റോബിന്‍ തല്ലിയില്ലെന്ന് റിയാസിനെ കൊണ്ട് സമ്മതിപ്പിച്ചു. തിരിച്ചുവന്നാല്‍ അതില്‍ ധന്യയ്ക്ക് പങ്കുണ്ട്: ജോണ്‍
ബിഗ് ബോസ് വീടാകെ ഇളകി മറിഞ്ഞിരിക്കുകയാണ്. ടാസ്‌കിനിടെ റിയാസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിന് റോബിനെതിരെ ബിഗ് ബോസ് നടപടിയെടുത്തതോടെയാണ് ബിഗ് ബോസ് വീടാകെ പ്രശ്‌നഭരിതമായി മാറിയത്. താരത്തെ ഇപ്പോള്‍ രഹസ്യ മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ വരുന്നതോടെയായിരിക്കും റോബിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.
റോബിന്‍ അകത്തില്ലെങ്കിലും ബിഗ് ബോസ് വീട്ടിലെ വഴക്കുകളും അടികളുമൊന്നും ഒതുങ്ങിയിട്ടില്ല. ബിഗ് ബോസ് വീടാകെ കലുഷിതമായി മാറിയിരിക്കുകയാണ്. അദേഹം റോബിനും റിയാസും തമ്മിലുള്ള പ്രശ്‌നത്തിനിടെ ധന്യ നടത്തിയ ഇടപെടലുകളെക്കുറിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ ഇപ്പോഴിതാ ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ രംഗത്തെത്തിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ജോണിന്റെ പ്രതികരണം. റോബിന്‍ ചെയ്ത പ്രവര്‍ത്തിയെ പെട്ടെന്നുണ്ടായ ഒരു പ്രതികരണമായി കണക്കിലെടുത്തു ബിഗ് ബോസ് റോബിന് ബിഗ് ബോസ് ഹൗസില്‍ തിരിച്ചു വരാന്‍ ഒരു അവസരം നല്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ധന്യ ക്കു അതില്‍ വലിയ ഒരു പങ്കുണ്ടെന്നാണ് ജോണ്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
റോബിനും റിയാസും തമ്മിലുള്ള ഇഷ്യു ഞാനും ലെെവ് കണ്ടതാണ്. ഈ പോസ്റ്റ് കണ്ടപ്പോള്‍ ഞാന്‍ എന്റെ കാഴ്ചപ്പാട് രേഖപെടുത്തണമെന്ന് തോന്നി.
Robin ചെയ്ത പ്രവര്‍ത്തിയെ പെട്ടെന്നുണ്ടായ ഒരു പ്രതികരണമായി കണക്കിലെടുത്തു ബിഗ് ബോസ് റോബിനു ബിഗ് ബോസ് വീട്ടില്‍ തിരിച്ചുവരാന്‍ ഒരു അവസരം നല്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ധന്യക്കു അതില്‍ വലിയ ഒരു പങ്കുണ്ട്.

കാരണം എല്ലാവരുടെയും കൂട്ടത്തില്‍ ബഹളം വയ്ക്കാനും സ്ക്രീന്‍ സ്പേസ് ഉണ്ടാക്കാനും നില്‍ക്കാതെ ധന്യ ഒരാള്‍ മാത്രമാണ് ബുദ്ധിപൂര്‍വം റിയാസിനെ കൊണ്ട് സമ്മതിപ്പിച്ചത് റോബിന്‍ അടിച്ചതല്ല എന്ന്. അതു അവര്‍ തമ്മില്‍ സംസാരിക്കുന്ന വീഡിയോയില്‍ മനസിലാകും. അതു വീണ്ടും റിയാസിനോട് എല്ലാവരുടെയും മുന്നില്‍ വച്ച് തിരിച്ചു ചോദിച്ചു സ്ഥാപിക്കുകയും ചെയ്തു. അപ്പോള്‍ ഇത്തരം ഡീഗ്രേഡിംഗ് പോസ്റ്റുകളില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്,അതു ഒരിക്കലും റോബിന്‍ ഫാന്‍സും ബ്ലെസ്ലി ഫാന്‍സും ആയിരിക്കില്ല.
പകരം അവിടെയുണ്ടെങ്കില്‍ തീര്‍ച്ചയായും ഫെെനല്‍ ഫെെവില്‍ റോബിനും ബ്ലെസ്ലിയ്ക്കും ഒപ്പം പുറത്തിറങ്ങിയ മത്സരാർത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പിച്ചു പറഞ്ഞ ധന്യ ഫെെനല്‍ ഫെെവില്‍ വരരുതെന്നു ആഗ്രഹിക്കുന്ന മറ്റു കണ്ടസ്റ്റന്‍റിന്റെ പിആർ ടീമിന്റെ ഡീഗ്രേഡിംഗ് തന്ത്രം ആയിരിക്കാം ധന്യയെ ഡീഗ്രേഡ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍

അതിനു കാരണം റിയാസിനെ കൊണ്ട് റോബിന്‍ അടിച്ചില്ല തള്ളിയതെ ഉള്ളു എന്ന് ധന്യ സമ്മതിപ്പിതു കാരണം റോബിന്റെ പ്രശ്നം സോള്‍വ് ആയി അയാള്‍ തിരിച്ചു വന്നാല്‍ ഒരു പക്ഷേ അഞ്ചാമതെങ്കിലും ടോപ് ഫെെവില്‍ കയറിപ്പറ്റാന്‍ കഴിയുമെന്ന അവരുടെ ആഗ്രഹം പൂവണിയില്ല.
So, തീർച്ചയായും എനിക്കു മനസിലാകുന്നത് ഇതു അകത്തു ഗെയിം കളിക്കാതെ പുറത്തു മറ്റു ശക്തരായ മത്സാരർത്ഥികളെ കുറച്ചു കാണിക്കാന്‍ ശ്രമിക്കുന്ന കുറച്ചുപേരുടെ പാഴ്ശ്രമമായിട്ടാണ്. ഇനി എന്തൊക്കെ കാണിച്ചാലും പ്രേക്ഷകര്‍ ധന്യ എന്ന മത്സരാർത്ഥി top 5 ല്‍ വരണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വരിക തന്നെ ചെയ്യും. അപ്പോള്‍ നിര്‍ത്തട്ടെ? നമസ്‌തേ.
അതേസമയം റോബിന്‍ റിയാസ് പ്രശ്‌നത്തില്‍ രണ്ടു പേരില്‍ നിന്നും ബിഗ് ബോസ് ഇന്ന് അഭിപ്രായം തേടിയിരുന്നു. തന്നെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ റോബിനെതിരെ ബിഗ് ബോസ് എടുത്ത നടപടി ശരിയാണെന്നായിരുന്നു റിയാസിന്റെ നിലപാട്. അതേസമയം താന്‍ ആ സമയത്ത് സ്വയരക്ഷയ്ക്കായി ചെയ്ത് പോയതാണെന്നായിരുന്നു റോബിന്റെ വിശദീകരണം. രണ്ട് പേരുടേയും വാക്കുകള്‍ ബിഗ് ബോസ് കേട്ടു കഴിഞ്ഞു. ഇനിയെന്താകും നടപടി എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
റോബിന്‍ തിരികെ വരുമെന്ന പ്രതീക്ഷ ബിഗ് ബോസ് വീട്ടിലുള്ള സുഹൃത്തുക്കള്‍ക്കും പുറത്തുള്ള പ്രേക്ഷകര്‍ക്കുമുണ്ട്. താരത്തിന്റെ അന്തിമ വിധി വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ വന്ന ശേഷമായിരിക്കും ഉണ്ടാവുക എന്നാണ് കണക്കാക്കുന്നത്. മുമ്പൊരിക്കല്‍ സംഭവിച്ച ശേഷം മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ റിയാസിനോട് അഭിപ്രായം ചോദിച്ച ശേഷം തീരുമാനം എടുക്കാനായിരിക്കും ബിഗ് ബോസ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications