For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ഒരു ഹഗ്ഗ് മാത്രം മതി, റോബിന്‍ നല്ല ഗെയിമറെന്ന് സമ്മതിക്കുന്നു; പിണക്കം മാറിയത് എങ്ങനെയെന്ന് ജാസ്മിന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും ശക്തരുടെ പേരെടുക്കുകയാണെങ്കില്‍ അതില്‍ മുന്നില്‍ തന്നെയുണ്ടാകും ജാസ്മിന്‍ എം മൂസ എന്ന പേര്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ഇതുപോലൊരാള്‍ വന്നിട്ടുണ്ടാകില്ല. തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നു കൊണ്ട് താനായിട്ടായിരുന്നു ജാസ്മിന്‍ ഷോയില്‍ തരംഗം തീര്‍ത്തത്. ഒടുവില്‍ നിലപാടിന് വിരുദ്ധമായി ഷോ മുന്നോട്ട് പോകുന്നുവെന്ന് ബോധ്യപ്പെട്ട നിമിഷം ജാസ്മിന്‍ ഷോയില്‍ നിന്നും വാക്കൗട്ട് ചെയ്യുകയും ചെയ്തു.

  Also Read: വാ തുറന്നാല്‍ വിവരക്കേട്; എന്തുകൊണ്ട് റിയാസ് ബ്ലെസ്ലിയേക്കാള്‍ മികച്ചവനാകുന്നു?

  ഇപ്പോഴിതാ തന്റെ ബിഗ് ബോസ് വീട്ടിലെ യാത്രയെക്കുറിച്ചും റോബിനെക്കുറിച്ചും റിയാസിനെക്കുറിച്ചുമൊക്കെ ജാസ്മിന്‍ മനസ് തുറക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാസ്മിന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.


  ജീവിതം പോലെ തന്നെ ബിഗ് ബോസും പോസ്റ്റീവും നെഗറ്റീവുമുള്ളതാണ്. പക്ഷെ ജീവിതത്തില്‍ എന്ത് വേണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്കാകും. പക്ഷെ ബിഗ് ബോസില്‍ ആ ചോയ്‌സില്ല. എനിക്കത് വെല്ലുവിളിയായിരുന്നു. നന്നായി അഭിനയിക്കാന്‍ അറിയുമെങ്കില്‍ ബിഗ് ബോസില്‍ നല്ല മത്സരാര്‍ത്ഥിയാകാന്‍ സാധിക്കും. ഞാന്‍ ഞാനായിരിക്കാനാണ് തീരുമാനിച്ചതും ചെയ്തതുമെന്നാണ് ജാസ്മിന്‍ പറയുന്നത്.

  ഞാനൊരു കരുത്തയാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ വീട്ടിനുള്ളില്‍ എനിക്ക് മനസിലായി, മാനസികാരോഗ്യം എത്ര വലുതാണെന്ന്. എനിക്ക് അനുഭവപ്പെടുന്നത് വരെ പാനിക് അറ്റാക്ക് എന്നൊന്ന് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അവിടുത്തെ വൈബ് തന്നെ വേറെയാണ്. സംസാരിക്കാന്‍ ക്യാമറയല്ലാതെ വേറെയാരുമില്ല. ആ നിമിഷമാണ് ചുറ്റും പോസ്റ്റീവായ ചിന്തിക്കുന്നവരുണ്ടാകേണ്ടതിന്റെ പ്രധാന്യം മനസിലായത്. തകര്‍ന്നിരിക്കുമ്പോള്‍ ഊഷ്മളമായൊരു ആലിംഗ്നം മാത്രമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. വാക്കൗട്ട് ചെയ്യുക ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

  ആദ്യ ദിവസം മുതല്‍ തന്നെ റോബിന്റെ കാഴ്ചപ്പാടുകളുമായും ആളുകളെ പ്രൊവോക്ക് ചെയ്യുന്ന ഗെയിമുമായും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അവന്‍ എന്നോട് ചെയ്തത് കാണാതെ ഞാന്‍ പ്രതികരിച്ചത് മാത്രമാണ് പ്രേക്ഷകര്‍ കണ്ടിട്ടുള്ളതെന്നത് സങ്കടകരമാണ്. അവന്‍ നല്ല ഗെയിമറാണെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ എനിക്ക് പ്രധാനപ്പെട്ടതെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഞാന്‍ ശബ്ദമുയര്‍ത്തും. ഈയ്യടുത്ത് സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ സെറ്റില്‍ ഞങ്ങള്‍ കണ്ടുമുട്ടി. അവന്‍ എന്നെ പ്രൊവോക്ക് ചെയ്തില്ല, അതുകൊണ്ട് ഞങ്ങള്‍ നന്നായി പെരുമാറി. അടുത്ത തവണ അവന്‍ എന്നെ പ്രൊവോക്ക് ചെയ്താല്‍ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന റോബിനും ജാസ്മിനുമായും ഞങ്ങള്‍ മാറുമെന്നാണ് ജാസ്മിന്‍ പറയുന്നത്.

  ചിലരില്‍ എനിക്കൊരു ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. സ്ത്രീകള്‍ക്കെതിരെ ഒച്ചിയിടുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന പുരുഷനെ വാഴ്ത്തുന്ന മലയാളികളുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അത് തന്നെ ചെയ്യുന്ന പെണ്‍കുട്ടിയോടുള്ള സമീപനം വേറെയാണ്. ആളുകള്‍ക്ക് എന്നെ അംഗീകരിക്കുക ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ചും ലെസ്ബിയന്‍ ആയതിനാല്‍. എന്നാലും കുറച്ച് പേര്‍ക്കെങ്കിലും പ്രചോദനമാകാന്‍ സാധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു.


  എല്‍ജിബിടിക്യൂ പ്ലസ് സമൂഹത്തില്‍ നിന്നുമുള്ള ഒരാള്‍ എന്ന നിലയില്‍ ഷോയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. പ്രേക്ഷകരില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ ഷോയ്ക്ക് സാധിച്ചിട്ടുണ്ട്. കോള്‍ സെന്റര്‍ ടാസ്‌കില്‍ റിയാസ് എന്താണ് എല്‍ജിബിടിക്യു പ്ലസ് എന്ന് പറഞ്ഞതിലൂടെ പലര്‍ക്കും പഠിക്കാന്‍ സാധിച്ചിട്ടുണ്ടാകും. എല്ലാം പെട്ടെന്ന് മാറില്ല. പക്ഷെ മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയിരിക്കുന്നുവെന്നാണ് ജാസ്മിന്‍ അഭിപ്രായപ്പെടുന്നത്.

  Recommended Video

  മട്ടൻ ബിരിയാണിയും കഴിച്ച് ഓട്ടോയിൽ റോൻസനും ഭാര്യയും | *BiggBoss

  യോഗ്യരായ പലരും പുറത്താക്കപ്പെട്ടിട്ടുണ്ട്. അപര്‍ണയെ പോലെ. അവളുണ്ടാക്കിയ ഇംപാക്ട് ആര്‍ക്കുമറിയില്ല. ഷോയില്‍ പോസിറ്റിവിറ്റി കൊണ്ടുവന്ന ജെനുവിനായ വ്യക്തിയായിരുന്നു. ഇപ്പോള്‍ റിയാസ് നല്ല ഗെയിമറാണ്. താനായിരിക്കാന്‍ ഭയപ്പെടുന്നില്ല. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അത് കാണിക്കാന്‍ നാണിക്കുന്നില്ല. സമൂഹത്തില്‍ തന്റെ വാക്കുകളിലൂടേയും പ്രവര്‍ത്തികളിലൂടേയും മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുന്ന അവന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ജാസ്മിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

  English summary
  Bigg Boss Malayalam Season 4: Jasmine Opens Up About Bonding With Robin In Start Music
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X