റോബിന്റെ മുഖം നിലത്തിട്ട് അടിച്ച് കലിതീര്‍ത്ത് ജാസ്മിന്‍; ചെവി പൊത്തി റോബിന്‍; ബിഗ് ബോസിന്റെ ചതി!

ബിഗ് ബോസ് മലയാളം സീസണ്‍ 4 നോട് ഒരാള്‍ കൂടി യാത്ര പറഞ്ഞിരിക്കുകയാണ്. സീരിയില്‍ താരം സുചിത്രയാണ് ഇന്നലെ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. വൈകാരികമായൊരു യാത്ര പറച്ചിലായിരുന്നു സുചിത്രയുടേത്. സുചിത്രയുടെ പുറത്താകല്‍ പലര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം അടുത്ത പുറത്താകല്‍ ആരുടേതായിരിക്കും എന്ന് തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള നോമിനേഷന്‍ ഇന്ന് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറി.

പതിവിന് വിപരീതമായി ഇത്തവണ ബിഗ് ബോസ് താരങ്ങള്‍ക്കായി നല്‍കിയത് ഓപ്പണ്‍ നോമിനേഷനായിരുന്നു. മുറ്റത്ത് വച്ചിരിക്കുന്ന കോലത്തിലെ കുടത്തില്‍ നോമിനേറ്റ് ചെയ്യുന്ന വ്യക്തിയുടെ ഫോട്ടോ ഒട്ടിച്ച ശേഷം അടിച്ച് പൊട്ടിക്കുക എന്നതായിരുന്നു നോമിനേഷന്റെ രീതി. നോമിനേഷന്‍ തുടങ്ങുന്നതിന് മുന്നോടിയായി റിയാസിനും റോബിനും ബിഗ് ബോസ് ഒരു പാരയും പണിതു. വിശദമായി വായിക്കാം തുടര്‍ന്ന്.

റോബിനും റിയാസും

നേരത്തെ ബിഗ് ബോസ് വീട്ടില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് ശിക്ഷ നേരിട്ടവരാണ് റോബിനും റിയാസും. ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇത്തവണ ഇരുവര്‍ക്കും നോമിനേറ്റ് ചെയ്യാനുള്ള അവകാശമില്ലെന്ന് അറിയിക്കുകയായിരുന്നു ബിഗ് ബോസ് ചെയ്തത്. ബിഗ് ബോസിന്റെ തീരുമാനം പ്രേക്ഷകര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

റോണ്‍സണ്‍ ആയിരുന്നു ആദ്യം വോട്ട് ചെയ്യാനെത്തിയത്. റോണ്‍സണ്‍ ആദ്യം തിരഞ്ഞെടുത്തത് ബ്ലെസ്ലിയെ ആയിരുന്നു. റിവഞ്ച് ആയിരുന്നു കാരണമായി പറഞ്ഞത്. രണ്ടാമതായി പറഞ്ഞ പേര് റിയാസ് എന്നതായിരുന്നു. റിയാസുമായുള്ള സൗഹൃദം മറന്നാണ് റോണ്‍സണ്‍ നോമിനേറ്റ് ചെയ്തത്. റിയാസിന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ടെങ്കിലും മോശം വാക്കുപയോഗിക്കുന്നത് ആവര്‍ത്തിച്ചുവെന്നായിരുന്നു റോണ്‍സണ്‍ പറഞ്ഞ കാരണം.

ദില്‍ഷ

രണ്ടാമതായി വന്ന വിനയ് ദില്‍ഷ, ബ്ലെസ്ലി എന്നിവരുടെ പേരുകളായിരുന്നു പറഞ്ഞത്. ദില്‍ഷയുടേതായൊരു സ്‌പേസ് കണ്ടെത്തേണ്ട സമയമായെന്നും ചിലരില്‍ മാത്രം ഒതുങ്ങി നില്‍ക്കുക. ഡെയ്‌ലി ചെയ്യുന്ന ജോലികളില്‍ ഇന്‍വോള്‍വ്‌മെന്റില്ലെന്നും വിനയ് പറഞ്ഞു. കഴിഞ്ഞ ആഴ്ചത്തെ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബ്ലെസ്ലിയുടെ പേര് പറഞ്ഞത്. പേഴ്‌സണലി ബ്ലെസ്ലിയ്ക്ക് തന്നോട് ഇഷ്ടക്കുറവുണ്ടെന്നും എനിക്കെതിരെ അമ്പുകള്‍ അയക്കുന്നുവെന്നും വിനയ് പറയുന്നു.

അഖില്‍ ആദ്യം പറഞ്ഞത് ബ്ലെസ്ലിയുടെ പേരായിരുന്നു. തെറ്റിനെ അംഗീകരിക്കുന്നില്ലെന്നും പോയ ആഴ്ചയിലെ കാര്യങ്ങളും ചൂണ്ടിക്കാണിച്ചായിരുന്നു നോമിനേഷന്‍. രണ്ടാമതായി പറഞ്ഞത് റോബിന്റെ പേരായിരുന്നു. ഇതും പ്രതീക്ഷിച്ചൊരു വോട്ടായിരുന്നു. അടുത്താഴ്ച പോകും എന്ന് പറഞ്ഞ് മറ്റുള്ളവരെ തളര്‍ത്തുകയാണെന്നും ആരാണ് പോകേണ്ടതെന്ന് പറയാനുള്ള ഡ്യൂട്ടി ബിഗ് ബോസ് റോബിനെ ഏല്‍പ്പിച്ചിട്ടുണ്ടോ? എന്നും അഖില്‍ ചോദിക്കുന്നുണ്ട്. പ്രൊവോക്ക് ചെയ്യാനും മാനസികമായി ഡൗണ്‍ ആക്കാനും ശ്രമിക്കുകയാണെന്നും അഖില്‍ പറഞ്ഞു.

സേഫ് ഗെയിം

ധന്യ പക്ഷെ സേഫ് ഗെയിം ആയിരുന്നു കളിച്ചത്. ധന്യ പറഞ്ഞ ആദ്യത്തെ പേര് റോബിന്റേതായിരുന്നു. എന്നാല്‍ താന്‍ എടുക്കാനിരുന്നത് വേറൊരു പേരായിരുന്നുവെന്നും പക്ഷെ എടുത്താല്‍ ചിന്തിക്കുക വേറൊരു രീതിയിലായിരിക്കുമെന്നും അതിനാല്‍ ആണ് റോബിന്റെ പേര് പറയുന്നതെന്നുമായിരുന്നു ധന്യ പറഞ്ഞത്. നല്ലൊരു എതിരാളിയായതിനാലാണ് റോബിന്റെപേര് പറയുന്നതെന്നും ധന്യ പറഞ്ഞു. രണ്ടാമത്തെ പേര് റിയാസ് ആിരുന്നു. റിയാസിനും ഗെയിം എങ്ങനെ കൊണ്ടു പോകാം എന്നറിയാം എന്നായിരുന്നു ധന്യ പറഞ്ഞത്. പിന്നീട് താന്‍ പറയാനിരുന്ന പേരുകള്‍ റോണ്‍സന്റേയും ജാസ്മിന്റേയും ആയിരുന്നുവെന്ന് ധന്യ പറയുന്നുണ്ട്.

ലക്ഷ്മി പ്രിയ പറഞ്ഞ ആദ്യത്തേ പേര് ബ്ലെസ്ലിയുടേതായിരുന്നു. സ്വന്തം തെറ്റ് അംഗീകരിക്കാത്തതിനാലാണ് ബ്ലെസ്ലിയെ പറയുന്നതെന്നും ലക്ഷ്മി പറഞ്ഞു. റണ്ടാമത്തെ പേര് റിയാസ് ആയിരുന്നു. ഇതുവരെ നോമിനേഷനില്‍ വന്നില്ലല്ലോ എന്നതായിരുന്നു ലക്ഷ്മിയുടെ കാരണം. പിന്നെ വന്ന ബ്ലെസ്ലി പറഞ്ഞത് അഖിലിന്റെ പേരായിരുന്നു. ദേഷ്യപ്പെട്ടാല്‍ വയലന്‍സ് ആണ് അഖിലെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്്. അഴിമതിക്കാരനാണെന്നും ബ്ലെസ്ലി പറഞ്ഞു. രണ്ടാമത്തെ പേര് റിയാസ് ആയിരുന്നു. മോഹന്‍ലാല്‍ ശിക്ഷ കൊടുത്തിട്ടും ശിക്ഷ സ്വീകരിച്ചില്ലെന്നും തെറി വിളിയുമായിരുന്നു കാരണമായി പറഞ്ഞത്.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
നോമിനേഷനിലുള്ളത്

ദില്‍ഷ പറഞ്ഞ പേരുകള്‍ റോണ്‍സണ്‍, വിനയ്. എന്നിവയായിരുന്നു. സ്വന്തമായൊരു നിലപാടില്ല. എന്തെങ്കിലും പറഞ്ഞാല്‍ അതിന് എതിര്‍ത്തും പിന്തുണച്ചും സംസാരിക്കുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു വിനയ്‌ക്കെതിരെ ദില്‍ഷ പറഞ്ഞ കാരണം. റോണ്‍സണ്‍ പത്താം വീക്കിലെത്തി നില്‍ക്കുമ്പോഴും സേഫ് ഗെയിം കളിക്കുന്നുവെന്നും ഉള്‍വലിയുന്ന സ്വഭാവമാണെന്നുമായിരുന്നു ദില്‍ഷ പറഞ്ഞത്. പിന്നെയായിരുന്നു ജാസ്മിന്‍ വന്നത്.

ജാസ്മിന്‍ പ്രതീക്ഷിച്ചത് പോലെ റോബിന്റെ പേരാണ് പറഞ്ഞത്. റോബിന്റെ മുഖമുള്ള ചിത്രം തറയിലിട്ട് അടിക്കുകയായിരുന്നു ജാസ്മിന്‍ ചെയ്തത്. ഈ വീട്ടിലെ ഏറ്റവും കൂടുതല്‍ ഇമേജ് കോണ്‍ഷ്വസ് ആയ വ്യക്തി. ഫേക്ക് ആയി നില്‍ക്കുന്നത് ഇമേജിനെക്കുറിച്ചുള്ള ചിന്തയാണ്. താന്‍ ചെയ്യുന്ന തെണ്ടിത്തരത്തെ പുറത്തുള്ളവര്‍ ജഡ്ജ് ചെയ്യാതിരിക്കാനാണ് വെറും റോബിന്‍ രാധാകൃഷ്ണന്‍ താന്‍ ഫേക്ക് ആണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയുന്നതെന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്. സെല്‍ഫിഷ്. കുത്തിത്തിരിപ്പുണ്ടാക്കി ചെറിയ പ്രശ്‌നം വലുതാക്കി ക്യാമറയുടെ അറ്റന്‍ഷന്‍ നേടുകയാണെന്നും ജാസ്മിന്‍ പറഞ്ഞു.

ജാസ്മിന്‍ തന്നെക്കുറിച്ച് സംസാരിക്കുമ്പോള്‍ റോബിന്‍ തന്റെ ചെവി പൊത്തി നിന്നു കൊണ്ട് കളിയാക്കുകയായിരുന്നു ചെയ്തത്. റോബിന്‍ പലരേയും മെന്റലി ഹര്‍ട്ടാക്കുന്നു. നീ പോയിട്ടേ ഞാന്‍ പോകൂ എന്ന് പറഞ്ഞ് തളര്‍ത്തുകയാണെന്നും ജാസ്മിന്‍ പറഞ്ഞു. എന്നാല്‍ ഞാനും നോമിനേഷനില്‍ സ്ഥിരമായി വരികയും തിരിച്ചുവരികയും ചെയ്യുന്ന വ്യക്തിയാണെന്നും തനിക്കും ജനങ്ങള്‍ വോട്ട് ചെയ്യുന്നുണ്ടെന്നും ജാസ്മിന്‍ ചൂണ്ടിക്കാണിച്ചു. ബിഗ് ബോസ് വീട്ടില്‍ നിന്നും പോകാന്‍ ഏറ്റവും അര്‍ഹന്‍ റോബിന്‍ ആണെന്നും ജാസ്മിന്‍ പറഞ്ഞു.

എല്ലാതവണേയും പറയുന്നത് പോലെ റോബിനെ പറയുകയാണെന്നും അതേസമയം, ഞാന്‍ പോകുന്നത് വരെ തീരുമാനം മാറില്ലെന്നും ജാസ്മിന്‍ പറഞ്ഞു. രണ്ടാമതായി നോമിനേറ്റ് ചെയ്തത് ബ്ലെസ്ലിയെയായിരുന്നു. ബ്ലെസ്ലി സ്ത്രീകളെ ലക്ഷ്യം വച്ച് കളിക്കുന്നുവെന്നും വ്യക്തിപരമായി പകരം വീട്ടുകയായിരുന്നു ക്യാപ്റ്റന്‍ ആയപ്പോള്‍ ചെയ്തതെന്നുമായിരുന്നു ജാസ്മിന്‍ പറഞ്ഞത്.

ഇതോടെ ആറ് വോട്ടുകളുമായി ബ്ലെസ്ലി. അഞ്ച് വോട്ടുകളുമായി റിയാസ്. മൂന്ന് വോട്ടുകളുമായി റോബിന്‍. ഒരു വോട്ട് വീതം നേടി റോണ്‍സണ്‍, അഖില്‍. ദില്‍ഷ. വിനയ് എന്നിവരുമാണ് ഇത്തവണ നോമിനേഷനിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X