For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്തസായി ജയിച്ചു നില്‍ക്കുന്ന നിനക്ക് ചക്കരയുമ്മ! നീ പൊളിച്ചടുക്കി; ധന്യയെ അഭിനന്ദിച്ച് ഭര്‍ത്താവ് ജോണ്‍

  |

  മത്സരാവേശം മൂത്തിരിക്കുകയാണ് ബിഗ് ബോസ് വീട്ടില്‍. ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളും ഗെയിമുമെല്ലാം ഫുള്‍ ഓണാണ്. ഇതുവരെ കാണാതിരുന്ന പല സ്വഭാവങ്ങളും പലരും പുറത്തെടുക്കുന്നതിന് പോയ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ രസികനൊരു സര്‍പ്രൈസും നല്‍കിയിരിക്കുകയാണ് ബിഗ് ബോസ് താരങ്ങള്‍ക്കായി.

  Also Read: ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ ധന്യയ്ക്ക് ജയം, പൊരുതി തോറ്റ് റിയാസ്; ഓടിയെത്തി അഭിനന്ദിച്ച് ദില്‍ഷ

  ഈ ആഴ്ച ബിഗ് ബോസ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന വീക്കിലി ടാസ്‌ക് ടിക്കറ്റ് ടു ഫിനാലെയാണ്. ഈ ആഴ്ചയിലെ ഓരോ ടാസ്‌കുകളില്‍ നിന്നുമായി ഏറ്റവും കൂടുതല്‍ പോയന്റുകള്‍ നേരുന്ന താരത്തിന് നേരിട്ട് ഫിനാലെയിലേക്ക് എത്താനുള്ള അവസരമാണ് ബിഗ് ബോസ് നല്‍കുന്നത്. ഇതിനായുള്ള മത്സരം രാവിലെ നാല് മണി മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ആവേശകരമായൊരു മത്സരമായിരുന്നു അരങ്ങേറിയത്.

  അവസാന ഘട്ടത്തില്‍ ബാക്കിയുണ്ടായിരുന്നത് റിയാസും ധന്യയുമായിരുന്നു. ഒടുവില്‍ റിയാസിനെ പിന്തള്ളി ധന്യ വിജയം നേടുകയായിരുന്നു. ഇതോടെ ആദ്യത്തെ ടാസ്‌കില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന താരമായി ധന്യ മാറുകയായിരുന്നു. വിജയത്തിന് പിന്നാലെ ധന്യയെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബ്. ഫെയ്‌സ്ബുക്കില്‍ ധന്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ അഭിനന്ദനം.

  നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്റെ പ്രണയമേ. ബിഗ് ബോസ് വീട്ടിലെ ഏഴ് പേരേയും പിന്തള്ളി, ഏഴേ മുക്കാല്‍ മണിക്കൂര്‍ പൊരുതി, ഒരു ഫൗളും കാണിക്കാതെ, ഫെയര്‍ ഗെയിം കളിച്ച്, അന്തസായി ആദ്യത്തെ വീക്കിലി ടാസ്‌ക് ജയിച്ചു നില്‍ക്കുന്ന നിനക്ക് ചക്കര ഉമ്മ. ടാസ്‌ക് നീ പൊളിച്ചടുക്കി. നീയെത്ര കരുത്തയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നാണ് ജോണ്‍ തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് പറയുന്നത്. നിരവധി പേരാണ് ധന്യയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്.

  നേരത്തെ, തുടക്കത്തില്‍ തന്നെ മൈന്‍ഡ് ഗെയിം ഓണായിരുന്നു. ബ്ലെസ്ലി റിയാസിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും പിന്നാലെ ദില്‍ഷ ഇടപെടുകയുമായിരുന്നു. പിന്നീട് ഇതൊരു വാക്ക് തര്‍ക്കമായി മാറുകയായിരുന്നു. തുടര്‍ന്ന് ഇനി ഫൗള്‍ ചെയ്താല്‍ അപ്പോള്‍ പുറത്താക്കാമെന്ന് ബിഗ് ബോസ് അറിയിച്ചു. ഇതിനിടെ വീണ്ടും റിയാസും ദില്‍ഷയും തമ്മില്‍ വാക്ക് തര്‍ക്കം ആരംഭിച്ചു. ണ്ടത്. ആറ് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിനയ് പുറത്തായി. ആദ്യം പുറത്താകുന്നത് വിനയ് ആണ്.

  ടാസ്‌കിന്റെ ഏഴാം മണിക്കൂറില്‍ എത്തിയപ്പോള്‍ ഇനി ഒറ്റക്കൈ മാത്രമേ പാടുള്ളൂവെന്ന് ബിഗ് ബോസ് അറിയിച്ചു. പിന്നാലെ ബ്ലെസ്ലി, റോണ്‍സണ്‍ ലക്ഷ്മി പ്രിയ എന്നിവര്‍ പുറത്താകുന്നതാണ് കണ്ടത്. ശേഷം പുറത്താകുന്നത് ദില്‍ഷയായിരുന്നു. പിന്നെ പുറത്താകുന്നത് സൂരജായിരുന്നു. അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ക്യാപ്റ്റനും ബാക്കിയുള്ളവരും ചേര്‍ന്നാണ് തീരുമാനം എടുക്കേണ്ടത്. റിയാസും ധന്യയും തമ്മിലായിരുന്നു അവസാന മത്സരം. ഇതിനിടെ റിയാസിനെ കള്ളക്കളിയെന്ന ആരോപണവുമായി ലക്ഷ്മി പ്രിയ എത്തുകയായിരുന്നു.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  കുറേനേരം പിടിച്ചു നിന്നുവെങ്കിലും റിയാസ് ഗെയിമില്‍ നിന്നും പുറത്തായി. ഇതോടെ ധന്യ വിജയിക്കുകയും ആദ്യത്തെ ടാസ്‌കില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ താരമായി മാറുകയും ചെയ്തു. ഇതിനിടെ ദില്‍ഷ റിയാസിന്റെ അരികിലെത്തുകയും നന്നായി തന്നെ ഗെയിം കളിച്ചുവെന്ന് അഭിനന്ദിക്കുകയും ചെയ്തു. ടാസ്‌ക് ഇന്നത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. ഏട്ട് മണിക്കൂറോളം നീണ്ടു നി്ന്നതായിരുന്നു ടാസ്‌ക്. അടുത്ത മത്സരം നാളെയായിരിക്കും നടക്കുക. നാളെ ആരെങ്കിലും ധന്യയുടെ പോയന്റ് മറി കടക്കുമോ എന്നത് കണ്ടറിയണം. നാളെ എന്ത് ടാസ്‌കാണ് ബിഗ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നതും കണ്ടറിയണം. എന്തായാലും അവസാനത്തിലേക്ക് എത്തുമ്പോഴേക്കും മത്സരാവേശം ശക്തമായിരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 4: John Jacob Appreciate Dhanya After She Won Ticket To Finale
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X