ലാല്‍ സാറായിരുന്നു സ്‌ക്രിപ്റ്റ് വായിച്ചു തന്നിരുന്നത്! റോബിന്‍ ആരാധകരെ ട്രോളി ജാസ്മിന്‍
ആരാധകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിക്കുകയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത സംഭവങ്ങളായിരുന്നു പോയ വാരം ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ അരങ്ങേറിയത്. ബിഗ് ബോസ് വീട്ടിലെ ശക്തരില്‍ ശക്തരയായ രണ്ട് പേരെയാണ് ഒരേ ആഴ്ച തന്നെ ഷോയ്ക്ക് നഷ്ടമായത്. ഫൈനലിലെത്തുമെന്ന് എതിരാളികള്‍ പോലും ഉറപ്പിച്ച് പറഞ്ഞിരുന്ന ജാസ്മിനും റോബിനുമാണ് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുന്നത്.
സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ റോബിനെ പുറത്താക്കിയപ്പോള്‍ ഷോയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി കൊണ്ട് ജാസ്മിന്‍ സ്വയം പുറത്തേക്ക് പോവുകയായിരുന്നു. ജാസ്മിന്റെ പുറത്താകല്‍ ബിഗ് ബോസിലൊരു പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഷോയുടെ നിലപാടുകളെ തന്നെ ചോദ്യം ചെയ്താണ് ജാസ്മിന്‍ ഇറങ്ങിപ്പോയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

പുറത്ത് വന്ന ശേഷം റോബിന്‍ ആരാധകര്‍ക്കെതിരെ തുറന്നടിക്കുകയാണ് ജാസ്മിന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ റോബിന് ആരാധകര്‍ വലിയ സ്വീകരണം നല്‍കിയിരുന്നു. താരത്തിന്റെ ആരാധകരുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇതിനിടെ ഒരു പെണ്‍കുട്ടി ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണെന്നും ജാസ്മിനോട് എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടെന്നും ആരോപിക്കുകയായിരുന്നു.
'''ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണ്, ജാസ്മിനെ കൂടെക്കൂടെ മെഡിക്കല്‍ റൂമിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു'' എന്നായിരുന്നു റോബിന്‍ ആരാധിക കരഞ്ഞു കൊണ്ട് പറഞ്ഞത്. ഈ പ്രതികരണത്തിനെതിരെ ജാസ്മിന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു ജാസ്മിന്‍.

''യെസ് ഞാന്‍ മെഡിക്കല്‍ റൂമില്‍ പോയി ചിക്കന്‍ ബിരിയാണി തിന്നോണ്ടിരിക്കുമ്പോള്‍ ലാല്‍ സാര്‍ ആയിരുന്നു ഡെയ്‌ലി സ്‌ക്രിപ്റ്റ് വായിച്ചു തന്നിരുന്നത്. യെവടെന്നു വരുന്നടേയ് ഇതൊക്കെ'' എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. താരത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നേരത്തേയും താരം റോബിന്‍ ആരാധകര്‍ക്ക് ചുട്ടമറുപടി നല്‍കിയിരുന്നു.
കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്‌കിനിടെ സഹ മത്സരാര്‍ത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനായിരുന്നു റോബിനെ ഷോയില്‍ നിന്നും പുറത്താക്കുന്നത്. നിയമലംഘനം നടത്തിയ റോബിന്‍ ഷോയില്‍ തുടരാന്‍ യോഗ്യനല്ലെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. പിന്നീട് റോബിനോടും റിയാസിനോടും മറ്റ് താരങ്ങളോടും നടന്ന സംഭവത്തെക്കുറിച്ച് ബിഗ് ബോസ് ആരാഞ്ഞിരുന്നു. ഇതോടെ റോബിനെ തിരികെ കൊണ്ടു വരാനുള്ള നീക്കം നടക്കുന്നതായി ആരോപിച്ചായിരുന്നു ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറിയത്.

തനിക്ക് ആത്മാഭിമാനമാണ് വലുതെന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്. റോബിന്റേയും തന്റേയും ചെടിച്ചട്ടികള്‍ എറിഞ്ഞുടച്ച ശേഷം മുന്‍വാതിലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു ജാസ്മിന്‍. ചുണ്ടത്ത് സിഗരറ്റും കത്തിച്ചുവച്ചു കൊണ്ടുള്ള ജാസ്മിന്റെ പോക്ക് തീര്‍ത്തും സിനിമാറ്റിക് ആയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും താരത്തിന്റെ നിലപാടിന് കയ്യടിയുമായി നിരവധി പേര്‍ എത്തുകയും ചെയ്തിരുന്നു.
Recommended Video

അതേസമയം, ഇതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് നഷ്ടമായത് രണ്ട് ജനപ്രീയ താരങ്ങളെയാണ്. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ റോബിന് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ റോബിനേയും കാത്ത് ആരാധകര്‍ നില്‍പ്പുണ്ടായിരുന്നു. താരത്തിന് മാലയിട്ട്, കപ്പ് നല്‍കിയാണ് ആരാധകര്‍ വരവേറ്റത്. ഇതിന്റെ ദൃശ്യങ്ങളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
റോബിനും ജാസ്മിനും പുറത്തായതോടെ ബിഗ് ബോസ് വീട്ടിലെ രംഗങ്ങളും മാറി മറഞ്ഞിരിക്കുകയാണ്. ടോപ് ഫൈവിലെത്തുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്ന രണ്ട് പേരാണ് പുറത്തായിരിക്കുന്നത്. ഇനി അവശേഷിക്കുന്നവരില്‍ ആരൊക്കെ അവസാന ഘട്ടത്തിലേക്ക് എത്തുമെന്നത് കണ്ടറിയേണ്ടതാണ്. ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications