ഏറ്റവും വേദനിപ്പിച്ചത് ഉമ്മ, വീട്ടിലേക്ക് തിരിച്ചു പോകില്ല; ഉമ്മയെ വെറുക്കുന്നത് എന്തിനെന്ന് ജാസ്മിന്‍

ആറാമത്തെ ആഴ്ചയിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. മത്സരാവേശം ശക്തമായതോടെ ചോരവരെ കളത്തില്‍ വീണു കഴിഞ്ഞു. അടിയും വഴക്കും മാത്രമല്ല നല്ല സൗഹൃദത്തിനും പ്രണയത്തിനും വരെ ബിഗ് ബോസ് വീട്ടില്‍ സാന്നിധ്യമുണ്ട്. പോരാട്ടത്തിന്റേയും തിരിച്ചുവരവിന്റേയും കഥ പറയാനുള്ളവരുമുണ്ട് ഇത്തവണ ബിഗ് ബോസ് വീട്ടില്‍. ബിഗ് ബോസ് വീട്ടിലുള്ളവരില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച താരമായിരിക്കും ജാസ്മിന്‍ മൂസ. തന്റെ ജീവിത കഥ ഒരിക്കല്‍ ജാസ്മിന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ രണ്ട് വിവാഹം കഴിക്കേണ്ടി വന്നിരുന്നു ജാസ്മിന്. വിവാഹ ജീവിതത്തില്‍ പക്ഷെ ഓര്‍ക്കാന്‍ നല്ലതൊന്നുമുണ്ടായിരുന്നില്ല. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതിനെക്കുറിച്ച് താരം മനസ് തുറന്നിരുന്നു. ഇഇപ്പോഴിതാ തന്റെ വീട്ടുകാരെക്കുറിച്ചുള്ള ജാസ്മിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇന്നലെ അപര്‍ണയോടാണ് ജാസ്മിന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

വീട്ടിലേക്ക് തിരികെ പോകില്ല

താന്‍ ഇനി വീട്ടിലേക്ക് തിരികെ പോകില്ലെന്നും അതിന് സീറോ ചാന്‍സാണുള്ളതെന്നുമായിരുന്നു ജാസ്മിന്‍ പറഞ്ഞത്. ഇനിയൊരു തിരിച്ചു പോക്കുണ്ടാകുമോ എന്ന അപര്‍ണയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജാസ്മിന്‍. വീട്ടുകാര്‍ ഇപ്പോള്‍ ഷോ കാണുന്നുണ്ടാകില്ലേ, ഇത് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് തിരിച്ച് വിളിച്ചാല്‍ പോകുമോ എന്നായിരുന്നു അപര്‍ണയുടെ ചോദ്യം. എന്നാല്‍ അതിന് സീറോ ചാന്‍സ് പോലുമില്ലെന്ന് ജാസ്മിന്‍ പറഞ്ഞു. ഞാന്‍ പോവില്ല, എനിക്ക് പോകണം എന്ന തോന്നല്‍ പോലുമില്ല, അത് സംഭവിക്കുകയില്ലെന്ന് ജാസ്മിന്‍ വ്യക്തമാക്കുകയായിരുന്നു.

മാപ്പ്

ജീവിതത്തില്‍ എപ്പോഴെങ്കിലും വീട്ടുകാര്‍ക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു അപര്‍ണ പിന്നീട് ചോദിച്ചത്. ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടി അവര്‍ക്കുള്ള മാപ്പ് താന്‍ പണ്ടേ കൊടുത്തതാണെന്നായിരുന്നു. എന്നാല്‍ തനിക്ക് അവരുമായി ഡീല്‍ ചെയ്യേണ്ടതില്ലെന്നും ജാസ്മിന്‍ വ്യക്തമാക്കി. ആകെയുള്ളൊരു കുഴപ്പം എടിഎം കാര്‍ഡ് വരുമ്പോള്‍ വീട്ടിലെ അഡ്രസിലേക്കാണ് പോകുന്നതെന്നും അത് കിട്ടിയാല്‍ കൊള്ളാമെന്നുമാണ് ജാസ്മിന്‍ തന്റേതായ ശൈലിയില്‍ തമാശയായി പറയുന്നത്. പിന്നാലെയായിരുന്നു ജാസ്മിനോട് ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ആരായിരുന്നുവെന്ന് അപര്‍ണ ചോദിക്കുന്നത്.

ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്

തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ആരെന്ന ചോദ്യത്തിന് എന്റെ ഉമ്മ എന്നായിരുന്നു ജാസ്മിന്‍ നല്‍കിയ മറുപടി. ഇതിന് ജാസ്മിന് രണ്ടാമതൊന്ന് ചിന്തിക്കുക പോലും വേണ്ടായിരുന്നു. അവര്‍ തന്നെ ഒരിക്കലും മനസിലാക്കിയിരുന്നില്ലെന്നും താന്‍ എല്ലാം സഹിച്ച് തിരിച്ച് വരുമ്പോഴും മറ്റുള്ളവര്‍ എന്ത് പറയും എന്നതായിരുന്നു അവരുടെ പ്രശ്‌നം എന്നാണ് ജാസ്മിന്‍ പറയുന്നത്. പിന്നാലെ സഹോദരങ്ങളെക്കുറിച്ചായി അപര്‍ണയുടെ ചോദ്യം. എന്നാല്‍ തങ്ങളുടെ ഫാമിലിയില്‍ സഹോദരങ്ങള്‍ തമ്മില്‍ അത്ര വലിയൊരു അടുപ്പമുണ്ടായിരുന്നില്ലെന്നാണ് ജാസ്മിന്‍ പറയുന്നത്. സഹോദരങ്ങള്‍ വിവാഹം കഴിക്കുകയും കുട്ടികളൊക്കെയായി ജീവിക്കുകയാണെന്നും ജാസ്മിന്‍ പറയുന്നു. അവരൊക്കെ യാഥാസ്ഥിതിക ചിന്താഗതിക്കാരാണെന്നും ജാസ്മിന്‍ പറയുന്നുണ്ട്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
നോമിനേഷന്‍

തനിക്ക് തിരികെ പോകണമെന്നോ അവരെയൊക്കെ കാണണമെന്നോയുള്ള ആഗ്രഹം ഒരു തരി പോലുമില്ലെന്നും ജാസ്മിന്‍ പറയുന്നു. നേരത്തെ സെല്‍ഫി ടാസ്‌കില്‍ ജാസ്മിന്‍ തന്റെ ജീവിതകഥ വെളിപ്പെടുത്തിയിരുന്നു. ആദ്യ രാത്രിയില്‍ തന്നെ ഭര്‍ത്താവില്‍ നിന്നുമുണ്ടായ മര്‍ദ്ദനത്തെക്കുറിച്ചും പീഡനത്തെക്കുറിച്ചുമൊക്കെ ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് താന്‍ വീട് വിട്ടിറങ്ങിയതിനെക്കുറിച്ചും ബോഡി ബില്‍ഡറായി മാറിയതുമൊക്കെ ജാസ്മിന്‍ തുറന്ന് സംസാരിച്ചിരുന്നു.

അതേസമയം ആറാം ആഴ്ചയിലെ നോമിനേഷന്‍ പട്ടികയിലും ജാസ്മിന്റെ പേരുണ്ട്. ഏഴ് പേരാണ് ഇത്തവണ നോമിനേഷനിലുള്ളത്. ജാസ്മിന് പുറമെ നിമിഷ, റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ, റോണ്‍സണ്‍ എന്നിവരാണ് നോമിനേഷനിലുള്ളത്. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത് രണ്ടു പേരായിരുന്നു. നവീനും ഡെയ്‌സിയുമായിരുന്നു പോയ വാരം യാത്ര പറഞ്ഞത്. ഇവരില്‍ ആരെങ്കിലും തിരിച്ചുവരാനുള്ളൊരു സാധ്യത പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X