണ്ടറിയണം.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4: Jasmine Hugs Dr Robin, Everyone Is In Shock
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X