എട്ട് മാസത്തെ ക്രാഷ് കോഴ്‌സും 18 ലക്ഷവും വേസ്റ്റ്! റോബിന്റെ പുറത്താകലിനെ കളിയാക്കി ജാസ്മിന്‍

കഴിഞ്ഞ ദിവസം ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ജാസ്മിന്‍ ഷോയില്‍ നിന്നും പിന്മാറിയത്. സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അയോഗ്യനാക്കിയ റോബിനെ തിരികെ കൊണ്ടു വരാന്‍ നോക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ജാസമിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറിയത്. താരത്തിന്റെ ഇറങ്ങിപ്പോക്ക് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം.

റോബിനെ തിരികെ കൊണ്ടു വരുന്നിടത്ത് നില്‍ക്കാന്‍ തന്റെ ആത്മാഭിമാനം അനുവഗിക്കുന്നില്ലെന്നും അതിനാല്‍ തന്നെ പുറത്ത് വിടണമെന്നും ജാസ്മിന്‍ ബിഗ് ബോസിനോട് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ താരം മറ്റുള്ളവരോട് കാര്യം പറഞ്ഞ ശേഷം സിനിമാ സ്‌റ്റൈലില്‍ സിഗരറ്റും കത്തിച്ച് വലിച്ച് പുറത്തേക്ക് വരികയായിരുന്നു. സോഷ്യല്‍ മീഡിയയിലെങ്ങും ജാസ്മിന്റെ ഇറങ്ങി പോക്കാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

Bigg Boss Malayalam

പുറത്ത് വന്നതിന് ശേഷം സോഷ്യല്‍ മീഡിയയിലും സജീവമാണ് ജാസ്മിന്‍. പതിനെട്ട് ലക്ഷം പിആര്‍ കൊടുത്ത് ആര്‍മി ഉണ്ടാക്കാന്‍ പറ്റിയില്ല മുത്തുമണികളേ, ഇത് വച്ച് അഡ്ജസ്റ്റ് ചെയ്‌തോളനേ എന്നാണ് താന്‍ പുറത്തേക്ക് വരുന്നതിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് ജാസ്മിന്‍ പറയുന്നത്. തനിക്കെതിരെയുള്ള റോബിന്‍ ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട് ജാസ്മിന്‍.

സീക്രട്ട് റൂമില്‍ പോയി ഇനി ഞാന്‍ 200 ശതമാനം കൊടുത്തോളാം എന്നെ പറഞ്ഞു വിടരത് എന്ന് എരക്കാന്‍ ഇത് റോബിനല്ല. ഞന്‍ ജാസ്മിന്‍ എം മൂസ ആണ്. സീക്രട്ട് റൂം ലോക്ക് ആയത് കൊണ്ട് അവിടെ പോയി പൊടിക്കാന്‍ പറ്റിയില്ല. അത് ആ ചെടി വച്ച് അഡ്ജസ്റ്റ് ചെയ്തു. നിങ്ങ കെടന്ന് മോങ്ങ് എന്നാണ് റോബിന്‍ ആരാധകരോടായി ജാസ്മിന്‍ പറയുന്നത്. പിന്നാലെ റോബിനെതിരെ ജാസ്മിന്‍ ഉപയോഗിച്ച വെര്‍ബല്‍ അബ്യൂസ്, വ്യക്തിവൈരാഗ്യം തുടങ്ങിയ കാര്യങ്ങള്‍ ജാസ്മിനും ചെയ്യാറുണ്ടെന്ന വാദത്തിനും താരം മറുപടി നല്‍കുന്നുണ്ട്.

അതെ തന്തയ്ക്ക് വിളിച്ചവന്റെ തന്തയ്ക്ക് അന്തസായി തിരിച്ച് വിളിക്കും. മറ്റുള്ളവരെ മെന്റല്‍ ടോര്‍ച്ചറിംഗ് ചെയ്യുന്നവന്റെ അണ്ണാക്കില്‍ പോയി ടോര്‍ച്ചര്‍ ചെയ്യും. തെണ്ടിത്തരം കാണുന്നവനെ പേഴ്‌സണല്‍ ഗ്രഡ്ജ് വച്ച് തന്നെ പെരുമാറും. പക്ഷെ ഒരു വ്യത്യാസമുണ്ട്. ഇത് സ്‌ക്രീന്‍ മൈിന് വേണ്ടി ഇരന്ന് ഉണ്ടാക്കുന്നതല്ല. അത് തെറ്റാണെന്ന് പറഞഅഞ് ഇറങ്ങി പോകാന്‍ പറഞ്ഞാല്‍ അന്തസായി വും. അല്ലാണ്ട് കാല് പിടിച്ച് 200 ശതമാനം കൊടുത്തോളാം എന്ന് പറഞ്ഞ് നട്ടെല്ല് വളച്ചു നിക്കില്ല. അതാണ് വ്യത്യാസം എന്നാണ് ജാസ്മിന്‍ പറയുന്നത്.

ഗെയിമിനെ ഗെയിമായി കാണണമെന്നും വ്യക്തിവൈരാഗ്യം കാണിക്കരുതെന്നും ഷോ കഴിഞ്ഞാല്‍ അതവിടെ കളയണമെന്നുമൊക്കെ പറയുന്നയാള്‍ക്കും ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. ഡാ, തെണ്ടിത്തരം അകത്താണേലും പുറത്താണേലും ജാസ്മിന്‍ എം മൂസയ്ക്ക് ഒന്ന് തന്നെയാണ്. ഉള്ളില്‍ വേറെ പുറത്ത് വേറെ എന്ന് പറഞ്ഞ് കളിക്കാന്‍ ഞാന്‍ നിന്റെ റോബിന്‍ അല്ല. കളിക്കകത്താണേലും പുറത്താണേലും ഇതാണ് യഥാര്‍ത്ഥ ഞാന്‍ എന്നാണ് ജാസ്മിന്‍ നല്‍കിയ മറുപടി.

അതേസമയം ഇപ്പോഴിതാ റോബിനും പുറത്തായിരിക്കുകയാണ്. റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയത്. ഈ വാര്‍ത്തയോടും ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നുണ്ട്. എട്ട് മാസത്തെ ക്രാഷ് കോഴ്‌സും പതിനെട്ട് ലക്ഷത്തിന്റെ പിആര്‍ വര്‍ക്കും വേസ്റ്റായി എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. നേരത്തെ പറഞ്ഞത് പോലെ തന്നെ ജാസ്മിന്‍ താന്‍ പോകുമ്പോള്‍ കൂടെ റോബിനേയും കൂട്ടിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X