“ബിഗ്ഗ്‌ബോസ് റോബിനെ തിരിച്ചു കൊണ്ടുവന്നാൽ ഞാൻ റിയാസിനെ അടിക്കും”; കലിപ്പ് അടങ്ങാതെ ജാസ്മിന്‍
ബിഗ് ബോസ് വീടിനെയാകെ ഇളക്കി മറച്ചിരിക്കുകയാണ് റോബിനും റിയാസും തമ്മിലുള്ള പ്രശ്‌നം. ടാസ്‌കിനിടെയുണ്ടായ വഴക്കില്‍ റിയാസിനെ കയ്യേറ്റം ചെയ്തതോടെ നിയമലംഘനം നടത്തിയതിന് റോബിനെ പുറത്താക്കുകയായിരുന്നു ബിഗ് ബോസ്. താരം ഇപ്പോള്‍ സീക്രട്ട് റൂമിലാണുള്ളത്, വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ വരുന്നതോടെ മാത്രമായിരിക്കും റോബിന്റെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുകയുള്‌ളൂവെന്നാണ് അറിയാന്‍ സാധിക്കുന്നത്.
അതേസമയം, റോബിന്‍ വിഷയത്തില്‍ റിയാസിന്റെ അഭിപ്രായം തേടിയിരുന്നു ബിഗ് ബോസ് ഇന്ന്. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തിയാണ് ബിഗ് ബോസ് റിയാസിനോട് സംഭവത്തെക്കുറിച്ച് ചോദിച്ചത്. ബിഗ് ബോസ് എടുത്ത തീരുമാനം ന്യായമാണെന്നായിരുന്നു റിയാസിന്റെ നിലപാട്. വിശദമായി വിയാക്കാം തുടര്‍ന്ന്.

ഇത്രയും ആളുകള്‍ കാണുന്നൊരു ഷോയില്‍ ഒരാള്‍ എന്നെ ശാരീരികമായി കയ്യേറ്റം ചെയ്താല്‍, മുഖത്ത് ശക്തമായി തള്ളിയതാണെങ്കില്‍ പോലും, അതിന്റെ ശിക്ഷ അയാള്‍ അനുഭവിക്കണം എന്നാണ് റിയാസ് പറഞ്ഞത്. അതില്‍ എന്ത് നടപടിയാണ് എടുക്കേണ്ടത് എന്നത് ബിഗ് ബോസിന്റെ തീരുമാനം ആയിരുന്നു. ആ തീരുമാനം എടുത്തു. അത് ന്യായമായിരുന്നവെന്നും താരം പറഞ്ഞു അതില്‍ ഇനി ഞാന്‍ എന്തെങ്കിലും പറയണോ എന്നെനിക്ക് അറിയില്ലെന്നും റിയാസ് പറഞ്ഞു.

പിന്നീട് പുറത്ത് വന്ന ശേഷം റിയാസ് ഇതേക്കുറിച്ച് വിനയ്, ജാസ്മിന്‍, റോണ്‍സണ്‍ എന്നിവരുമായി സംസാരിക്കുകയുണ്ടായി. റോബിനെ തിരികെ കൊണ്ട് വരുമോ എന്നായിരുന്നു വിനയ് ചോദിച്ചത്. അങ്ങനെയൊന്നും പറഞ്ഞില്ല. എനിക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് റിയാസ് വ്യക്തമാക്കി. നീ മാപ്പ് കൊടുത്താല്‍ തിരിച്ചു കൊണ്ട് വരുമെന്നൊക്കെയാണ് ഇവിടെ ചിലര്‍ പറഞ്ഞതെന്ന് വിനയ് പറയുന്നു.
എന്നാല്‍ തന്നോട് അതൊന്നും ചോദിച്ചില്ലെന്നും ഇതുവരെ നടന്ന സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാത്രമെ ചോദിച്ചിട്ടുള്ളൂവെന്നും റിയാസ് വ്യക്തമാക്കി. തിരിച്ചു കൊണ്ട് വന്നോളൂ ബിഗ് ബോസ് എന്ന് ഞാന്‍ പറയുമോ എന്നറിയാനായിരിക്കും തന്നെ വിളിച്ചതെന്നാണ് റിയാസ് പറയുന്നത്. തിരികെ കൊണ്ടു വരണമെങ്കില്‍ അവര്‍ എന്നോട് ചര്‍ച്ച ചെയ്യണം. എന്നോട് ചോദിക്കാതെ അവര്‍ക്ക് തീരുമാനം എടുക്കാനാകില്ല. അവന്‍ പോയിട്ട് തിരികെ വന്നാല്‍ എനിക്കുണ്ടായ മാനനഷ്ടത്തിനുള്ള പരിഹാരമെന്താണ്? എന്നും റിയാസ് ചോദിക്കുന്നുണ്ട്.

ഈ ഷോയില്‍ ആളുകള്‍ക്ക് എന്തും പറയാം, പക്ഷെ ഫിസിക്കല്‍ ആയിട്ട് ഒന്നും ചെയ്യാന്‍ പാടില്ലെന്നാണ്. വീക്കെന്‍ഡില്‍ അവനെ പൊക്കി കൊണ്ട് വരാനാണെങ്കില്‍ എന്നോട് സംസാരിക്കണം എന്നും റിയാസ് പറഞ്ഞു. ഈ സമയം, അവര്‍ റോബിന്‍ രാധാകൃഷ്ണനെ തിരികെ കൊണ്ട് വരുകയാണെങ്കില്‍ ഞാന്‍ ഔട്ടാകും. എങ്ങനെയെന്ന് ചോദിക്ക്, ഞാന്‍ റിയാസിനെ തല്ലും എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം.
ഞാന്‍ ബിഗ് ബോസ് കണ്ടിട്ടുണ്ട്. അവര്‍ക്ക് വേണമെങ്കില്‍ തിരികെ കൊണ്ടു വരാം. അവര്‍ക്ക് അതിന് അധികാരമുണ്ട്. ശാരീരികമായി അതിക്രമം നേരിട്ട വ്യക്തി ഞാനാണ്. അപ്പോള്‍ എനിക്ക് വേണ്ടി നീ ഒന്നും നഷ്ടപ്പെടുത്തേണ്ടതില്ലെന്നും റിയാസ് ജാസ്മിനോട് പറഞ്ഞു. ഞാന്‍ പറയട്ടെ, വരുന്ന ദിവസം തന്നെ ഞാന്‍ നിന്നെ മുന്നില്‍ പിടിച്ച് നിര്‍ത്തും ഒരൊറ്റ ഒരെണ്ണം പൊട്ടിക്കും. ഇവിടെ വേറെ ആരേയും അത്ര ധൈര്യത്തില്‍ പൊട്ടിക്കാനാകില്ല, പൊട്ടിക്കണം എന്നുണ്ട് പക്ഷെ പൊട്ടിക്കില്ലെന്നും ജാസ്മിന്‍ പറയുന്നുണ്ട്.

നേരത്തെ സംഭവത്തെക്കുറിച്ച് റോബിനും ബിഗ് ബോസിനോട് സംസാരിച്ചിരുന്നു. 'പ്രവോക്ക് ചെയ്തപ്പോഴുള്ള പ്രതികരണം മാത്രമായിരുന്നു എന്റേത്. മനപൂര്‍വം വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ല. തള്ളി മാറ്റിയപ്പോള്‍ അറിയാതെ അടിക്കേണ്ടി വന്നതാണ്. സാഹചര്യത്തില്‍ പറ്റിപ്പോയതാണെന്നായിരുന്നു റോബിന്‍ പറഞ്ഞത്. എന്തായാലും താരത്തെ പുറത്താക്കുമോ അതോ തിരികെ കൊണ്ടു വരുമോ എന്നറിയാനായി പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications