അയാം ഡണ്‍! റോബിന് പിന്നാലെ ജാസ്മിനും പുറത്തേക്ക്; ബിഗ് ബോസില്‍ നിന്നും പിന്മാറി താരം

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ മാത്രമല്ല ഇതുവരെയുള്ള സീസണുകളെയെല്ലാം വച്ചു നോക്കുമ്പോഴും ഏറെ സംഭവബഹുലവും നാടകീയവുമായ ഒരാഴ്ചയാണ് ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. വീക്കിലി ടാസ്‌കിനിടെ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തെ തുടര്‍ന്ന് റോബിനെതിരെ ബിഗ് ബോസ് നടപടിയെടുത്തിയിരുന്നു.

റോബിനെ പുറത്താക്കുന്നതിന് മുന്നോടിയായി രഹസ്യ മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. റോബിനെ പുറത്താക്കുമോ അതോ തിരികെ കൊണ്ടു വരുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കണമെങ്കില്‍ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ എത്തണം. എന്നാല്‍ ഇപ്പോഴിതാ ആരാധകരെയാകെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം.

Bigg Boss Malayalam

ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയും ഫൈനല്‍ ഫൈവിലുണ്ടാകുമെന്ന് കണ്ണും പൂട്ടി ആരും പറയുകയും ചെയ്യുന്ന താരമായിരുന്നു ജാസ്മിന്‍ മൂസ. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന പ്രൊമോ വീഡിയോ ജാസ്മിന്റെ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. പ്രൊമോ വീഡിയോ പ്രകാരം റോബിന് പിന്നാലെ ജാസ്മിനും ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരിക്കുകയാണ്.

നേരത്തെ തന്നെ പലവട്ടം താന്‍ പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നതായി ജാസ്മിന്‍ വ്യക്തമാക്കിയിരുന്നു. റോബിനുമായുള്ള പ്രശ്‌നത്തിനിടെ പോലും ജാസ്മിന്‍ ഇത് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കണ്‍ഫെഷന്‍ റൂമിലെത്തി താന്‍ പോകാന്‍ ആഗ്രഹിക്കുന്നതായി ബിഗ് ബോസിനെ അറിയിച്ചിരിക്കുകയാണ് ജാസ്മിന്‍.

എനിക്ക് ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ല. അയാം ഫിസിക്കലി എക്‌സ്‌ഹോസ്റ്റഡ്, മെന്റലി ടയര്‍ഡ്, ഇമോഷണലി അയാം ഡണ്‍, അയാം ഡണ്‍. എനിക്ക് നില്‍ക്കാന്‍ പറ്റില്ല എന്നാണ് കരഞ്ഞു കൊണ്ട് ജാസ്മിന്‍ ബിഗ് ബോസിനോട് പറയുന്നത്. ഇതോടെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ എല്ലാവരോടും യാത്ര പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാം എന്ന് ബിഗ് ബോസ് അറിയിക്കുകയാണ്. പിന്നാലെ നന്ദി പറഞ്ഞ് മുന്‍ വാതിലിലൂടെ തന്നെ ജാസ്മിന്‍ പുറത്തേക്ക് വരുന്നതായും കാണാം.

ജാസ്മിന്റെ പിന്‍മാറ്റം പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. അടിയും വഴക്കും മാത്രമല്ല തമാശകള്‍ പറയുന്നതിലും ടാസ്‌കുകള്‍ ചെയ്യുന്നതിലും മുന്നിലായിരുന്നു ജാസ്മിന്‍. ഷോയെ ലൈവാക്കി നിര്‍ത്തിയതില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന താരമാണ് പിന്മാറിയിരിക്കുന്നത്. മുന്‍വാതിലിലൂടെ തന്നെ പോയതിനാല്‍ തിരികെ വരാനുള്ള സാധ്യതില്ലെന്നാണ് കരുതപ്പെടുന്നത്. ജാസ്മിന്‍ പോയ സാഹചര്യത്തില്‍ റോബിനെ തിരികെ കൊണ്ടു വരുമോ അതോ റോബിനും ജാസ്മിനും ഒരാഴ്ച തന്നെ യാത്ര പറഞ്ഞ് പോവുമോ എന്നും കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X