റോബിനെ നിയന്ത്രിക്കുന്നത് മറ്റൊരാള്‍, ഡോക്ടര്‍ ജയിച്ചത് രണ്ടിടത്ത് മാത്രം; വെളിപ്പെടത്തലുമായൊരു ആരാധിക

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ സ്ഥിരം പ്രശ്‌നക്കാരനായി മാറിയിരിക്കുകയാണ് ഡോക്ടര്‍. പുറമെ ആരാധകരെ നേടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അത്ര തന്നെ വിമര്‍ശനങ്ങളും ബിഗ് ബോസ് വീടിന് അകത്തും പുറത്തുമായി റോബിന്‍ ഇന്ന് നേരിടുന്നുണ്ട്. നെഗറ്റീവ് ഗെയിം കളിച്ചാണ് റോബിന്‍ വീട്ടില്‍ നില്‍ക്കുന്നതാണെന്നാണ് വിമര്‍ശനം. തുടക്കത്തില്‍ തന്നെ താന്‍ ഫേക്ക് ആണെന്ന് പ്രഖ്യാപിച്ച മത്സരാര്‍ത്ഥി കൂടിയാണ് റോബിന്‍ എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ റോബിന്‍ ഫേക്കല്ലെന്നാണ് ഒരു ബിഗ് ബോസ് ആരാധിക പറയുന്നത്. ജാസ്മിന്‍ പലവട്ടം പറഞ്ഞത് പോലെ ഇത് തന്നെയാണ് റോബിന്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

ജാസ്മിനായിരുന്നു ശരി

ഞാനും എല്ലാവരെയും പോലെ കരുതിയിരുന്നത് റോബിന്‍ ഫേക്ക് ആണ്, ഗെയിമിന് വേണ്ടി ഓവറക്കുന്നതാണ് അവനുണ്ടാക്കുന്ന വഴക്കുകളൊക്കെയെന്ന്.
ഇപ്പോളാണ് മനസ്സിലാകുന്നത്, എല്ലാവരും ആയിരം വട്ടം അവന്‍ അഭിനയിക്കുകയാണെന്ന് പറഞ്ഞപ്പോളും അവന്‍ ഫേക്ക് അല്ല, ഈ കാണുന്നത് തന്നെയാണ് അവനെന്നു വിളിച്ചു പറഞ്ഞ ആ ജാസ്മിനായിരുന്നു ശരിയെന്നു.
അപ്പൊ നിങ്ങള്‍ കരുതും ദില്‍ഷയോടും അപര്ണയോടുമൊക്കെ അവന്‍ നല്ലോണമാണല്ലോ നലിക്കുന്നതെന്ന്.

അതെ അവരോടൊക്കെ അവന്‍ മാന്യനയാണ് നില്കുന്നത്. അവരോട് സംസാരിക്കുമ്പോളൊന്നും അവനു പ്രഷര്‍ ഇല്ല അത്‌കൊണ്ട് അവന്‍ കാം ആയി നില്കുന്നു. എപ്പോളെങ്കിലും ചെറിയൊരു ട്രിഗര്‍ വന്നാല്‍ അവന്റെ ഉള്ളിലെ മൃഗം പുറത്ത് വരും.ശരിക്കും വ്യക്തമായ പ്ലാനും ഐഡിയയും ഉള്ളൊരു ആള് തന്നെയാണ് റോബിന്‍ ബട്ട് അത് എക്‌സിക്യൂട്ട് ചെയുമ്പോഴാണ് കുഴപ്പം സംഭവിക്കുന്നത്. അതിനൊരു ഉദാഹരണം പറയാം.

മനഃപൂര്‍വം

ഒരു ദിവസം അവന്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ജാസ്മിന്റെ അടുത്ത് പോയി അവളെ പ്രോവൊക്ക് ചെയ്ത് കള്ള കലിപ്പ് കാണിച്ചു സീന്‍ ക്രീയേറ്റ് ചെയ്യാന്‍ തുടങ്ങി, ബട്ട് ജാസ്മിന്‍ തിരിച്ചും ഓവറായ് റിയാക്ട് ചെയ്തപ്പോ അവന്റെ നിയന്ത്രണം പോയി ശരീരവും ശബ്ദവും വിറച്ചുകൊണ്ടായി പിന്നെയാവന്റെ പ്രവൃത്തികളൊക്കെ . നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഏതൊരു വഴക്കിനു ശേഷവും അവന്‍ തനിയെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും, അത് തന്റെ പ്ലാന്‍ ആലോചിച്ചുണ്ടാക്കുന്നതൊന്നുമല്ല തന്റെ ഉള്ളില്‍ നിന്ന് പുറത്തുചാടിയ മൃഗത്തെ തിരിച്ചു ഉള്ളിലേക്കടക്കാന്‍ വേണ്ടിയുള്ള നടത്തമാണ്.

രണ്ട് സിറ്റുവേഷന്‍

റോബിന്റെ നിയന്ത്രണം പോകാതെ അവന്‍ ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടന്ന രണ്ടേ രണ്ട് സിറ്റുവേഷന്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ, ഒന്ന് ഒരു ജയില്‍ ടാസ്‌കില്‍ മണ്ണിന്റുള്ളില്‍ നിന്ന് സ്റ്റിക്കെര്‍ കണ്ടെത്താനുള്ള ടാസ്‌കിനിടയിലുള്ള സംഭവം, മറ്റൊന്ന് അഖിലുമായുള്ള വഴക്ക്, രണ്ടിടത്തും അവന്റെ നിയന്ത്രണം പോയില്ല, വെറും നാടകം മാത്രമായിരുന്നു അത് രണ്ടും. എന്നാല്‍ മറ്റേയെല്ലായിടത്തും അവന്‍ അറിഞ്ഞു കൊണ്ട് സ്‌ക്രീന്‍ സ്‌പേസ്‌നായി വഴക്കുണ്ടാക്കി തുടങ്ങിയതാണെങ്കിലും അവനു തന്നെ അവനിലുള്ള നിയന്ത്രണം വിട്ട് പോയിരുന്നു അവിടെല്ലായിടത്തും.

ഇത്രയും പറഞ്ഞിട്ടും നിങ്ങള്‍ക്ക് പിന്നെയും സംശയം ഉണ്ടാകാം ഇവന്‍ ദില്‍ഷയോടൊക്കെ മര്യാദയ്കണല്ലോ എപ്പോളും നില്കുന്നതെന്ന്, ബട്ട് നിങ്ങളോര്‍ക്കാത്ത ഒരു കാര്യമുണ്ട് റിപ്പര്‍ ചന്ദ്രന് (ഇവരെ രണ്ട് പേരെയും താരതമ്യം ചെയ്യുന്നതല്ല )പോലും ഉണ്ടായിക്കാണും തനിക്കു തന്റെ ഉള്ളിലെ മൃഗത്തെ ഒരിക്കലും കാണിക്കാന്‍ പറ്റാത്ത തരത്തില്‍ ആത്മബന്ധമുള്ള ആള്‍ക്കാർ.

Recommended Video

ഭാര്യ ഡോക്ടർ നീരജ പറയുന്നു #ronson #biggbossmalayalamofficial #Biggbossmalayalam
മൃഗങ്ങള്‍

റോബിന്റെ മാത്രമല്ല, നമ്മുടെ എല്ലാരുടെ ഉള്ളിലും ഉണ്ടാകും ഇതുപോലുള്ള മൃഗങ്ങള്‍. എന്നാല്‍ ബിഗ്ബോസ് വീടിനകത്തു പോയപ്പോള്‍ അവന്‍ തന്നെ തുറന്നു വിടാന്‍ ശ്രമിച്ചു അതിനെ. ആദ്യമൊക്കെ അവന്റെ നിയന്ത്രത്തിലായിരുന്നു അത് എന്നാല്‍ ഇപ്പൊ അവനെ അവന്റുള്ളിലുള്ള ദേഷ്യവും ആ നെഗറ്റിവ് എനര്‍ജിയുമാണ ഹനിയന്ത്രിക്കുന്നത്. തന്റെ എല്ലാ പ്രശ്‌നങ്ങളും മാറി ഞങ്ങളുടെ ഡോക്ടര്‍ ഗെയിമിലേക്കു ശക്തമായി തിരിച്ചുവരണം എന്ന പ്രാര്‍ത്ഥനയുമായി.

അതേസമയം താരങ്ങളെ കാണാനായി മോഹന്‍ലാല്‍ ഇന്നെത്തും. നിരന്തരം അസഭ്യവാക്കുകള്‍ പ്രയോഗിക്കുന്നതിന് റോബിനും ജാസ്മിനും റിയാസിനും മോഹന്‍ലാലിന്റെ ഭാഗത്തു നിന്നും ശക്തമായ താക്കീത് ലഭിക്കുന്നതായാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X