ജാസി ഗിഫ്റ്റ് ബിഗ് ബോസില്‍! വേറെ ലെവലാക്കാനുള്ള പരിപാടി; ഇത് സര്‍പ്രൈസ് ഗിഫ്റ്റ്!
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഞായറാഴ്ച മുതല്‍ കളി മാറുമെന്നുറപ്പാണ്. പുതിയ സീസണില്‍ ആരൊക്കെയായിരിക്കും അങ്കത്തട്ടിലേക്ക് കടന്നു വരിക എന്നറിയാനായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയിലെ മത്സരാര്‍ത്ഥികളായി പലരുടേയും പേരുകള്‍ ഇതിനോടകം തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. എങ്കിലും ഷോ തുടങ്ങുമ്പോള്‍ മാത്രമായിരിക്കും ഇത് സ്ഥിരീകരിക്കാന്‍ സാധിക്കുക.
ഇതിനിടെ ഇപ്പോഴിതാ തീര്‍ത്തും അപ്രതീക്ഷിതമായൊരു വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് നടന്‍ മനോജ് കുമാര്‍. തന്റെ യൂട്യൂബ് ചാനലിലൂടെ മനോജ് ബിഗ് ബോസ് റിപ്പോര്‍ട്ടുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ മുന്‍നിര സംഗീത സംവിധായകന്‍ ആയ ജാസി ഗിഫ്റ്റ് ബിഗ് ബോസിലെത്തുമെന്നാണ് മനോജ് പറയുന്നത്. തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മനോജിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''നമുക്ക് ഒരു ഗിഫ്റ്റ് തന്നിരിക്കുകയാണ് ഏഷ്യാനെറ്റ്, ജാസി ഗിഫ്റ്റ്. മലയാളക്കര ലജ്ജാവതി തരംഗത്തില്‍ നിന്നിരുന്നൊരു കാലമുണ്ടായിരുന്നു. ജയരാജ് സംവിധാനം ചെയ്ത, മലയാളത്തിലൊരു ന്യൂജനറേഷന്‍ എന്ന് പറയാവുന്ന സിനിമയിലൂടെ കൊണ്ടു വന്ന സംഗീത സംവിധായകന്‍ ആണ് ജാസി ഗിഫ്റ്റ്. ചിത്രത്തിലെ ലജ്ജാവതിയെ എന്ന പാട്ട് മലയാളത്തിലെ പ്രഗത്ഭനായ ഗായകനായിരുന്നു. അതിന് മുമ്പായി ജാസി തന്നെ ട്രാക്ക് പാടിയിരുന്നു. അത് വച്ചായിരുന്നു ഷൂട്ട് ചെയ്തത്. ജാസി പാടിയത് കേട്ട് കേട്ട് ഇഷ്ടമായതോടെ ജയരാജ് ജാസി തന്നെ പാടിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ലജ്ജാവതിയെ ഇറങ്ങിയത്. മലയാള സിനിമയിലൊരു പുതിയ ശബ്ദമായിരുന്നു അത്. ഈ സ്റ്റൈലില്‍ മാത്രമല്ല മെലഡിയും അ്‌ദ്ദേഹം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യ മുഴുവന്‍ കീഴടക്കുകയായിരുന്നു ജാസി ഗിഫ്റ്റ്'' എന്നാണ് മനോജ് പറയുന്നത്.്

''ജാസി ഗിഫ്റ്റിനെ ബിഗ് ബോസിലേക്ക് എടുത്തിരിക്കുകയാണ്. ഐപിഎല്ലിലേക്ക് ലേലം വിളിച്ചെടുക്കുന്നത് പോലെയാണ് ജാസിയെ എടുത്തിരിക്കുന്നത്. ജാസി ബിഗ് ബോസിലേക്ക് പോകില്ല. ആ മനുഷ്യന്‍ ഇങ്ങനത്തെ ഒരു പരിപാടിയ്ക്കും പോകുന്ന ഒരാളല്ല. ഉള്‍വലിയുന്ന സ്വഭാവക്കാരനാണ്. ബിഗ് ബോസ് അങ്ങനെയുള്ളൊരു പരിപാടിയല്ല. പിന്നെ ജാസി എങ്ങനെ ബിഗ് ബോസില്‍ പോയി എന്നത് എനിക്കൊരു അത്ഭുതമാണ്. ജാസി ബിഗ് ബോസില്‍ എങ്ങനെ പെരുമാറുമെന്നറയില്ല. വളരെ നിഷ്‌കളങ്കനായ, ഒരു ഉഡായിപ്പുമില്ലാത്ത വ്യക്തിയാണ് ജാസി. അദ്ദേഹം എങ്ങനെയായിരിക്കും ബിഗ് ബോസില്‍ എന്ന് എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഇത് വേറെ ലെവല്‍ ആക്കാനുള്ള പരിപാടിയാണ്. വേറെ കളറിലേക്ക് കൊണ്ടു വരികയാണ്. ജാസി മുംബൈയിലെത്തിയിട്ടുണ്ട്'' എന്നും മനോജ് പറയുന്നത്.

ബിഗ് ബോസിലേക്ക് മറ്റ് താരങ്ങളും എത്തിയതായാണ് മനോജ് പറയുന്നത്. ''റോണ്‍സന്‍ മുംബൈയിലെത്തിയിട്ടുണ്ട്. സുചിത്ര എത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സൂരജും എത്തിയിട്ടുണ്ട്. അവന്‍ നമ്മളേക്കാളൊക്കെ ഭീകരനാണ്. അവന്‍ ഭയങ്കര എനര്‍ജിയാണ്. എനിക്കറിയാവുന്ന കുറേ ആളുകള്‍ ബിഗ് ബോസിലുണ്ട്. ഒരു കപ്പിള്‍ വരുന്നുണ്ട്. ഫിറോസും സജ്‌നയും പോലെ. ആരാണെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണോ എന്നൊരു സംശയമുണ്ട്. സാധാരണ വ്യക്തികളേയും ഉള്‍പ്പെടുത്തി കൊണ്ട് വെറെ ലെവലാക്കുകയാണ്. ജാസിയുടെ വരവാണ് ഏറ്റവും അത്ഭുതം. ജാസിയെ വിമര്‍ശിക്കേണ്ടി വരല്ലേ എന്നാണ് കരുതുന്നത്'' എന്നാണ് മനോജ് പറയുന്നത്.
Recommended Video

അതേസമയം ബിഗ് ബോസിന്റെ ഇന്‍ട്രോ സോംഗ് മാറിയിട്ടുണ്ടോ എന്ന സംശയമുണ്ട് തനിക്കെന്നാണ് മനോജ് പറയുന്നത്. നേരത്തെ കാണിച്ചിരുന്നതല്ല ഇപ്പോള്‍ കാണിക്കുന്നത്. അത് മാറ്റരുതെന്നാണ് ബിഗ് ബോസ് അളിയനോട് പറയാനുള്ളത്. അതൊക്കെ ഇതിന്റെ നട്ടെല്ലാണ്. കളര്‍ഫുള്‍ ആക്കിക്കോ പക്ഷെ ഈ സാധനമൊന്നും മാറ്റരുതെന്നും താരം പറയുന്നുണ്ട്.
നടി ലക്ഷ്മി പ്രിയ, നടന്‍ അനീഷ് രവി, ശ്രീലക്ഷ്മി അറക്കല്‍, കുട്ടി അഖില്‍, ഗായത്രി സുരേഷ്്, നവീന്‍ അറയ്ക്കല്‍, എന്നിവരും ഇത്തവണ ബിഗ് ബോസിലുണ്ടാകുമെന്നും മനോജ് പറയുന്നു. എന്നാല്‍ ഇതിലെത്രമാത്രം വസ്തുത എന്നറിയാനായി ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications